Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ട് കളിക്കുന്നത് ജയത്തിനല്ല! സമനില ആയാലും ഹാപ്പി- ടീം സെലക്ഷനെതിരേ ലോയ്ഡ്

ഇന്ത്യക്കെതിരേ അഹമ്മദാബാദില്‍ പുരോഗമിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിന്റെ സെലക്ഷനെതിരേ മുന്‍ താരവും കോച്ചും അംപയറുമെല്ലാമായിരുന്ന ഡേവിഡ് ലോയ്ഡ് രംഗത്ത്. ടീം സെലക്ഷന്‍ ഇംഗ്ലണ്ടിനെ ഇതിനകം തന്നെ ടെസ്റ്റില്‍ പിറകിലാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിഫന്‍സീവ് ശൈലിയാണ് ഈ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്വീകരിച്ചതെന്ന് ടീം സെലക്ഷന്‍ അടിവരയിടുന്നു. ടെസ്റ്റിലെ ആദ്യ ബോള്‍ എറിയുന്നതിനു മുമ്പ് തന്നെ ഇതു ഇന്ത്യക്കു മുന്‍തൂക്കം നേടിക്കൊടുത്തതായും ലോയ്ഡ് അഭിപ്രായപ്പെട്ടു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യദിനം തന്നെ 205 റണ്‍സിനു പുറത്തായിരുന്നു.

സമനില ആയാലും ഹാപ്പി

സമനില ആയാലും ഹാപ്പി

നാലാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞാലും തങ്ങള്‍ ഹാപ്പിയാണെന്ന സൂചനയാണ് ഇംഗ്ലണ്ടിന്റെ ടീം സെലക്ഷന്‍ സൂചിപ്പിക്കുന്നതെന്നു ലോയ്ഡ് അഭിപ്രായപ്പെട്ടു. വളരെ ഡിഫന്‍സീവായിട്ടുള്ള ടീം സെലക്ഷനാണ് അവരുടേത്. ഏഴു ബാറ്റ്‌സ്മാന്‍മാരെ ഇറക്കി വെറും മൂന്നു മുന്‍നിര ബൗളര്‍മാരെ മാത്രം കളിപ്പിച്ചത് ഇത് അടിവരയിടുന്നതായും ലോയ്ഡ് ഒരു കോളത്തില്‍ കുറിച്ചു.

ബെസ്സിനു പകരം മാര്‍ക്ക് വുഡ്

ബെസ്സിനു പകരം മാര്‍ക്ക് വുഡ്

20 വിക്കറ്റുകള്‍ നേടാനായാല്‍ മാത്രമേ നിങ്ങള്‍ക്കു ടെസ്റ്റില്‍ വിജയിക്കാന്‍ സാധിക്കൂയെന്നു ലോയ്ഡ് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനാവത്തെ ഇന്ത്യക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പര 2-2നു സമനിലയിലാക്കാന്‍ ഈ ടെസ്റ്റില്‍ വിജയിച്ചേ തീരൂ. വളരെ മികച്ച രീതിയില്‍ തയ്യാറാക്കിയ നാലാം ടെസ്റ്റിലെ പിച്ചില്‍ ഞാനായിരുന്നെങ്കില്‍ മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ഇംഗ്ലണ്ടിനു ഡോം ബെസ്സിനെ ആവശ്യമുണ്ടെന്നു താന്‍ കരുതുന്നില്ലെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.

സ്പിന്നിനെതിരേ മോശം

സ്പിന്നിനെതിരേ മോശം

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്‍ ബൗളിനെതിരേ പഠിക്കാന്‍ വളരെ സമയെടുക്കുന്നതായി ലോയ്ഡ് വ്യക്തമാക്കി. ബാറ്റ്, തലയുടെ പൊസിഷന്‍, ശരീരം തുടങ്ങി സ്പിന്നിനെതിരേ കളിക്കുമ്പോള്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ ആംഗിളുകള്‍ മുഴുവന്‍ തെറ്റാണ്. ഡോം സിബ്ലിയും സാക്ക് ക്രോളിയും ആദ്യമായി സ്പിന്‍ ബൗളിങിനെതിരേ കളിക്കുന്നതു പോലെയാണ് കാണപ്പെട്ടതെന്നും ലോയ്ഡ് അഭിപ്രായപ്പെട്ടു.

ഇന്ത്യയെ പ്രശംസിച്ച് വോന്‍

ഇന്ത്യയെ പ്രശംസിച്ച് വോന്‍

ആദ്യദിനം ഇന്ത്യയുടെ ബൗളിങ് പ്രകടനത്തെ മുന്‍ നായകന്‍ മൈക്കല്‍ വോനും പ്രശംസിച്ചു. പ്രശംസിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ എന്തുകൊണ്ടാണ് തങ്ങള്‍ ബെസ്റ്റെന്നു ഇന്ത്യ വീണ്ടും കാണിച്ചുതന്നു. ആദ്യത്തെ 60 ഓവറുകളില്‍ ബൗളര്‍മാര്‍ക്കു പിച്ചില്‍ നിന്നും കാര്യമായ സഹായമൊന്നും ലഭിച്ചില്ല. എന്നിട്ടും ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കാന്‍ ഇന്ത്യയുടെ ബൗളിങ് നിരയ്ക്കു കഴിഞ്ഞു. ഹൈ ക്ലാസ്... ബാറ്റിങില്‍ ഇംഗ്ലണ്ടാവട്ടെ വളരെ ശരാശരിയായിരുന്നുവെന്നായിരുന്നു വോന്‍ ട്വീറ്റ് ചെയ്തത്.

Story first published: Friday, March 5, 2021, 11:39 [IST]
Other articles published on Mar 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+