For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

9 ഇന്ത്യക്കാര്‍, ഏറ്റവും നിര്‍ഭാഗ്യവാനാര്? കൂടുതല്‍ പേരും 2 പേര്‍ക്കൊപ്പം, പോള്‍ ഫലം പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം ആരായിരിക്കും? കഴിവുണ്ടായിട്ടും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനാലും കിട്ടിയ അവസരങ്ങള്‍ ശരിയായി വിനിയോഗിക്കാന്‍ സാധിക്കാത്തതിനാലും കരിയര്‍ അവതാളത്തിലായ പല താരങ്ങളും നമുക്കു മുന്നിലുണ്ട്. ഇവരില്‍ നിന്നും ഏറ്റവും ഭാഗ്യമില്ലാത്തയാള്‍ ആരെന്നു പറയുക കടുപ്പം തന്നെയായിരിക്കും. എന്നാല്‍ ഒമ്പത് കളിക്കാരുടെ ലിസ്റ്റ് തന്ന് അവരില്‍ നിന്നും നിര്‍ഭാഗ്യവാനായ ഒരു താരത്തെ തിരഞ്ഞെടുക്കുകയെന്നത് കുറേക്കൂടി എളുപ്പമായിരിക്കും.

പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ സ്‌പോര്‍ട്‌സ്‌കീഡയാണ് (Sportskeeda) ഇത്തരമൊരു പോള്‍ സംഘടിപ്പിച്ചത്. ഒമ്പത് താരങ്ങളുടെ ലിസ്റ്റ് നല്‍കിയ ശേഷം അവരില്‍ നിന്നും ഏറ്റവും നിര്‍ഭാഗ്യവാനായ താരത്തെ തിരഞ്ഞെടുക്കാന്‍ ആരാധകരോടു ആവശ്യപ്പെട്ടത്. ഈ പോളിനു വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടണ്ട്. നിരവധി പേരാണ് പോളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

SANJU SAMSON

വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ, മുന്‍ മധ്യനിര ബാറ്റര്‍ മനീഷ് പാണ്ഡെ, മുന്‍ ടെസ്റ്റ് താരവും മറുനാടന്‍ മലയാളിയുമായ കരുണ്‍ നായര്‍, യുവതാരം ഉന്‍മുക്ത് ചാന്ദ്, പേസര്‍ സന്ദീപ് ശര്‍മ, മുന്‍ താരം മന്‍ദീപ് സിങ്, യുവ താരം റുതുരാജ് ഗെയ്ക്വാദ്, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, മുന്‍ താരം മനോജ് തിവാരി എന്നീ ഒമ്പതു പേരുകളാണ് പോളില്‍ ഓപ്ഷനുകളായി നല്‍കിയിട്ടുള്ളത്. ഇവരില്‍ നിന്നും കൂടുതല്‍ പേരും നിര്‍ഭാഗ്യവാനായ താരമായി തിരഞ്ഞെടുത്തത് സഞ്ജുവിനെയും സന്ദീപിനെയുമാണ്.

സഞ്ജു സാംസണാണ് ഈ ഒമ്പതു ഇന്ത്യക്കാരില്‍ ഏറ്റവും നിര്‍ഭാഗ്യവാനായ താരം. കൂടുതല്‍ മല്‍സരങ്ങളിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. പക്ഷെ എല്ലായ്‌പ്പോഴും 15 അംഗ സ്‌ക്വാഡില്‍ സഞ്ജു ഉള്‍പ്പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ തന്റെ കഴിവ് പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ലെന്നുമായിരുന്നു ഒരു പ്രതികരണം.

ഈ ഒമ്പതു കളിക്കാരില്‍ നിര്‍ഭാഗ്യവാന്‍ സഞ്ജു സാംസണ്‍ തന്നെയായിരിക്കും. വളരെ അപൂര്‍വ്വമായി മാത്രമേ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം കിട്ടാറുള്ളൂ. അപ്പോള്‍ സഞ്ജുവിനു തന്റെ യഥാര്‍ഥ പ്രതിഭ പുറത്തെടുക്കാനും സാധിക്കാറില്ല. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളാണ് അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വഴി തുറക്കാറുള്ളത്.

പക്ഷെ ഐപിഎല്ലിലെ ഫോം ഇന്ത്യന്‍ കുപ്പായത്തില്‍ പുറത്തെടുക്കാന്‍ സഞ്ജുവിനു സാധിക്കാറില്ല. ഇനി ഒരു സെഞ്ച്വറിയോ, ഫിഫ്റ്റിയോ ഇന്ത്യക്കായി നേടിയാലും അടുത്ത മല്‍സരത്തില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്യുമെന്നും പോളിനു മറുപടിയായി ചിലര്‍ കുറിക്കുന്നു.

SANDEEP SHARMA

സന്ദീപ് ശര്‍മയാണ് ഏറ്റവും നിര്‍ഭാഗ്യവാനായ ഇന്ത്യന്‍ ക്രിക്കറ്റര്‍. പ്രതിഭയുടെ കാര്യത്തില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം തന്നെ ചേര്‍ത്തു നിര്‍ത്താവുന്ന ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം പന്തെറിയാന്‍ സന്ദീപ് മിടുക്കനാണ്. ഐപിഎല്ലില്‍ തന്റെ കഴിവ് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഇന്ത്യന്‍ ടീമില്‍ സന്ദീപിനു ഇടം ലഭിക്കുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തീര്‍ച്ചയായും അദ്ദേഹം വീണ്ടും അവസരം അര്‍ഹിക്കുന്നതായും ആരാധകര്‍ പറയുന്നു.

സഞ്ജു, സന്ദീപ് എന്നിവരെക്കൂടാതെ പോളില്‍ ആരാധകര്‍ തിരഞ്ഞെടുത്ത മറ്റൊരു നിര്‍ഭാഗ്യവാനായ താരം കരുണ്‍ നായരാണ്. വീരേന്ദര്‍ സെവാഗിനെക്കൂടാതെ ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരമായിട്ടും അദ്ദേഹത്തിനു പിന്നീട് ദേശീയ ടീമില്‍ അവസരം ലഭിച്ചിട്ടില്ലെന്നു ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Tuesday, August 27, 2024, 9:57 [IST]
Other articles published on Aug 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+