ഇവരെ ഇനി കാണില്ല!! ഏഷ്യാ കപ്പില്‍ ഇത് അവസാന ഊഴം... ഇന്ത്യയുടെ രണ്ടു പേര്‍

ദുബായ്: ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പിന്റെ പുതിയൊരു എഡിഷന് അടുത്തയാഴ്ച യുഎയില്‍ തുടക്കമാവുകയാണ്. നിലവിലെ ജേതാക്കളായ ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ ക്രിക്കറ്റിലെ ശക്തികളെല്ലാം ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.
ചില പ്രമുഖ താരങ്ങളുടെ കരിയറിലെ അവസാനത്തെ ഏഷ്യാ കപ്പ് കൂടിയായിരിക്കും ഇത്. ഇനിയൊരു എഡിഷനില്‍ ഇവരെ ദേശീയ ടീമിനൊപ്പം കണ്ടെന്നു വരില്ല. ഈ കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

മഷ്‌റഫെ മൊര്‍ത്താസ (ബംഗ്ലാദേശ്)
ബംഗ്ലാദേശിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റലും മികച്ച പേസര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന താരമാണ് മഷ്‌റഫെ മൊര്‍ത്താസ. ദീര്‍ഘകാലമായി ബംഗ്ലാ ടീമിലെ അവിഭാജ്യ ഘടകമായ അദ്ദേഹത്തെ ഇനിയൊരു ഏഷ്യാ കപ്പില്‍ കൂടി കാണാന്‍ സാധ്യതയില്ല.
പരിക്കുകള്‍ ഇടയ്ക്കു ബ്രേക്ക് നല്‍കിയെങ്കിലും തിരിച്ചെത്തിയപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് മൊര്‍ത്താസ. 34 കാരനായ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഏകദിനത്തില്‍ 245 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ കൂടി നേടിയാല്‍ 250 വിക്കറ്റുകള്‍ തികച്ച ആദ്യ ബംഗ്ലാ ബൗളറായി മൊര്‍ത്താസ മാറും.

ലസിത് മലിങ്ക (ശ്രീലങ്ക)
ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരുടെ നിരയിലുള്ള ലസിത് മലിങ്കയ്ക്കും ഏഷ്യാ കപ്പില്‍ ഇത് അവസാന ഊഴമായിരിക്കും. വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് ലോക ക്രിക്കറ്റില്‍ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് അദ്ദേഹം. പരിക്കുകളും മോശം ഫോമും കാരണം കുറച്ചുകാലമായി ടീമിനു പുറത്തായിരുന്ന മലിങ്ക തികച്ചും അപ്രതീക്ഷിതമായാണ് ഏഷ്യാകപ്പ് ടീമില്‍ ഇടംപിടിച്ചത്.
ഏകദിനത്തില്‍ 301 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അദ്ദേഹം ലങ്കയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ നാലാംസ്ഥാനത്തുണ്ട്.

ശുഐബ് മാലിക്ക് (പാകിസ്താന്‍)
ബൗളറായി കരിയര്‍ തുടങ്ങി പിന്നീട് ഓള്‍റൗണ്ടറും ക്യാപ്റ്റനുമായി മാറിയ പാകിസ്താന്‍ സൂപ്പര്‍ താരം ശുഐബ് മാലിക്കിനും ഇത് അവസാനത്തെ ഏഷ്യാ കപ്പായിരിക്കും. നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ പാക് ടീമിലെ അവിഭാജ്യഘടകമാണ് ഇന്ത്യയുടെ ടെന്നീസ് സെന്‍സേഷനായ സാനിയാ മിര്‍സയുടെ ഭര്‍ത്താവ് കൂ
ടിയായ മാലിക്ക്.
ഏകദിനത്തില്‍ പാക് ജഴ്‌സിയില്‍ 7015 റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം 15ലേറെ വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പോടെ വിരമിക്കിനൊരുങ്ങുകയാണ് മാലിക്ക്.

ദിനേഷ് കാര്‍ത്തിക് (ഇന്ത്യ)
പ്രതിഭയുണ്ടായിട്ടും ഇന്ത്യക്കു വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തികും അടുത്ത ഏഷ്യാ കപ്പില്‍ ടീമിലുണ്ടാവില്ല. എംഎസ് ധോണിയുടെ വരവോടെ ടീമില്‍ സ്ഥാനം നഷ്ടമായ കാര്‍ത്തിക് ഇടയ്ക്കു തിരിച്ചെത്തിയപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. റിഷഭ് പന്തിനെപ്പോലുള്ള യുവ വിക്കറ്റ് കീപ്പര്‍മാര്‍ അവസരം കാത്തുനില്‍ക്കെ അടുത്ത വര്‍ഷത്തെ ലോകകപ്പിന് അപ്പുറം കാര്‍ത്തികിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനാവില്ല.

എംഎസ് ധോണി (ഇന്ത്യ)
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കും ഇനിയൊരു ഏഷ്യാ കപ്പിന് ഭാഗ്യമുണ്ടാവില്ല. മറ്റൊരു കിരീടവിജയത്തോടെ ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 2019ലെ ഏകദിന ലോകകപ്പിനു ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞേക്കുമെന്നാണ് സൂചന.
പ്രായവും ഫിറ്റ്‌നസുമൊന്നും ധോണിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയല്ല. എങ്കിലും യുവതാരങ്ങള്‍ക്കു വേണ്ടി വഴി മാറിക്കൊടുക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications