Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നമ്പര്‍ ഗെയിം തുണച്ചാല്‍ ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്!

മുംബൈ: കൊല്‍ക്കത്തയില്‍ ഐ പി എല്‍ ഫൈനല്‍ ജയിക്കാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഒരു അദൃശ്യശക്തിയുടെ സഹായം കൂടിയുണ്ടാകും. ഐ പി എല്ലില്‍ കിരീടം നേടുന്നത് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ടീമായിരിക്കും എന്ന ചരിത്രമാണ് ഈ തുണ. കഴിഞ്ഞ നാല് വര്‍ഷമായി ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് ഐ പി എല്‍ കിരീടം ഉയര്‍ത്തിയത്. ഇത്തവണ മുംബൈ ആണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.

2014 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, 2013 ല്‍ മുംബൈ ഇന്ത്യന്‍സ്, 2012 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, 2011 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകളാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കപ്പുയര്‍ത്തിയത്. ഒന്നാം ക്വാളിഫൈയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 25 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഇത്തവണയും രണ്ടാം നമ്പറുകാരന്‍ ഒന്നാമനാകുമെന്ന സൂചനകള്‍ നല്‍കിയിട്ടുണ്ട്. കപ്പുയര്‍ത്താന്‍ അവര്‍ക്കിനി ഒരേയൊരു മത്സരം ജയിച്ചാല്‍ മതി.

rohit-sharma

ആദ്യ റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പര്‍ കിഗ്‌സിന് ഫൈനല്‍ കളിക്കണമെങ്കില്‍ കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിക്കണം. ചരിത്രവും ഒന്നാം നമ്പറുകാര്‍ക്കൊപ്പം അല്ല. ഐ പി എല്ലിന്റെ 7 വര്‍ഷത്തെ ചരിത്രത്തില്‍ ഒരൊറ്റ പ്രാവശ്യമാണ് ഒന്നാമതെത്തിയ ടീം ജയിച്ചത്. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സാണ് ഈ നേട്ടം കൈവരിച്ചത്.

മറ്റൊരു അപൂര്‍വ്വമായ റെക്കോര്‍ഡ് കൂടി മുംബൈ ഇന്ത്യന്‍സിന് സ്വന്തമായി ഉണ്ട്. ഐ പി എല്‍ എട്ടാം സീസണിലെ ആദ്യ മത്സരവും അവസാന മത്സരവും കളിക്കാന്‍ അവസരം കിട്ടിയ ഏക ടീമാണ് മുംബൈ. അതും ഒരേ സ്റ്റേഡിയത്തില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഈഡന്‍ ഗാര്‍ഡനിലാണ് മുംബൈ ഈ സീസണിലെ ആദ്യമത്സരം കളിച്ചത്. അന്ന് തോറ്റെങ്കിലും മുംബൈ ഫൈനലിലെത്തി.

Story first published: Thursday, May 21, 2015, 15:52 [IST]
Other articles published on May 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+