Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തു കൊണ്ട് അന്നു നായകസ്ഥാനമൊഴിഞ്ഞു? കളി തുടര്‍ന്നത് പലര്‍ക്കും ഇഷ്ടമായില്ല- പോണ്ടിങ്

മെല്‍ബണ്‍: ഓസ്ട്രലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ റിക്കി പോണ്ടിങിന്റെ സ്ഥാനം. ഓസീസിന്റെ ഗോള്‍ഡന്‍ ജനറേഷനെന്നാണ് പോണ്ടിങിനു കീഴിലുള്ള ഓസീസ് ടീം ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ അന്നു ഓസീസിനുണ്ടായിരുന്നു. തുടര്‍ച്ചയായ രണ്ടു ലോകകപ്പുകളടക്കം മൂന്നു തവണ ഓസീസിനെ ചാംപ്യന്മാരാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് പോണ്ടിങ്. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്തായതിനു പിന്നാലെ അദ്ദേഹം നായകസ്ഥാനമൊഴിയുകയായിരുന്നു. ഇതേക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് പോണ്ടിങ്.

ponting

അന്ന് വേദനയോടെ തന്നെയാണ് ക്യാപ്റ്റന്‍ സ്ഥാനം താന്‍ ഒഴിഞ്ഞതെന്നു പോണ്ടിങ് വെളിപ്പെടുത്തി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ അമരത്തു നിന്നു താന്‍ മാറി നില്‍ക്കാനുള്ള ഏറ്റവും ഉചിതമായ സമയം അതു തന്നെയാണെന്ന് അന്നു തോന്നിയിരുന്നു. വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകള്‍ക്കു മുമ്പ് പുതുതായെത്തുന്ന ക്യാപ്റ്റന് കുറച്ചു സമയം നല്‍കണമെന്നും ആഗ്രഹിച്ചിരുന്നു. പുതിയ ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് മൈക്കല്‍ ക്ലാര്‍ക്കിന് ഓസീസിന്റെ അടുത്ത മികച്ച നായകനാവാന്‍ മതിയായ സമയം നല്‍കാനാണ് ശ്രമിച്ചതെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

അടുത്ത ആഷസ് മുതല്‍ തന്നെ ക്ലാര്‍ക്ക് ഓസ്ട്രലേിയയെ നയിക്കുന്നത് ടീമിനു ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് താന്‍ വഴി മാറിക്കൊടുത്തത്. അന്നു ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ താന്‍ സെഞ്ച്വറി നേടിയിരുന്നു. മികച്ച ഫോമില്‍ തന്നെയാണ് അപ്പോഴും കളിച്ചു കൊണ്ടിരുന്നത്. എന്നിട്ടും ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ താന്‍ തുടര്‍ന്നും കളിക്കുമെന്ന് അറിയിച്ചപ്പോള്‍ പലര്‍ക്കും അത് ഇഷ്ടമായില്ലെന്നും പോണ്ടിങ് വെളിപ്പെടുത്തി.

നിരവധി യുവതാരങ്ങള്‍ ആ സമയത്ത് ഓസീസ് ടീമിലേക്കു വന്നു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് വിരമിക്കാതെ കളി തുടരാന്‍ താന്‍ തീരുമാനിച്ചത്. പുതുതായെത്തുന്ന താരങ്ങളെ ഇതിലൂടെ തനിക്കു സഹായിക്കാനാവുമെന്നും കണക്കുകൂട്ടിയിരുന്നു. ക്രിക്കറ്റില്‍ ഒരു നേട്ടവും കൈവരിക്കാന്‍ ബാക്കിയുണ്ടെന്ന് തനിക്കു അപ്പോള്‍ തോന്നിയിട്ടില്ല. തന്നെ വിശ്വസിക്കൂ, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് താന്‍ കളി തുടര്‍ന്നതെന്നും പോണ്ടിങ് പറയുന്നു. പോണ്ടിങിനു കീഴില്‍ കളിച്ച 77 ടെസ്റ്റുകളില്‍ 48ലും ഓസ്‌ട്രേലിയ വിജയിച്ചിട്ടുണ്ട്. 228 ഏകദിനങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹത്തിന് 162 കളികളില്‍ ഓസീസിനെ ജയിപ്പിക്കാനും പോണ്ടിങിന് സാധിച്ചു.

Story first published: Tuesday, March 24, 2020, 17:06 [IST]
Other articles published on Mar 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+