Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പ്ലേഓഫില്‍ ആരൊക്കെ കളിക്കും? ആരെയും വില കുറച്ച് കാണേണ്ട, എട്ടു ടീമിനും സാധ്യത!!

മുംബൈ: ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷയും വര്‍ധിച്ചു കഴിഞ്ഞു. പ്ലേഓഫില്‍ കളിക്കുന്ന നാലു ടീമുകള്‍ ആരൊക്കെയാവുമെന്നതാണ് അവരെ ത്രില്ലടിപ്പിക്കുന്നത്. തങ്ങളുടെ ടീം പ്ലേഓഫില്‍ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എട്ടു ടീമുകളില്‍ നാലു ടീമുകളില്‍ നാലു ടീമുകള്‍ ഇപ്പോള്‍ ടോപ്പ് ഫോറില്‍ നില്‍ക്കുമ്പോള്‍ ശേഷിച്ചവര്‍ ടോപ്പ് ഫോറിനു പുറത്താണ്. എങ്കിലും ഈ അവസാന നാലു സ്ഥാനക്കാര്‍ക്കും പ്ലേഓഫിലെത്താന്‍ ഇനിയും സാധ്യതയുണ്ടെന്നതാണ് യാഥാര്‍ഥ്യം. മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചാവും ഇവരുടെ ഭാവി. ടൂര്‍ണമെന്റിലെ ഓരോ ടീമിന്റെയും പ്ലേഓഫ് സാധ്യതകള്‍ ഒന്നു പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍കിങ്‌സ്

ചെന്നൈ സൂപ്പര്‍കിങ്‌സ്

വിലക്ക് കഴിഞ്ഞ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് മുന്‍ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മോശമാക്കിയില്ല. രണ്ടു തവണ ജേതാകളായ സിഎസ്‌കെ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ട്. 10 മല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും മൂന്നു തോല്‍വിയുമടക്കം 14 പോയിന്റാണ് അവരുടെ സമ്പാദ്യം.
ശേഷിക്കുന്ന നാലു മല്‍സരങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ജയിച്ചാല്‍ ധോണിപ്പട പ്ലേഓഫിലേക്കു ടിക്കറ്റെടുക്കും. അതുകൊണ്ടു രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ക്കെതിരേ എവേ മല്‍സരങ്ങളും കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേ ഹോം മല്‍സരങ്ങളുമാണ് സിഎസ്‌കെയ്ക്കു ശേഷിക്കുന്നത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഈ സീസണിലും തിരിച്ചടി തന്നെയാണ് നേരിടുന്നത്. 10 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച ഡല്‍ഹി ഏഴു കളികളില്‍ തോല്‍വിയേറ്റുവാങ്ങി. ആറു പോയിന്റുമായി എട്ടു ടീമുകളുടെ ടൂര്‍ണമെന്റില്‍ ഏഴാംസ്ഥാനത്താണ് അവര്‍.
പ്ലേഓഫിലെത്തണമെങ്കില്‍ 16 പോയിന്റാണ് വേണ്ടതെന്നിരിക്കെ ഇനിയുള്ള നാലു മല്‍സരങ്ങളിലും ജയിച്ചാലും ഡല്‍ഹിക്ക് 14 പോയിന്റാവുകയേ ഉള്ളൂ.
ശേഷിച്ച എല്ലാ മല്‍സരങ്ങളും മികച്ച മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചാവും ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യത. ഇനിയുള്ള നാലു മല്‍സരങ്ങളും ഹോംഗ്രൗണ്ടിലാണെന്നത് ഡല്‍ഹിക്കു പ്രതീക്ഷ നല്‍കുന്നതാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേയാണ് ഡല്‍ഹിയുടെ മല്‍സരങ്ങള്‍. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ തോറ്റാല്‍ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അസ്തമിക്കും.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

പുതിയ നായകന്‍ ആര്‍ അശ്വിനു കീഴില്‍ മികച്ച പ്രകടനമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ആറു ജയവും മൂന്നു തോല്‍വിയുമടക്കം 12 പോയിന്റോടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് പഞ്ചാബ്. പ്ലേഓഫിന് തൊട്ടരികിലാണ് പഞ്ചാബ്. ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ പഞ്ചാബ് പ്ലേഓഫിലേക്കു ടിക്കറ്റെടുക്കും.
മൂന്ന് എവേ മല്‍സരങ്ങളും രണ്ട് ഹോം മാച്ചുകളുമാണ് അവര്‍ക്ക് ഇനി ബാക്കിയുള്ളത്. രാജസ്ഥാന്‍ റോയല്‍സ്, സിഎസ്‌കെ, മുംബൈ എന്നിവരാണ് എവേ മല്‍സരത്തില്‍ പഞ്ചാബിനെ കാത്തിരിക്കുന്നത്. ഹോം മാച്ചില്‍ കൊല്‍ക്കത്ത, ആര്‍സിബി എന്നിവരുമായും പഞ്ചാബ് ഏറ്റുമുട്ടും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഗൗതം ഗംഭീര്‍ യുഗത്തിനുശേഷം പുതിയ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനു കീഴില്‍ മോശമല്ലാത്ത പ്രകടനമാണ് മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കാഴ്ചവയ്ക്കുന്നത്. 10 മല്‍സരങ്ങളില്‍ അഞ്ചു വീതം ജയവും തോല്‍വിയുമടക്കം 12 പോയിന്റുമായി കൊല്‍ക്കത്ത പട്ടികയില്‍ നാലാമതുണ്ട്.
കൊല്‍ക്കത്തയുടെ പ്ലേഓഫ് ഇനിയും ഉറപ്പിക്കാനായിട്ടില്ല. ശേഷിച്ച നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലും ജയിച്ചെങ്കില്‍ മാത്രമേ കെകെആറിന് ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാനാവുകയുള്ളൂ. രണ്ടു വീതം ഹോം, എവേ മല്‍സരങ്ങളാണ് കെകെആറിന് ഇനി ശേഷിക്കുന്നത്. ഹോം മാച്ചില്‍ മുംബൈ, രാജസ്ഥാന്‍ എന്നിവരുമായും എവേ മല്‍സരത്തില്‍ പഞ്ചാബ്, ഹൈദരാബാദ് എന്നിവരുമായും കെകെആര്‍ ഏറ്റുമുട്ടും.

 മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. എങ്കിലും മുംബൈക്ക് ഇപ്പോഴും പ്ലേഓഫ് സാധ്യത നില നില്‍ക്കുന്നുണ്ട്. ആദ്യ അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുംബൈക്കു ജയിക്കാനായത്. എന്നാല്‍ പിന്നീട് മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തി. അവസാന അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലും ജയിക്കാന്‍ മുംബൈക്കു കഴിഞ്ഞു.
എങ്കിലും മുംബൈയുടെ സാധ്യതകള്‍ ഇപ്പോഴും തുലാസിലാണ്. 10 മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ആറു തോല്‍വിയുമുള്‍പ്പെടെ എട്ടു പോയിന്റോടെ അഞ്ചാംസ്ഥാനത്താണ് മുംബൈ.
ശേഷിച്ച നാലു മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ മുംബൈക്കു പ്ലേഓഫില്‍ കടക്കാനാവൂ. രണ്ടു വീതം എവേ, ഹോം മാച്ചുകളാണ് അവര്‍ക്കു ബാക്കിയുള്ളത്. ഹോം മാച്ചില്‍ രാജസ്ഥാന്‍, പഞ്ചാബ് എന്നിവരെയും എവേ മാച്ചില്‍ കൊല്‍ക്കത്ത, ഡല്‍ഹി എന്നിവരെയും മുംബൈ നേരിടും.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ചെന്നൈയെപ്പോലെ തന്നെ രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം രാജസ്ഥാന്‍ റോല്‍സിന്റെയും തിരിച്ചുവരവായിരുന്നു ഈ സീസണ്‍. സിഎസ്‌കെ തുടക്കം മുതല്‍ വിജയത്തിന്റെ ട്രാക്കിലേക്കു കയറിയപ്പോള്‍ രാജസ്ഥാന്‍ തപ്പിത്തടയുകയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ആറു തോല്‍വിയുമുള്‍പ്പെടെ ആറു പോയിന്റോടെ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍.
പട്ടികയിലെ ഏറ്റവും പിന്നിലാണെങ്കിലും രാജസ്ഥാനു മുന്നില്‍ പ്ലേഓഫ് വാതില്‍ അടഞ്ഞിട്ടില്ല. ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേഓഫിലുണ്ടാവും. എന്നാല്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ കാണിച്ചാല്‍ മാത്രമേ രാജസ്ഥാന് അതിനു സാധിക്കുകയുള്ളൂ. ഏതെങ്കിലുമൊരു കളിയില്‍ തോറ്റാല്‍ രാജസ്ഥാന്റെ ചീട്ട് കീറും.
പഞ്ചാബ്, സിഎസ്‌കെ, ആര്‍സിബി എന്നിവര്‍ക്കെതിരേ ഹോം മാച്ചുകളും മുംബൈ, കെകെആര്‍ എന്നിവര്‍ക്കെതിരേ എവേ മല്‍സരങ്ങളുമാണ് രാജസ്ഥാന് ബാക്കിയുള്ളത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

കന്നി ഐപിഎല്‍ കിരീടമെന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്വപ്നം ഈ സീസണിലും നടക്കാന്‍ സാധ്യതയില്ല. വിരാട് കോലിക്കു കീഴില്‍ മോശം പ്രകടനമാണ് ആര്‍സിബി നടത്തുന്നത്. 10 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച ആര്‍സിബി ഏഴു കളികളിലും തോല്‍വിയേറ്റുവാങ്ങി. ആറു പോയിന്റുമായി പട്ടികയില്‍ ആറാംസ്ഥാനത്താണ് കോലിയും സംഘവും.
ഇനിയുള്ള നാലു മല്‍സരങ്ങളിലും മികച്ച മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചാവും ആര്‍സിബിയുടെ പ്ലേഓഫ് സാധ്യത. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവരുമായി എവേ മല്‍സരങ്ങളും ഹൈദരാബാദിനെതിരേ ഹോം മാച്ചുമാണ് ബാംഗ്ലൂരിന് ശേഷിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

തുറുപ്പുചീട്ടും ക്യാപ്റ്റനുമാ ഡേവിഡ് വാര്‍ണര്‍ വിലക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പുറത്തായപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ പുതിയ നായകന്‍ കെയ്ന്‍ വില്ല്യംസണിനു കീഴില്‍ ഹൈദരാബാദ് വിജയികളുടെ സംഘമായി മാറി. വില്ല്യംസണിന്റെ ഉജ്ജ്വല ക്യാപ്റ്റന്‍സിയുടെ മികവില്‍ ഏതു ചെറിയ ടോട്ടലും പ്രതിരോധിച്ചു ജയിക്കുന്ന ടീമെന്ന വിശേഷണത്തിനും അവര്‍ അര്‍ഹരായി.
10 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും രണ്ടു തോല്‍വിയുമടക്കം 16 പോയിന്റോടെ ഹൈദരാബാദ് ഇതിനകം പ്ലേഓഫില്‍ ഇടംപിടിച്ചു കഴിഞ്ഞു. ശേഷിച്ച നാലു മല്‍സരങ്ങളില്‍ കൂടി ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനാവും ഇനി അവരുടെ ശ്രമം.
ഡല്‍ഹി, സിഎസ്‌കെ, ആര്‍സിബി എന്നിവരുമായി എവേ മല്‍സരവും കെകെആറുമായി ഹോം മല്‍സരവുമാണ് ഹൈദരാബാദ് ഇനി കളിക്കുക.

Story first published: Tuesday, May 8, 2018, 10:50 [IST]
Other articles published on May 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+