Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശര്‍മാജിയുടെ മകന്‍ ബീഫ് കഴിക്കാനോ? രോഹിത്തടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ ഫാന്‍സ്

മെല്‍ബണ്‍: രോഹിത് ശര്‍മയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ താരങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ ആഞ്ഞടിച്ച് ആരാധകര്‍. ബീഫ് കഴിച്ചതാണ് താരങ്ങള കുടുക്കയിരിക്കുന്നത്. മല്‍ബണിലെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോവുകയും ആരാധകനോടൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തതിന്റെ പേരില്‍ ഇതിനകം തന്നെ അഞ്ചു താരങ്ങള്‍ പ്രതിക്കൂട്ടിലാണ്. ഇവരോടു ഐസൊലേഷനില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ താരങ്ങളെ പൊങ്കാലയിട്ടത്.

1

റെസ്‌റ്റോറന്റില്‍ വച്ച് ഇന്ത്യന്‍ താരങ്ങളുടെ ഭക്ഷണത്തിന്റെ ബില്ലടച്ചത് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരു ആരാധകനായിരുന്നു. താരങ്ങള്‍ അറിയാതെയായിരുന്നു ആരാധകന്റെ സ്‌നേഹപ്രകടനം. ഈ ബില്ലിന്റെ ഫോട്ടോ ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഈ ബില്‍ വഴിയാണ് ഇന്ത്യന്‍ താരങ്ങള്‍ എന്തൊക്കെയാണ് കഴിച്ചതെന്നു ലോകമറിഞ്ഞത്. ലിസ്റ്റില്‍ ബീഫുമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഒരു വിഭാഗം ആരാധകര്‍ ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തത്.

രോഹിത്തിനെക്കൂടാതെ റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, നവദീപ് സെയ്‌നി എന്നിവരാണ് ബയോ ബബ്ള്‍ പ്രോട്ടോക്കോള്‍ മറികടന്നു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയത്. എന്നാല്‍ താരങ്ങള്‍ ബയോ ബബ്ള്‍ ലംഘിച്ചിട്ടില്ലെന്നാണ് ബിസിസിഐയുടെ വിശദീകരണം. ഇതിനിടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഐസൊലേഷനില്‍ പോവാന്‍ നിര്‍ദേശിച്ചത്. ബീഫ് കഴിച്ചതിനെ തുടര്‍ന്നു ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങള്‍ നോക്കാം.

പോര്‍ക്കാണെങ്കില്‍ ഓക്കെയെന്നായിരുന്നു ട്വിറ്ററില്‍ ഒരു യൂസര്‍ കുറിച്ചത്.

ബില്‍ അടച്ചതില്‍ കുഴപ്പമില്ല, പക്ഷെ ഇതിന്റെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ പുറത്തു വിടുന്നതിന്റെ ആവശ്യമെന്തായിരുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

ശര്‍മാജിയുടെ കുട്ടി ബീഫ് കഴിക്കുന്നുവെന്നായിരുന്നുവെന്നായിരുന്നു രോഹിത് ശര്‍മയെ പരാമര്‍ശിച്ച് ഒരു യൂസറുടെ പരിഹാസം.

രോഹിത് ശര്‍മ ബ്രാഹ്മിണാണ്, അദ്ദേഹം എങ്ങനെ ബീഫ് കഴിക്കുമെന്നായിരുന്നു ഒരു യൂസറുടെ സംശയം

നിങ്ങളുടെ വടാപാവ് കിങ് ബീഫ് കഴിക്കുകയോ എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. രോഹിത്തിനു ഏറ്റവും പ്രിയപ്പെട്ട ഭക്ഷണഇനം കൂടിയാണ് വടപാവ്.

Story first published: Sunday, January 3, 2021, 12:06 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+