Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്ലീസ് ഇന്ത്യ, യൂനിസിനെ പുറത്താക്കൂയെന്നു പാക് ആരാധകര്‍!- അവര്‍ക്ക് കാണേണ്ടിയിരുന്നത് അഫ്രീഡിയെ

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഒരുകാലത്ത് ഹരം കൊള്ളിച്ച താരമായിരുന്നു മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി. വെടിക്കെട്ട് ഇന്നിങ്‌സുകളായിരുന്നു അദ്ദേഹത്തെ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. ഒന്നുകില്‍ ഔട്ട്, അല്ലെങ്കില്‍ സിക്‌സര്‍ എന്നതായിരുന്നു അഫ്രീഡിയുടെ സ്റ്റൈല്‍. ക്രീസിലെത്തി ആദ്യ ബോളില്‍ തന്നെ സിക്‌സറിനു ശ്രമിച്ചിരുന്ന അപൂര്‍വ്വം താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

അതുകൊണ്ടു തന്നെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പാക് ടീമിന്റെ മല്‍സരങ്ങില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാത്തിരുന്നിട്ടുള്ളത് അഫ്രീഡിയുടെ ബാറ്റിങിനു വേണ്ടിയായിരുന്നു. പോരാട്ടം ഇന്ത്യയും പാകിസ്താനും തമ്മിലായാലും അഫ്രീഡിയുടെ വെടിക്കെട്ട് ഇന്ത്യന്‍ ആരാധകരും ആഗ്രഹിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അഫ്രീഡിയുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീംഗവും ഇതിഹാസ ബാറ്റ്‌സ്മാനുമായ യൂനിസ് ഖാന്‍. അഫ്രീഡിയുടെ ബാറ്റിങ് കാണാന്‍ തന്നെ പുറത്താക്കൂയെന്നു പാക് ആരാധകര്‍ വിളിച്ചു പറയുന്നത് കേട്ടിട്ടുണ്ടെന്നാണ് യൂനിസിന്റെ വെളിപ്പെടുത്തല്‍.

 ഇന്ത്യ- പാക് ടെസ്റ്റ്

ഇന്ത്യ- പാക് ടെസ്റ്റ്

ഇന്ത്യയും പാകിസ്താനും തമ്മില്‍ 2006ല്‍ ലാഹോറില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിനിടെയായിരുന്നു സംഭവമെന്നു യൂനിസ് പറയുന്നു. മല്‍സരം പാകിസ്താനില്‍ വച്ചായിരുന്നു.
മുഹമ്മദ് യൂസുഫ് 170 റണ്‍സുമായും ഞാന്‍ 150 റണ്‍സുമായും അപ്പോള്‍ ബാറ്റ് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് പാക് ആരാധകര്‍ ദയവു ചെയ്ത് യൂനിസ് ഖാനെ പുറത്താക്കൂ, ദയവു ചെയ്ത് മുഹമ്മദ് യൂസുഫിനെ പുറത്താക്കൂയെന്നു വിളിച്ചുപറയാന്‍ തുടങ്ങിയത്. ഇത് എന്നെ ആശ്ചര്യപ്പെടുത്തി. കാരണം ഞാന്‍ ഡബിള്‍ സെഞ്ച്വറിയിലേക്കു മുന്നേറുകയായിരുന്നു. പക്ഷെ പാക് ആരാധകര്‍ ഞാനോ, യൂസഫോ പുറത്തായിക്കാണണമെന്നു ആഗ്രഹിച്ചു. ഷാഹിദ് അഫ്രീഡിയെയായിരുന്നു അവര്‍ക്കു ക്രീസില്‍ വേണ്ടിയിരുന്നതന്നും യൂനിസ് വെളിപ്പെടുത്തി.

 അഫ്രീഡി ക്രീസിലെത്തി

അഫ്രീഡി ക്രീസിലെത്തി

പാക് ആരാധകര്‍ ആഗ്രഹിച്ചതു പോലെ തന്നെ അന്നു സംഭവിക്കുകയും ചെയ്തു. യൂസുഫ് വൈകാതെ പുറത്തായി. അഫ്രീഡി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുകയും ചെയ്തു. ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. ഇടിവെട്ട് ഇന്നിങ്‌സായിരുന്നു അഫ്രീഡി കളിച്ചത്. വെറും 80 ബോളില്‍ അദ്ദേഹം 103 റണ്‍സ് വാരിക്കൂട്ടി. ഏഴു സിക്‌സറുള്‍പ്പെടെയായിരുന്നു ഇത്.
അഫ്രീഡി പുറത്തായതിനു പിന്നാലെ അസാധാരണമായ സംഭവങ്ങളാണ് സ്റ്റേഡിയത്തില്‍ കണ്ടത്. അദ്ദേഹം ക്രീസ് വിട്ടതോടെ കാണികളില്‍ ഭൂരിഭാഗം ആരാധകരും സ്റ്റേഡിയം വിടുകയായിരുന്നു.

 തനിക്കായി ആര്‍പ്പുവിളിച്ചില്ല

തനിക്കായി ആര്‍പ്പുവിളിച്ചില്ല

പാകിസ്താന്‍ ആരാധകര്‍ക്കു കാണേണ്ടിയിരുന്നത് അഫ്രീഡിയുടെ ബാറ്റിങ് മാത്രമായിരുന്നു. താന്‍ ഡബിള്‍ സെഞ്ച്വറിയിലേക്കു മുന്നേറിയപ്പോഴൊന്നും ആരും കൈയടിച്ച് പ്രോല്‍സാഹിപ്പിച്ചില്ലെന്നും യൂനിസ് വ്യക്തമാക്കി.
അന്നു അഫ്രീഡി ക്രീസിലെത്തി കുറച്ചു സിക്‌സറുകളൊക്കെയടിച്ച് പിന്നീട് പുറത്തായി. അദ്ഭുതമെന്നു പറയട്ടെ അദ്ദേഹം ഗ്രൗണ്ട് വിടുന്നതിനൊപ്പം കാണികള്‍ സ്റ്റേഡിയവും വിടുന്നതു കണ്ടു. അവര്‍ക്കു കൊടുത്ത കാശ് മുതലായിരുന്നു. അഫ്രീഡി പുറത്തായ ശേഷം ഒഴിഞ്ഞ സ്‌റ്റേഡിയത്തിലായിരുന്നു താന്‍ ഡബിള്‍ സെഞ്ച്വറിയിലേക്കു മുന്നേറിയതെന്നും യൂനിസ് വ്യക്തമാക്കി. നിലവില്‍ പാക് ടീമിന്റെ ബാറ്റിങ് കോച്ച് കൂടിയാണ് അദ്ദേഹം.

Story first published: Wednesday, June 2, 2021, 12:41 [IST]
Other articles published on Jun 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+