ടീം ഇന്ത്യക്കു വേണ്ട... ടി20 ടീമില്‍ നിന്നും തഴയപ്പെട്ട നിര്‍ഭാഗ്യവാന്‍മാര്‍, പൃഥ്വിയും സംഘത്തില്‍
മുംബൈ: വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന് ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ എംഎഎസ് ധോണി ടീമില്‍ നിന്നും തഴയപ്പെട്ടത് ഏറെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു.
എന്നാല്‍ മികച്ച ചില യുവതാരങ്ങളെ ടീമിലേക്കു പരിഗണിക്കാതിരുന്നത് പലരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. നിര്‍ഭാഗ്യം മൂലമാണ് ഇവര്‍ക്കു അവസരം നഷ്ടമായത്. ഇന്ത്യ തീര്‍ച്ചയായും ഈ പരമ്പരകളില്‍ അവസരം നല്‍കേണ്ടിയിരുന്ന യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

പൃഥ്വി ഷാ
ഇന്ത്യയുടെ അടുത്ത ബാറ്റിങ് സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ ഓപ്പണര്‍ പൃഥ്വി ഷായെ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി തുടങ്ങിയ പൃഥ്വി ഇതിനകം ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും റണ്‍സ് വാരിക്കൂട്ടാന്‍ മിടുക്കുള്ള താരമാണ് 19 കാരന്‍.
ഇന്ത്യയിലെ പിച്ചില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചിലും മിടുക്ക് തെളിയിക്കാന്‍ പൃഥ്വിക്കാവും. ഇപ്പോള്‍ അവസരം നിഷേധിക്കപ്പെട്ടെങ്കിലും അധികം വൈകാതെ താരത്തിന് ടീമില്‍ നിന്നും വിളി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇഷാന്‍ കിഷന്‍
എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന് ഏവരും വിശേഷിപ്പിക്കുന്ന താരം റിഷഭ് പന്താണ്. എന്നാല്‍ പന്തിനെപ്പോലെ തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന യുവ വിക്കറ്റ് കീപ്പറാണ് ഇഷാന്‍ കിഷന്‍. ധോണിയെ ഒഴിവാക്കി പകരം ദിനേഷ് കാര്‍ത്തികിനെയാണ് ഇന്ത്യയുടെ ട്വന്റി20 ടീമുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാര്‍ത്തികിനു പകരം യുവതാരം ഇഷാനായിരുന്നു ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്നത്. ധോണിയെപ്പോലെ തന്നെ കരിയറിന്റെ അവസാന കാലത്ത് എത്തിനില്‍ക്കുന്ന താരമാണ് കാര്‍ത്തിക്.
കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ഇഷാന്‍. ചില മികച്ച ഇന്നിങ്‌സുകള്‍ താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
വിക്കറ്റ് കീപ്പിങിലും വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കുന്നതിലും പന്തിനെപ്പോലെ തന്നെ മിടുക്കനാണ് ഇഷാന്‍.

മുഹമ്മദ് സിറാജ്
ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും കഴിഞ്ഞാല്‍ ഇന്ത്യക്കു നിലവില്‍ മികച്ച പേസര്‍മാരില്ലെന്ന് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ കാണിച്ചുതന്നു. ടീമിന്റെ മൂന്നാം പേസറെന്ന റോളിലേക്ക് പലരെയും ഇന്ത്യ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ആര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ വിന്‍ഡീസ്, ഓസീസ് എന്നിവര്‍ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഉള്‍പ്പെടുത്തേണ്ടിയിരുന്ന താരമാണ് യുവ പേസര്‍ മുഹമ്മദ് സിറാജ്.
140 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള സിറാജിന് ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ തീപ്പൊരി പാറിക്കാനാവുമായിരുന്നു. ഓസ്‌ട്രേലിയ എയ്‌ക്കെതിരേ നേരത്തേ നടന്ന മല്‍സരത്തില്‍ താരം എട്ടു വിക്കറ്റുമായി കസറുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സിറാജിനെ ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്നാണ് മുന്‍ ഇതിഹാസവും ഇപ്പോള്‍ കോച്ചുമായ രാഹുല്‍ ദ്രാവിഡ് വിശേഷിപ്പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications