For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: നേരത്തേ 'കീരിയും പാമ്പും' പോലെ, ഐപിഎല്‍ ഇവരെ ചങ്ക്‌സുകളാക്കി!

പലരും ഐപിഎല്ലില്‍ ഒരേ ടീമില്‍ കളിച്ചിട്ടുണ്ട്

ഐപിഎല്ലിന്റെ 15ാം സീസണ്‍ ശനിയാഴ്ച ആരംഭിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ താരങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതെയാക്കുകയും എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തുകയും ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ ഫ്രാഞ്ചൈസി ലീഗ് കൂടിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങളടക്കം നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒട്ടും തന്നെ അടുപ്പമില്ലാതിരുന്ന പല രാജ്യങ്ങളിലെയും കളിക്കാര്‍ ഐപിഎല്ലിലൂടെ സുഹൃത്തുക്കളായി മാറിയത് ഐപിഎല്ലിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.

1

2008ലായിരുന്നു ഐപിഎല്ലിനു ബിസിസിഐ തുടക്കമിടുന്നത്. അതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാര്‍ തമ്മില്‍ വലിയ സൗഹൃദമൊന്നുമില്ലായിരുന്നു. പക്ഷെ ഐപിഎല്‍ ഇവയെ അടിമുടി മാറ്റി മറിക്കുകയായിരുന്നു. രണ്ടു മാസത്തോളം ഐപിഎല്ലില്‍ ഒരുമിച്ച് കളിച്ചതോടെ കൂടുതല്‍ അടുത്തറിയാന്‍ അവസരം ലഭിക്കുകയും താരങ്ങള്‍ തമ്മിലുള്ള സൗഹൃദം ദൃഡമാവുകയും ചെയ്തു. നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശത്രുക്കളായിരുന്ന ചിലര്‍ ഐപിഎല്ലില്‍ സുഹൃത്തുക്കളായി മാറിയത് നമ്മള്‍ കണ്ടതാണ്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സൗരവ് ഗാംഗുലി- റിക്കി പോണ്ടിങ്

സൗരവ് ഗാംഗുലി- റിക്കി പോണ്ടിങ്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങും തമ്മില്‍ ഐപിഎല്ലിനു മുമ്പ് ഒട്ടും തന്നെ സൗഹൃദമല്ലായിരുന്നു. എന്നാല്‍ 2008ലെ ഐപിഎല്ലില്‍ ഗാംഗുലിക്കു കീഴില്‍ പോണ്ടിങ് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സില്‍ കളിച്ചതോടെ ഇവര്‍ തമ്മില്‍ സുഹൃത്തുക്കളായി മാറുകയായിരുന്നു. തങ്ങള്‍ തമ്മില്‍ നേരത്തേയുണ്ടായിരുന്ന പല അഭിപ്രായ വ്യത്യാസങ്ങളും ഇവര്‍ കെകെആറില്‍ വച്ച് പരിഹരിക്കുകയായിരുന്നു.

3

ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച ശേഷം പിന്നീട് ഗാംഗുലിയും പോണ്ടിങും കോച്ചിങ് സംഘമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ പരിശീലക സംഘത്തിലാണ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കു വന്നതോടെ ഗാംഗുലി ഈ റോള്‍ ഉപേക്ഷിക്കുകയായിരുന്നു.

ഹര്‍ഭജന്‍ സിങ്- ആന്‍ഡ്രു സൈമണ്ട്‌സ്

ഹര്‍ഭജന്‍ സിങ്- ആന്‍ഡ്രു സൈമണ്ട്‌സ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സും തമ്മില്‍ ഐപിഎല്ലിനു മുമ്പ് വലിയ ശത്രുക്കളായിരുന്നു. 2008ലെ സിഡ്‌നി ടെസ്റ്റിനിടെ ഇരുവരും തമ്മില്‍ പൊരിഞ്ഞ വാക്‌പോരിലേര്‍പ്പെടുകയും ഭാജി ഓസീസ് താരത്തെ കുരങ്ങനെന്നു വിളിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു.

5

ഈ വിവാദത്തിനു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ ഭാജിയും സൈമണ്ട്‌സും ഐപിഎല്ലില്‍ ഒരുമിച്ച് മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുകയും ചെയ്തു. മുംബൈയുടെ ഡ്രസിങ് റൂമില്‍ വച്ച് ഇരുവരും പഴയ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് കൂട്ടുകാരായി മാറുകയായിരുന്നു. അന്നത്തെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ചത്.

ഷെയ്ന്‍ വോണ്‍- ഗ്രേയം സ്മിത്ത്

ഷെയ്ന്‍ വോണ്‍- ഗ്രേയം സ്മിത്ത്

ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായിരുന്ന ഗ്രേയം സ്മിത്തും തമ്മില്‍ നല്ല സൗഹൃദത്തില്‍ അല്ലായിരുന്നു. എന്നാല്‍ 2008ലെ പ്രഥമ ഐപിഎല്‍ സീണില്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കു സ്മിത്ത് വന്നതോടെ ഇവര്‍ തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു.
റോയല്‍സില്‍ വച്ച് ഇവര്‍ തമ്മില്‍ സുഹൃത്തുക്കളായി മാറുകയായിരുന്നു. റോയല്‍സ് ആദ്യ സീസണില്‍ ഐപിഎല്ലില്‍ കിരീടം നേടുകയും ചെയ്തിരുന്നു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയായിരുന്നു റോയല്‍സ് സര്‍പ്രൈസ് വിജയികളായി മാറിയത്.

ക്രുനാല്‍ പാണ്ഡ്യ- ദീപക് ഹൂഡ

ക്രുനാല്‍ പാണ്ഡ്യ- ദീപക് ഹൂഡ

ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൂട്ടുകാരായി മാറാന്‍ പോവുന്നവരാണ് ഓള്‍റൗണ്ടര്‍മാരായ ക്രുനാല്‍ പാണ്ഡ്യയും ദീപക് ഹൂഡയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലാണ് ഇരുവരും ഒരുമിച്ച് കളിക്കാന്‍ പോവുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ തമ്മില്‍ ശത്രുതയിലായത്. ബറോഡ ക്യാപ്റ്റന്‍ കൂടിയായ ക്രുനാലിനെതിരേ ഹൂഡ പരസ്യമായി രംഗത്തു വരികയായിരുന്നു.

8

ടീമംഗങ്ങള്‍ക്കു മുന്നില്‍ വച്ച് തന്നെ അപമാനിക്കുന്നതായി ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷനു പരാതി നല്‍കുകയായിരുന്നു.അതിനു ശേഷം ഹൂഡ ബറോഡയ്ക്കു വേണ്ടി കളിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ ഇത്തവണ കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ ടീമില്‍ ക്രുനാലും ഹൂഡയും ഒരുമിച്ച് കളിക്കാന്‍ പോവുകയാണ്. ഇതു ഇവര്‍ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആര്‍ അശ്വിന്‍- ജോസ് ബട്‌ലര്‍

ആര്‍ അശ്വിന്‍- ജോസ് ബട്‌ലര്‍

ഐപിഎല്ലിന്റെ ഈ സീസണോടെ ചങ്കുകളാവാന്‍ പോവുന്ന മറ്റു രണ്ടു പേരാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറും ഇ്ന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും. നേരത്തേ ബട്‌ലറെ മങ്കാദിങ് നടത്തി പുറത്താക്കിയതിലൂടെ വിവാദ നായകനായ താരമാണ് അശ്വിന്‍. ആ സംഭവത്തിനു ശേഷം ഇതാദ്യമായി രണ്ടു പേരും ഇത്തവണ റോയല്‍സില്‍ ഒരുമിച്ച് കളിക്കാന്‍ പോവുകയാണ്.
പഞ്ചാബ് കിങ്‌സിനു വേണ്ടി കളിക്കവെയായിരുന്നു നോണ്‍ സ്‌ട്രൈക്കറായ ബട്‌ലറെ ബൗള്‍ ചെയ്യുന്നതിനു മുമ്പ് തന്നെ റണ്ണൗട്ടാക്കിയ അശ്വിന്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയത്. ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്തതാണ് ഇതെന്നു ചൂണ്ടിക്കാട്ടി അശ്വിനെ പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, March 23, 2022, 10:38 [IST]
Other articles published on Mar 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+