Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലും ഏഷ്യാ കപ്പും നേര്‍ക്കുനേര്‍, പിഎസ്എല്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റണമെന്ന് ബിസിസിഐ

മുംബൈ: കൊവിഡിന്റെ വരവോടെ ക്രിക്കറ്റ് കലണ്ടര്‍ ആകെ താറുമാറായിരിക്കുകായണ്. ഇതേ തുടര്‍ന്ന് പല പരമ്പരകളും ടൂര്‍ണമെന്റുകളും 'ഏറ്റുമുട്ടലിന്റെ' വക്കിലുമാണ്. ക്രിക്കറ്റ് കലണ്ടറുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇതേ സമയത്തു തന്നെ ഏഷ്യാ കപ്പ് സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പിസിബി വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇതിനു ശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ (പിഎസ്എല്‍) മുടങ്ങിപ്പോയ മല്‍സരങ്ങളും നടത്താന്‍ ആലോചിക്കുന്നതായി പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കിയിരുന്നു.

1

ഐപിഎല്ലിനായി കണ്ടു വച്ചിരിക്കുന്ന അതേ വിന്‍ഡോയില്‍ തന്നെ ഏഷ്യാ കപ്പ് സംഘടിപ്പിക്കാനുള്ള നീക്കം ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. പിഎസ്എല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ അടുത്ത വര്‍ഷത്തേക്കു മാറ്റി വയ്ക്കണമെന്നും ഈ വിന്‍ഡോയില്‍ (നവംബര്‍) ഏഷ്യാ കപ്പ് സംഘടിപ്പിക്കണമെന്നും ഒരു ബിസിസിഐ ഒഫീഷ്യല്‍ പിസിബിയോട് ആവശ്യപ്പെട്ടു.

ഏഷ്യാ കപ്പ് ഈ വര്‍ഷം നടത്തുക ബുദ്ധിമുട്ടായിരിക്കും. പിസിബി ചെയര്‍മാന്റെ ചൂണ്ടിക്കാട്ടിയ വിന്‍ഡോ അവര്‍ക്കു യോജിക്കും. എന്നാല്‍ ഇന്ത്യക്കു ഇതു യോജിക്കില്ല. ഇതേ സമയത്ത് ഒരു വിന്‍ഡോ ബിസിസിഐയ്ക്കു ലഭിക്കണമെങ്കില്‍ പിഎസ്എല്‍ അടുത്ത വര്‍ഷത്തേക്കു മാറ്റി വയ്‌ക്കേണ്ടിവരും. അല്ലെങ്കില്‍ വെല്ലുവിളിയുയര്‍ത്തുന്ന ഈ സമയത്ത് ഏഷ്യാ കപ്പ് സംഘടിപ്പിക്കുകയെന്നത് പ്രായോഗികമല്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

അതേസമയം, ഐപിഎല്ലിന്റെ 13ാം സീസണിനായി ബിസിസിഐ സപ്തബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി വിന്‍ഡോ കണ്ടു വച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നും അതുകൊണ്ടാണ് ഏഷ്യാ കപ്പ് ഈ വിന്‍ഡോയില്‍ നടത്തുമെന്ന് പറഞ്ഞതെന്നും പിസിബി മേധാവി വസീം ഖാന്‍ പ്രതികരിച്ചു.ഐപിഎല്‍ എപ്പോള്‍ നടക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചാല്‍ അതിന് അനുസരിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ സപ്തംബര്‍- ഒക്‌ടോബര്‍ വിന്‍ഡോ ഏഷ്യാ കപ്പിനായി തുറന്നു കിടക്കുകയാണെന്നും ഖാന്‍ പറഞ്ഞു.

Story first published: Thursday, June 25, 2020, 14:39 [IST]
Other articles published on Jun 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+