മുരളി വിജയ് പുറത്തേക്ക് തന്നെ... പകരക്കാരന്‍ ആര്? ഇവരിലൊരാള്‍ക്ക് സാധ്യത
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ ഏറ്റവുമധികം നിരാശപ്പെടുത്തിയ രണ്ടു താരങ്ങള്‍ ഓപ്പണറായ മുരളി വിജയിയും വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികുമാണ്. വിജയ് ടീമിന് മികച്ച തുടക്കം നല്‍കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിക്കുന്നതില്‍ കാര്‍ത്തികും ദുരന്തമായി മാറി. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം മൂന്നാം ടെസ്റ്റില്‍ ഇരുവര്‍ക്കും ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.
പരമ്പരയിലെ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഉണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. വിജയ്ക്കു പകരം ഓപ്പണിങ് സ്ഥാനത്തേക്ക് ഇന്ത്യ ആരെ പരീക്ഷിക്കുമെന്നാണ് അറിയാനുള്ളത്. ഇവരിലൊരാള്‍ക്കു നറുക്ക് വീഴാനാണ് സാധ്യത.

റിഷഭ് പന്ത്
മൂന്നാം ടെസ്റ്റില്‍ കളിച്ച് ഇന്ത്യക്കു വേണ്ടി അരങ്ങേറിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഇന്ത്യക്കു ഓപ്പണിങ് റോളിള്‍ ഇറക്കാവുന്നതാണ്. കന്നി ടെസ്റ്റില്‍ തന്നെ മിന്നുന്ന പ്രകടനമാണ് 20 കാരനായ താരം കാഴ്ചവയ്ക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി നേരത്തേ നിരവധി തവണ ഓപ്പണറായി ഇറങ്ങി മിടുക്ക് തെളിയിച്ച താരമാണ് പന്ത്.
ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന പന്തിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദദം ഗില്‍ക്രിസ്റ്റിനോടാണ് പലരും ഉപമിക്കുന്നത്. കാരണം ഗില്ലിയെപ്പോലെ ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് പന്തും. വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ വെടിക്കെട്ട് ഓപ്പണര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ താരത്തിനാവും.

പൃഥ്വി ഷാ
പന്തിനെപ്പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ടീമിനെ ഈ വര്‍ഷം ലോകകപ്പ് വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് പൃഥ്വി. പിന്നീട് ഐപിഎല്ലിലും വരവറിയിച്ച താരം അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായും കസറിയിരുന്നു.
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 245 റണ്‍സെടുത്തിരുന്നു. 13 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും ഏഴു സെഞ്ച്വറികള്‍ നേടിയിട്ടുള്ള 18 കാരന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും.

രോഹിത് ശര്‍മ
നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മയ്ക്കു ടെസ്റ്റില്‍ പക്ഷെ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥിരതയില്ലാത്ത പ്രകടനമാണ് താരത്തിനു വിനയായത്. എങ്കിലും ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകളില്‍ രോഹിത്തിനെ ടീമിലേക്കു തിരിച്ചുവിളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇന്ത്യക്കു വേണ്ടി 25 ടെസ്റ്റുകളില്‍ ഇതിനകം കളിച്ചു കഴിഞ്ഞ താരത്തിന്റെ ബാറ്റിങ് ശരാശരി 40 ആണ്. ഒരവസരം കൂടി ടെസ്റ്റില്‍ രോഹിത്തിനു നല്‍കാന്‍ സെലക്റ്റര്‍മാര്‍ തയ്യാറായിക്കൂടെന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications