IPL 2026: ഐപിഎൽ സ്കൗട്ടുകൾക്ക് അശ്വിന്റെ ടിപ്സ്!; പ്രഫുൽ ഹിംഗെയെ ടീമിലെത്തിക്കാൻ റെഡിയായിക്കോ, ഇത് ജുനിയർ ഭുവി
അടുത്ത വർഷം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിന് മുൻപായി ടീം ഉടമകളുടെയും സ്കൗട്ടുകളുടെയും ഉറക്കം കെടുത്തുന്ന പ്രകടനവുമായി പ്രഫുൽ ഹിംഗെ എന്ന പുതിയ പേസ് വിസ്മയം ഉദിച്ചുയരുന്നു. ഐപിഎല്ലിൽ താൻ എറിയുന്ന ആദ്യ ഓവർ തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ട് പ്രഫുൽ പിഴിതത് രാജസ്ഥാന്റെ ആണിവേരായിരുന്നു.
ആദ്യ ഓവറിൽ തന്നെ വൈഭവ് സൂര്യവംശിയെയും ദ്രുവ് ജുറേലിനേയും തന്റെ മനോഹരമായ സ്കിൽ ഉപയോഗിച്ച് പ്രഫുൽ കൂടാരം കയറ്റി. പ്രഫുലിന്റെ മാരകമായ ഇൻ-സ്വിംഗറുകളെ പ്രശംസിച്ചുകൊണ്ട് രവിചന്ദ്രൻ അശ്വിൻ തന്റെ 'ആഷ് കി ബാത്' (Ash Ki Baat) എന്ന പരിപാടിയിലൂടെ രംഗത്തെത്തി. 2012-ൽ പാകിസ്ഥാനെതിരായ ഭുവനേശ്വർ കുമാറിന്റെ ഐതിഹാസിക അരങ്ങേറ്റത്തെയാണ് പ്രഫുലിന്റെ പന്തുകൾ ഓർമ്മിപ്പിച്ചതെന്ന് അശ്വിൻ വിലയിരുത്തി.

ദൈവിക ഇടപെടൽ, പിന്നെ മാരകമായ സ്വിംഗും!
ഒരേ ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അവിടെ തീർച്ചയായും ഒരു 'ദൈവിക ഇടപെടൽ' ഉണ്ടായിട്ടുണ്ടെന്നും അശ്വിൻ തമാശരൂപേണ പറഞ്ഞു.
വൈഭവ് സൂര്യവംശിയുടെ വിക്കറ്റ്: "ഹാർഡ് ലെങ്തിൽ ലെഗ് സ്റ്റമ്പിന് പുറത്ത് ആംഗിൾ ചെയ്ത് സ്വിംഗ് ചെയ്ത പന്തിലൂടെയാണ് പ്രഫുൽ തുടങ്ങിയത്. അത് അടിക്കാനുള്ള പന്തായിരുന്നില്ല, പക്ഷേ വൈഭവ് ആ ചതിക്കുഴിയിൽ വീണു."
ധ്രുവ് ജൂറലിന്റെ വിക്കറ്റ്: "ജൂറലിന് എറിഞ്ഞ പന്ത് അതിമനോഹരമായിരുന്നു. വൈഡ് ഓഫ് സ്റ്റമ്പിന് പുറത്ത് നിന്ന് അകത്തേക്ക് സ്വിംഗ് ചെയ്ത് ഓഫ് സ്റ്റമ്പിന്റെ മുകൾഭാഗം ഇളക്കിയ പന്ത് ഏത് ബാറ്റിംഗിനെയും തകർക്കുന്ന ഒന്നാണ്."
"പ്രഫുൽ ഹിംഗെ എന്നെ ശരിക്കും ഓർമ്മിപ്പിച്ചത് 2012-ലെ ഏകദിന പരമ്പരയിൽ പാകിസ്ഥാനെതിരെ ഭുവനേശ്വർ കുമാർ നടത്തിയ അരങ്ങേറ്റമാണ്. അന്ന് അദ്ദേഹം എറിഞ്ഞതിന് സമാനമായ ചില പന്തുകൾ പ്രഫുലും എറിഞ്ഞു. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ, ഒരൊറ്റ ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുക എന്നത് അത്ര എളുപ്പമല്ല—അവിടെ തീർച്ചയായും ഒരു ദൈവിക ഇടപെടൽ (Divine Intervention) ഉണ്ടായിരുന്നു.
എന്നാൽ വൈഭവ് സൂര്യവംശിക്കെതിരെ അദ്ദേഹം തുടങ്ങിയ രീതി ശ്രദ്ധേയമായിരുന്നു. ലെഗ് സ്റ്റമ്പിന് തൊട്ടുപുറത്ത് കൃത്യമായ ലെങ്തിൽ സ്വിംഗോടെ എറിഞ്ഞ പന്ത്. അടിക്കാൻ പാകത്തിലല്ലാത്ത ആ പന്തിനെ വൈഭവ് ആഞ്ഞടിക്കാൻ ശ്രമിച്ചു. ധ്രുവ് ജൂറലിനെ സംബന്ധിച്ചിടത്തോളം, ഓഫ് സ്റ്റമ്പിന് വളരെ പുറത്തുനിന്നും മനോഹരമായി അകത്തേക്ക് തിരിഞ്ഞ (In-swinger) ഒരു പന്തിലൂടെ ഓഫ് സ്റ്റമ്പിന്റെ മുകൾഭാഗം ഇളക്കാൻ അദ്ദേഹത്തിന് സാധിച്ചു.
വിമൽ ഭായ്, നല്ലൊരു ഇൻ-സ്വിംഗർ എറിയാൻ കഴിയുന്ന ഏതൊരു ബൗളറും അപകടകാരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഒരു ഐപിഎൽ സ്കൗട്ടോ ടീം ഉടമയോ ആണെങ്കിൽ, തീർച്ചയായും അദ്ദേഹത്തെ ശ്രദ്ധിക്കണം. ഇൻ-സ്വിംഗ് ബൗളർമാർ ടീമിന് വലിയ മൂല്യം നൽകുന്നവരാണ്." അശ്വിൻ തന്റെ ആശ് കി ബാത്തിലൂടെ പറഞ്ഞു.
ഐപിഎൽ ടീമുകൾ കണ്ണുതുറക്കട്ടെ!
നല്ല രീതിയിൽ ഇൻ-സ്വിംഗ് എറിയാൻ കഴിയുന്ന ഏതൊരു ബൗളറും അപകടകാരിയാണെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. നിങ്ങൾ ഒരു ഐപിഎൽ സ്കൗട്ടോ ടീം ഉടമയോ ആണെങ്കിൽ പ്രഫുൽ ഹിംഗെയെ തീർച്ചയായും നിരീക്ഷിക്കണം. ഇൻ-സ്വിംഗ് ബൗളർമാർക്ക് ടി20 ക്രിക്കറ്റിൽ വലിയ മൂല്യമാണുള്ളതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications