ഇംഗ്ലണ്ടിലെ ദുരന്തം.. നാണക്കേടിലും ഇന്ത്യക്കു അഭിമാനിക്കാം!! കോട്ടങ്ങള്‍ മാത്രമല്ല, നേട്ടങ്ങളുമുണ്ട്

മുംബൈ: ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ദയനീയ തോല്‍വിയാണ് ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ ഏറ്റുവാങ്ങിയത്. തുടര്‍ ജയങ്ങളുമായി കുതിക്കുകയായിരുന്ന വിരാട് കോലിയും സംഘവും അത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 1-4നു ഇന്ത്യ കൈവിടുകയായിരുന്നു.
ഈ ടെസ്റ്റ് പരമ്പരയിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ നെഗറ്റീവായ കാര്യങ്ങള്‍ മാത്രമല്ല പോസിറ്റിവായ ചിലതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

കോലിയുടെ ഗംഭീര പ്രകടനം
തൊട്ടുമുമ്പത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ വന്‍ ഫ്‌ളോപ്പായിരുന്ന കോലിയുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇംഗ്ലണ്ടില്‍ കണ്ടത്. ഇന്ത്യന്‍ ടീമിനെ വന്‍ ദുരന്തങ്ങളില്‍ നിന്നും താങ്ങിനിര്‍ത്തിയത് കോലിയുടെ പ്രകടനമായിരുന്നു. ബൗളര്‍മാര്‍ അരങ്ങുവാണ പരമ്പരയില്‍ ബാറ്റിങില്‍ ജ്വലിച്ചു നിന്നത് അദ്ദേഹമായിരുന്നു.
അഞ്ചു ടെസ്റ്റുകളിലായി 59.30 എന്ന മികച്ച ശരാശരിയില്‍ 593 റണ്‍സ് കോലി അടിച്ചെടുത്തിരുന്നു. ടീമിലെ മറ്റൊരു താരം കൂടി അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കിയാല്‍ ഭാവിയില്‍ ഇന്ത്യക്കു അസാധ്യമായി ഒന്നും തന്നെയുണ്ടാവില്ലെന്ന് ഉറപ്പ്.

തകര്‍ത്തെറിഞ്ഞ് പേസര്‍മാര്‍
കോലി കഴിഞ്ഞാല്‍ പരമ്പരയില്‍ ഇന്ത്യയുടെ മറ്റൊരു ഹൈലൈറ്റ് പേസ് ബൗളര്‍മാരുടെ പ്രകടനമായിരുന്നു. സമീപകാലത്തൊന്നും ഇത്രയും മികച്ച പേസ് ബൗളിങ് നിരയെ ഇന്ത്യ കണ്ടിട്ടില്ല. ഈ പര്യടനത്തിനു മുമ്പ് വിദേശത്ത് എതിര്‍ ടീമിന്റെ മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തുകയെന്നത് ഇന്ത്യക്കു കഠിനമായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുള്‍പ്പെടുന്ന പേസ് നിര ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുന്നതാണ് കണ്ടത്.

സ്ലിപ്പിലെ ക്യാച്ചിങ്
സ്ലിപ്പിലെ ക്യാച്ചിങാണ് പരമ്പരയില്‍ ഇന്ത്യയുടെ മറ്റൊരു നേട്ടം. ഇംഗ്ലണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ലിപ്പില്‍ ഇന്ത്യയുടെ പ്രകടനം അത്യുജ്ജ്വലമായിരുന്നു. ലോകേഷ് രാഹുലായിരുന്നു സ്ലിപ്പില്‍ ഇന്ത്യയുടെ ക്യാച്ചിങ് കിങ്. എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ലഭിച്ച ഒരവസരവും അദ്ദേഹം പാഴാക്കിയില്ല.
രാഹുല്‍ മാത്രമല്ല കോലി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരും സ്ലിപ്പില്‍ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications