Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും കോലിയും ബൗള്‍ ചെയ്തു പുറത്താക്കിയവരുണ്ട്, എല്ലാം വമ്പന്‍ താരങ്ങള്‍!

1

ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്നു വിശേഷിപ്പിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ നായകന്‍ വിരാട് കോലിയും ബൗളിങിലും ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. കോലി ബൗള്‍ ചെയ്യുന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അപൂര്‍വ്വമാണെങ്കിലും സച്ചിന്‍ സ്ഥിരം പാര്‍ട്ട്‌ടൈം ബൗളറായിരുന്നു. ചില മികച്ച ബൗളിങ് പ്രകടനങ്ങളും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 46 ടെസ്റ്റുകളിലും 154 ഏകദിനങ്ങളിലും ബൗള്‍ ചെയ്ത സച്ചിന്‍ 201 വിക്കറ്റുകളും നേടി. എന്നാല്‍ ഏകദിനം, ടി20 എന്നിവയിലായി വെറും എട്ടു മല്‍സരങ്ങളിലാണ് കോലി ബൗള്‍ ചെയ്തത്. എട്ടു വിക്കറ്റുകളും അദ്ദേഹം നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിനും കോലിയും പുറത്താക്കിയ ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

കെവിന്‍ പീറ്റേഴ്‌സന്‍

കെവിന്‍ പീറ്റേഴ്‌സന്‍

ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും ഇപ്പോള്‍ കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സനെ സച്ചിനും കോലിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്താക്കിയിട്ടുണ്ട്. സച്ചിനു ടെസ്റ്റിലാണ് ഇതിനു സാധിച്ചതെങ്കില്‍ കോലി ടി20യില്‍ ആദ്യ പന്തില്‍ തന്നെ പീറ്റേഴ്‌സനെ മടക്കുകയായിരുന്നു.
2007 ആഗസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോഴാണ് സച്ചിന്റെ വിക്കറ്റ് നേട്ടം. ഒന്നാമിന്നിങ്‌സില്‍ 41 റണ്‍സെടുത്ത പീറ്റേഴ്‌സന്‍ സച്ചിന്റെ ബൗളിങില്‍ ഡ്രൈവിന് ശ്രമിച്ചെങ്കിലും ഫസ്റ്റ് സ്ലിപ്പില്‍ രാഹുല്‍ ദ്രാവിഡ് ക്യാച്ച് ചെയ്യുകയായിരുന്നു. ആ ടെസ്റ്റില്‍ സച്ചിന്‍ ആകെ 26 ഓവര്‍ ബൗള്‍ ചെയ്‌തെങ്കിലും പീറ്റേഴ്‌സനെ മാത്രമേ ഔട്ടാക്കാനായുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പീറ്റേഴ്‌സനെ ഈയൊരു മല്‍സരത്തില്‍ മാത്രമേ സച്ചിന്‍ പുറത്താക്കിയിട്ടുള്ളൂ.
അതേസമയം, 2011ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ടി20യിലാണ് കോലി പീറ്റേഴ്‌സന്റെ വിക്കറ്റെടുത്തത്. 33 റണ്‍സെടുത്തു നിന്ന പീറ്റേഴ്‌സനെ കോലിയുടെ ബൗളിങില്‍ ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു. വൈഡ് ബോളിലായിരുന്നു ഇത്. ടി20യില്‍ നിയമാനുസൃതമായ പന്തില്‍ അല്ലാത്തെ വിക്കറ്റെടുത്ത ഏക ബൗളറും അദ്ദേഹമാണ്. ടി20യില്‍ കോലിയുടെ ആദ്യത്തെ പന്ത് കൂടിയായിരുന്നു ഇത്.

മുഹമ്മദ് ഹഫീസ്

മുഹമ്മദ് ഹഫീസ്

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസാണ് സച്ചിനും കോലിക്കും ഒരുപോലെ ഇരയായ മറ്റൊരു താരം. സച്ചിന്‍ ഏകദിനത്തിലും കോലി ടി20യിലുമാണ് ഹഫീസിനെ ഔട്ടാക്കിയത്.
2005ല്‍ കൊച്ചിയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ ഏകദിനത്തിലാണ് സച്ചിന്റെ ബൗളിങില്‍ ഹഫീസ് മടങ്ങിയത്. അന്നു ആറാമനായി ബാറ്റ് ചെയ്ത അദ്ദേഹത്തെ 42 റണ്‍സെടുത്തു നില്‍ക്കെ സച്ചിന്റെ ബൗളിങില്‍ ആശിഷ് നെഹ്‌റ പിടികൂടുകയായിരുന്നു. ഈ മല്‍സരത്തില്‍ സച്ചിന്റെ അഞ്ചാമത്തെ വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്. മല്‍സരത്തില്‍ ഇന്ത്യ 87 റണ്‍സിന്റെ ജയം നേടിയിരുന്നു.
അതേസമയം, 2012ലെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നിരുന്നു. അന്നാണ് കോലി ഹഫീസിന്റെ വിക്കറ്റെടുത്തത്. 15 റണ്‍സെടുത്ത പാകിസ്താന്റെ ഓപ്പണര്‍ കൂടിയായ ഹഫീസിനെ കോലി ബൗള്‍ഡാക്കുകയായിരുന്നു. മൂന്നോവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത കോലിക്കു ഹഫീസിന്റെ വിക്കറ്റ് മാത്രമാണ് നേടാനായത്. മല്‍സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ മികച്ച ജയം കൊയ്തിരുന്നു.

ബ്രെന്‍ഡന്‍ മക്കുല്ലം

ബ്രെന്‍ഡന്‍ മക്കുല്ലം

ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കുല്ലമാണ് സച്ചിനും കോലിയും ഔട്ടാക്കിയിട്ടുള്ള മറ്റൊരു വമ്പന്‍ താരം. സച്ചിന്‍ ടെസ്റ്റിലും കോലി ഏകദിനത്തിലുമാണ് മക്കുല്ലത്തിനെ മടക്കി അയച്ചത്.
2009ല്‍ വെല്ലിങ്ടണില്‍ നടന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് ടെസ്റ്റിലാണ് സച്ചിന് മക്കുല്ലത്തിന്റെ വിക്കറ്റ് ലഭിക്കുന്നത്. ആറു റണ്‍സെടുത്ത മക്കുല്ലത്തെ സച്ചിന്റെ ബൗളിങില്‍ ഫസ്റ്റ് സ്ലിപ്പില്‍ രാഹുല്‍ ദ്രാവിഡ് ക്യാച്ചെടുക്കുകയായിരുന്നു. മക്കുല്ലത്തെക്കൂടാതെ ജെയിംസ് ഫ്രാങ്ക്‌ലിനിനെയും അന്ന് സച്ചിന്‍ ഔട്ടാക്കിയിരുന്നു.
2014 ജനുവരിയില്‍ വെല്ലിങ്ടണില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏകദിനത്തില്‍ ഏറ്റുമുട്ടിയപ്പോഴാണ് കോലി മക്കുല്ലത്തെ പവലിയനിലേക്കു തിരിച്ചയച്ചത്. 23 റണ്‍സെടുത്ത മക്കുല്ലം കോലിയുടെ ബൗളിങില്‍ കവറില്‍ ഫീല്‍ഡ് ചെയ്ത രോഹിത് ശര്‍മയ്ക്കു പിടികൊടുക്കുകയായിരുന്നു.
ഒരു വിക്കറ്റെടുത്ത കോലി 83 റണ്‍സുമായി ബാറ്റിങിലും തിളങ്ങിയെങ്കിലും ഇന്ത്യ മല്‍സരത്തില്‍ 87 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.
ഇത് കൂടാതെ ഐപിഎല്ലിലും ഒരു തവണ കോലി മക്കുല്ലത്തിന്റെ വിക്കറ്റെടുത്തിട്ടുണ്ട്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിനു വേണ്ടി കളിക്കവെയാണ് ആര്‍സിബിക്കു വേണ്ടി കോലി കിവീസ് താരത്തെ പുറത്താക്കിയത്.

Story first published: Thursday, July 9, 2020, 13:45 [IST]
Other articles published on Jul 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+