Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 100 കോടി സാലറി ക്ലബ്ബ്- രണ്ടു പേര്‍ തൊട്ടരികെ! ആരൊക്കെയെന്നറിയാം

ഐപിഎല്ലിന്റെ അടുത്ത സീസണി നു മുന്നോടിയായി മെഗാ താരലേലം നടക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അതു സംഭവിച്ചാല്‍ രണ്ടു വമ്പന്‍ താരങ്ങള്‍ അപൂര്‍നേട്ടത്തിന് അവകാശികളാവും. 100 കോടി സാലറി ക്ലബ്ബില്‍ ഇടം നേടാനാവുമെന്ന നാഴികക്കല്ലാണ് ഇവരെ കാത്തിരിക്കുന്നത്. നിലവില്‍ മൂന്നു പേര്‍ മാത്രമേ ഈ എലൈറ്റ് ക്ലബ്ബില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരാണ് ഇത്. പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ നടന്ന 13 സീസണുകളിലായി ഇവര്‍ക്കു ലഭിച്ച ശമ്പളം 100 കോടി രൂപയിലും കൂടുതലാണ്.

1

ഇനി 100 കോടി സാലറി ക്ലബ്ബ് ലക്ഷ്യമിടുന്നവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സുമാണ്. അടുത്ത സീസണില്‍ നിലവിലെ ഫ്രാഞ്ചൈസിയില്‍ തന്നെ സ്ഥാനം നിലനിര്‍ത്തിയാലും കൂടൂതല്‍ വലിയ തുകയ്ക്കു മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറിയാലും ഇവര്‍ 100 കോടി ക്ലബ്ബില്‍ അംഗങ്ങളാവും.

99.7 കോടി രൂപയാണ് ഇതുവരെ റെയ്‌നയ്ക്കു വിവിധ ഫ്രാഞ്ചൈസികളില്‍ നിന്നായി ലഭിച്ച ശമ്പളം. കഴിഞ്ഞ സീസണില്‍ 11 കോടി രൂപയായിരുന്നു അദ്ദേഹത്തിനു സിഎസ്‌കെയില്‍ ലഭിച്ച ശമ്പളം. 2018 മുതല്‍ 11 കോടി രൂപ വീതമാണ് പ്രതിവര്‍ഷം സിഎസ്‌കെ റെയ്‌നയ്ക്കു നല്‍കുന്നത്. 2017ല്‍ 12.5 കോടി മുന്‍ ടീം ഗുജറാത്ത് ലയണ്‍സ് അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. ഒരു സീസണില്‍ റെയ്‌നയ്ക്കു ലഭിച്ച ഏറ്റവുമുയര്‍ന്ന ശമ്പളവും ഇതു തന്നെയാണ്. 2008ലെ പ്രഥമ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമാവുമ്പോള്‍ താരത്തിന്റെ ശമ്പളം 2.6 കോടി രൂപ മാത്രമായിരുന്നു. 2010 വരെ ഇതു തുടര്‍ന്നു. 11ല്‍ ഇതു 5.98 കോടിയായി ഉയര്‍ന്നു. 13 വരെ റെയ്‌നയ്ക്കു ഇതേ ശമ്പളം തന്നെ ലഭിച്ചു. 2014 മുതല്‍ 16 വരെ 9.5 കോടിയായിരുന്നു അദ്ദേഹത്തിനു ഓരോ സീസണിലും ലഭിച്ച ശമ്പളം.

അതേസമയം, 9.15 കോടി രൂപയാണ് ശമ്പളയിനത്തില്‍ എബിഡിക്കു ഇതുവരെ ലഭിച്ചത്. കഴിഞ്ഞ സീസണില്‍ 11 കോടിയായിരുന്നു അദ്ദേഹത്തിന് ആര്‍സിബി നല്‍കിയത്. 2018 മുതലാണ് എബിഡിയുടെ ശമ്പളം 11 കോടിയായി ഉയര്‍ന്നത്. അതിനു മുമ്പ് 2014 മുതല്‍ 17 വരെ 9.5 കോടിയായിരുന്നു പ്രതിവര്‍ഷം ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിനു ലഭിച്ചിരുന്നത്.

2

2008ലെ പ്രഥമ സീസണ്‍ മുതല്‍ 10 വരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനൊപ്പമായിരുന്നു എബിഡി. 1.2 കോടി, 1.4 കോടി, 1.3 കോടി എന്നിങ്ങനെയായിരുന്നു പ്രതിവര്‍ഷം ഡല്‍ഹി അദ്ദേഹത്തിന് നല്‍കിയത്. 2011ല്‍ ആര്‍സിബിയില്‍ എത്തിയതോടെ എബിഡിയുടെ തലവര തന്നെ മാറി. ആദ്യ സീസണില്‍ തന്നെ 5.6 കോടി അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 5.5, 5.8 കോടി എന്നിങ്ങനെയാണ് 13 വരെ എബിഡിക്കു ലഭിച്ചത്.

Story first published: Saturday, December 12, 2020, 15:50 [IST]
Other articles published on Dec 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+