അവനിപ്പോള്‍ പഴയ ആളല്ല, ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍... പൊള്ളാര്‍ഡ് പുകഴ്ത്തിയത് ഈ താരത്തെ

കിങ്സ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ഓള്‍റൗണ്ടറായി മാറിയ ഹര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം കിരോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
ഇതിഹാസ താരവും മുന്‍ നായകനുമായ കപില്‍ ദേവിനു ശേഷം ഇന്ത്യക്കു ലഭിച്ച കംപ്ലീറ്റ് ഓള്‍റൗണ്ടറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പാണ്ഡ്യ. അടുത്തിടെ വിവാദവും തുടര്‍ന്നുള്ള വിലക്കും പരിക്കുമെല്ലാം താരത്തെ തളര്‍ത്തിയിരുന്നു. എങ്കിലും ഇന്ത്യക്കു ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായി താരം മാറിക്കഴിഞ്ഞു.

അദ്ഭുതമില്ലെന്നു പൊള്ളാര്‍ഡ്
പാണ്ഡ്യ ഇത്രയും വലിയ താരമായി മാറിയതില്‍ തനിക്കു അദ്ഭുതമില്ലെന്നു പൊള്ളാര്‍ഡ് പറയുന്നു. മുംബൈയില്‍ കരിയറിന്റെ തുടക്കം മുതല്‍
പാണ്ഡ്യയെ കാണുന്നുണ്ട്. ഇന്ത്യയുടെ പുതിയ സൂപ്പര്‍ സ്റ്റാറായി അവന്‍ മാറിക്കഴിഞ്ഞു.
കഠിനാധ്വാനത്തിലൂടെയാണ് പാണ്ഡ്യ തന്റെ പ്രകടനം ലോക നിലവാരത്തിലെത്തിച്ചത്. ഇതുപോലെ സ്വന്തം പ്രയത്‌നത്തിലൂടെ ഉയരങ്ങളിലെത്തിയ താരങ്ങളെക്കുറിച്ചു നെഗറ്റീവായ കാര്യങ്ങള്‍ പറയുകയെന്നത് മനുഷ്യരുടെ സ്ഥിരം സ്വഭാവമാണെന്നും പൊള്ളാര്‍ഡ് വിശദമാക്കി.

ആത്മവിശ്വാസം
വളരെയധികം ആത്മവിശ്വാസമുള്ള താരമാണ് പാണ്ഡ്യ. അതുകൊണ്ടാണ് വിമര്‍ശനങ്ങളില്‍ തളരാതെ അവന്‍ കളിക്കളത്തില്‍ സ്വന്തം പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പാണ്ഡ്യയും സഹോദരന്‍ ക്രുനാലുമായും തനിക്കു വളരെയധികം അടുപ്പമുണ്ടെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

ചാനല്‍ ഷോ വിവാദം
ലോകേഷ് രാഹുലിനൊപ്പം ഒരു ചാനല്‍ ഷോയില്‍ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പാണ്ഡ്യ വിവാദത്തില്‍ കുരുങ്ങിയിരുന്നു. തുടര്‍ന്നു കുറച്ചു കാലത്തേക്കു താരം സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്തിരുന്നു.
കരിയറില്‍ ഇത്രയും ചെറിയ സമയത്തിനുള്ളില്‍ പലതിലൂടെയും അവനു കടന്നു പോവേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പാണ്ഡ്യ ഇനിയും പ്രകടനം മെച്ചപ്പെടുത്തുമെന്ന് ഉറപ്പുണ്ട്. ഇതിനു വേണ്ടി കഠിനാധ്വാനമാണ് അവന്‍ നടത്തുന്നത്.

മികച്ച തിരിച്ചുവരവ്
സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനമാണ് പാണ്ഡ്യ കാഴ്ച വച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയുടെ കിരീടധാരണത്തില്‍ താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 402 റണ്‍സെടുത്ത പാണ്ഡ്യ 14 വിക്കറ്റുകളുമെടുത്തിരുന്നു. കെകെആറിനെതിരായ കളിയില്‍ 17 പന്തില്‍ ഫിഫ്റ്റിയുമായും പാണ്ഡ്യ കസറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications