
കൗണ്ടിയിലെ പ്രകടനം
വിന്‍ഡീസിനെതിരായ ഈ ടെസ്റ്റിനു മുമ്പ് ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ ഹാംഷെയറിനു വേണ്ടി കളിച്ചതാണ് തനിക്കു നേട്ടമായതെന്നു രഹാനെ വ്യക്തമാക്കി. ടെസ്റ്റിലെ പ്രകടനം വളരെ സ്‌പെഷ്യല്‍ തന്നെയാണ്. ഒന്നാമിന്നിങ്‌സില്‍ നേടിയ ലീഡാണ് വളരെ നിര്‍ണായകമായി മാറിയത്. ലോകേഷ് രാഹുലിനൊപ്പമുള്ള കൂട്ടുകെട്ടും മല്‍സരത്തില്‍ നിര്‍ണായകമായി മാറിയെന്നും രഹാനെ വിശദമാക്കി.
ടെസ്റ്റില്‍ വലിയ ഇടവേളയ്ക്കു ശേഷം രഹാനെ നേടിയ സെഞ്ച്വറി കൂടിയായിരുന്നു വിന്‍ഡീസിനെതിരേയുള്ളത്. ഇതിനു മുമ്പ് കളിച്ച 17 ടെസ്റ്റുകളിലും താരം സെഞ്ച്വറി നേടിയിരുന്നില്ല.

പിന്തുണച്ചവര്‍ക്കു നന്ദി
കഴിഞ്ഞ ഒന്നര, രണ്ടു വര്‍ഷത്തിനിടെ തനിക്കു എല്ലാ വിധം പിന്തുണയും നല്‍കിയവര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം രഹാനെ നന്ദി അറിയിച്ചത്. വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ആദ്യദിനം ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. എന്നാല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിലയുറപ്പിച്ചു കളിക്കാന്‍ സാധിച്ചാല്‍ റണ്‍സ് നേടാന്‍ കഴിയുമെന്നുറപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പരമാവധി നേരം ക്രീസില്‍ നില്‍ക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും രഹാനെ വിശദമാക്കി.

അനായാസ വിജയം
ഒന്നാമിന്നിങ്‌സ് ബാറ്റിങില്‍ അല്‍പ്പം പതറിയെങ്കിലും അനായാസ വിജയമാണ് വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കിയത്. 419 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിന് ഇന്ത്യ നല്‍കിയത്. എന്നാല്‍ ഒരു ദിവസം ബാക്കിനില്‍ക്കെ വെറും 100 റണ്‍സിന് വിന്‍ഡീസ് കൂടാരം കയറുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്.
ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0നു മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ അവസാന ടെസ്റ്റ് ഈ മാസം 30നു ആരംഭിക്കും.


Click it and Unblock the Notifications