ധോണി നിര്‍ത്തിയാല്‍ പിന്നെ ആര്? ടീം ഇന്ത്യക്കു തലവേദനയില്ല... പുറത്തുള്ളത് കേമന്‍മാര്‍
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെയും സമീപകാലത്ത് നടന്ന മല്‍സരങ്ങളിലെയും പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണി. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ആരാധകര്‍ തന്നെ ധോണിയെ കൂവി വിളിച്ച് പരിഹസിക്കുകയും ചെയ്തിരുന്നു. ധോണി വിരമിക്കണമെന്നു പോലും പലരും ആവശ്യപ്പെട്ടു.
എന്നാല്‍ അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ ധോണി തുടരുമെന്ന് തന്നെയാണ് സൂചന. ധോണി ദേശീയ ടീമിനോട് വിട പറഞ്ഞാല്‍ പകരക്കാരായി ടീമിലെത്താന്‍ അവസരം കാത്ത് ചില മികച്ച യുവതാരങ്ങള്‍ പുറത്തുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

ലോകേഷ് രാഹുല്‍
അംഗീകൃത വിക്കറ്റ് കീപ്പര്‍ അല്ലെങ്കിലും സ്ഥിരം വിക്കറ്റ് കീപ്പറായി മാറാന്‍ തനിക്കാവുമെന്ന് കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലൂടെ തെളിയിച്ച താരമാണ് ലോകേഷ് രാഹുല്‍. ടെസ്റ്റിലൂടെ ടീമിലെത്തി ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ അംഗമാണ് അദ്ദേഹം.
2014-15ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് രാഹുലിന്റെ അരങ്ങേറ്റം. കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി അദ്ദേഹം പ്രശംസ പിടിച്ചുപറ്റി. പിന്നീട് ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ നിശ്ചിത ഓനര്‍ ടീമിലുമെത്താന്‍ രാഹുലിനു സാധിച്ചു. ധോണിക്കു പകരം ടീമിലെത്താന്‍ മിടുക്കുള്ള താരങ്ങളിലൊരാള്‍ തന്നെയാണ് അദ്ദേഹം.

സഞ്ജു സാംസണ്‍
മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധിമധികം ആഗ്രഹിക്കുന്നത് ധോണിയുടെ പകരക്കാരനായി കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍ എത്തണമെന്നു തന്നെയാണ്. യുവ വിക്കറ്റ് കീപ്പര്‍മാരില്‍ നാട്ടിലും വിദേശത്തുമെല്ലാം ഒരുപോലെ തിളങ്ങിയ താരമാണ് സഞ്ജു. അണ്ടര്‍ 19 ലോകകപ്പിലൂടെ വരവറിയിച്ച സഞ്ജു പിന്നീട് എ എ ടീമിലൂടെയും ഐപിഎല്ലിലൂടെയുമെല്ലാം മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ചില താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.

ഇഷാന്‍ കിഷന്‍
സഞ്ജുവിനെപ്പോലെ തന്നെ അണ്ടര്‍ 19 ലോകകപ്പിലൂടെ ഇന്ത്യയുടെ ലഭിച്ച യുവ വിക്കറ്റ് കീപ്പറാണ് ഇഷാന്‍ കിഷന്‍. ധോണിയുമായി പല കാര്യങ്ങളിലും സാമ്യത പുലര്‍ത്തുന്ന താരമാണ് ഇഷാന്‍. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ഇഷാന്‍ വിക്കറ്റ് കീപ്പിങിലും ധോണിയെപ്പോലെ അഗ്രഗണ്യനാണ്.
കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കാത്ത 20കാരന്‍ മികച്ച പ്രകടവും നടത്തിയിരുന്നു. തുടര്‍ന്നും പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ധോണിയുടെ പിന്‍ഗാമിയായി മാറാന്‍ ഇഷാന് സാധിക്കും.

റിഷഭ് പന്ത്
ധോണിയുടെ പകരക്കാരനാവാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം ഇന്ത്യന്‍ ഗില്‍ക്രിസ്റ്റെന്ന് ഇതിനകം ആരാധകര്‍ ഓമനപ്പേരിട്ടു കഴിഞ്ഞ റിഷഭ് പന്താണ്. ഇടിവെട്ട് ബാറ്റിങിലൂടെയും ചടുലമായ വിക്കറ്റ് കീപ്പിങിലൂടെയുമെല്ലാം സെന്‍സേഷനായി പന്ത് മാറിക്കഴിഞ്ഞു. 2016ലെ അണ്ടര്‍ 19 ലോകകപ്പിനു ശേഷമാണ് പന്തെന്ന താരത്തെക്കുറിച്ച് ലോകമറിയുന്നത്. പിന്നീട് ആഭ്യന്തര ക്രിക്കറ്റിലൂടെയും ജൂനിയര്‍ ടീമിലൂടെയുമെല്ലാം താരം വാര്‍ത്തകളില്‍ നിറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്ന പന്ത് 700ന് അടുത്ത് റണ്‍സാണ് വാരിക്കൂട്ടിയത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ധോണിക്കു പകരം ടീമിലെത്തുക പന്ത് തന്നെ ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications