Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ ഇനി ലോകകപ്പ് സ്വപ്‌നം കാണേണ്ട!! ഇന്ത്യന്‍ സംഘത്തില്‍ ആരൊക്കെ? യുവിയും ഇനി കാഴ്ചക്കാരന്‍...

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ മാമാങ്കമായ ഐസിസി ഏകദിന ലോകകപ്പിന് ഇനി കഷ്ടിച്ച് ഒരു വര്‍ഷം മാത്രം ശേഷിക്കെ ക്രിക്കറ്റ് പ്രേമികള്‍ കണക്കുകൂട്ടലുകള്‍ ആരംഭിച്ചു കഴിഞ്ഞു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ലൈനപ്പ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സംഘത്തിലുള്ളള പലരെയും ചിലപ്പോള്‍ കാണാന്‍ സാധിച്ചെന്നു വരില്ല. ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ലാത്ത പ്രധാനപ്പെട്ട ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

വിവാദങ്ങളെയും കേസിനെയും തുടര്‍ന്ന് പ്രതിസന്ധിയിലായ പേസര്‍ മുഹമ്മദ് ഷമി അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ നിരയിലുണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ 15 വിക്കറ്റുമായി ഷമി മിന്നുന്ന പ്രകടനം നടത്തിയിരുന്നു. പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്തതും അദ്ദേഹമായിരുന്നു.
എന്നാല്‍ താരത്തിനെതിരേ ഭാര്യ ഹസിന്‍ ജഹാന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്നത് വിവാദക്കൊടുങ്കാറ്റുയര്‍ത്തി.
ഇതേ തുടര്‍ന്ന് കേസില്‍ അകപ്പെട്ട ഷമി മാനസികമായും തളര്‍ന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി കളിച്ചെങ്കിലും പഴയ ഷമിയെ ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാനായില്ല. നാലു മല്‍സരത്തില്‍ നിന്നും മൂന്നു വിക്കറ്റ് മാത്രമെടുത്ത താരം പിന്നീട് ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു.
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട ഷമിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടടിക്കാട്ടുന്നത്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യന്‍ ആരാധകരുടെ പ്രിയ താരം യുവരാജ് സിങിനെയും ലോകകപ്പില്‍ കാണാന്‍ സാധ്യതയില്ല. ലോകകപ്പ് ടീമിലേക്ക് അവകാശവാദമുന്നയിക്കാന്‍ യുവിക്ക് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഈ സീസണിലെ ഐപിഎല്‍. പക്ഷെ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ച യുവി തികഞ്ഞ പരാജയമായി മാറി. എട്ടു മല്‍സരങ്ങളില്‍ നിന്നും വെറും 65 റണ്‍സാണ് താരം നേടിയത്.
2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ അവാസാനമായി കിരീടമുയര്‍ത്തിയപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു യുവി. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അന്ന് അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ ഇനിയൊരു ലോകകപ്പില്‍ കൂടി യുവിയെ കാണണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിവരും.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയ്ക്ക് പക്ഷെ ഏകദിനത്തില്‍ ഈ ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തഴയപ്പെട്ട പ്രമുഖ താരങ്ങളിലൊന്ന് രഹാനെയായിരുന്നു.
ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് രഹാനെ അവസാനമായി കളിച്ചത്. നാലാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങിയ അദ്ദേഹത്തിന് പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആറു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 140 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്.
ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന രഹാനെയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായുഡു എന്നിവരുടെ മികച്ച ഫോം അടുത്ത ലോകകപ്പില്‍ രഹാനെയ്ക്കു സ്ഥാനം നഷ്ടമാക്കിയേക്കും.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാന്‍മാരില്‍ ഏറെ പ്രതീക്ഷ നല്‍കിയ താരങ്ങളിലൊരാളാണ് മനീഷ് പാണ്ഡെ. ഈ സീസണിലെ ഐപിഎല്ലില്‍ 11 കോടി രൂപയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയ പാണ്ഡെയ്ക്കു പക്ഷെ തന്റെ മൂല്യത്തിനൊത്ത പ്രകടനം കളിക്കളത്തില്‍ പുറത്തെടുക്കാനായില്ല. 15 മല്‍സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികളോടെ 284 റണ്‍സായിരുന്നു പാണ്ഡെയുടെ സമ്പാദ്യം. ക്വാളിഫയറില്‍ താരത്തിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തു.
സിഡ്‌നിയില്‍ നടന്ന ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറി നേട്ടത്തോടെ ഗംഭീരമായിരുന്നു പാണ്ഡെയുടെ തുടക്കം. പക്ഷെ പിന്നീട് ഈ ഫോം നിലനിര്‍ത്താന്‍ താരത്തിനായില്ല. ഇന്ത്യക്കു വേണ്ടി 22 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള പാണ്ഡെ 40ല്‍ താഴെ ശരാശരിയില്‍ 432 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്.
നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ മാത്രം അംഗമായ പാണ്ഡെയ്ക്ക് ഏകദിന ടീമില്‍ തിരിച്ചെത്തി ലോകകപ്പ് സംഘത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഠിനാധ്വാനം തന്നെ നടത്തേണ്ടിവരും.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഒരു കാലത്ത് മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്ന സ്പിന്നര്‍ ആര്‍ അശ്വിന് ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമേ ഇടമുള്ളൂ. കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടതോടെയാണ് അശ്വിന് ഏകദിന ടീമില്‍ സ്ഥാനം നഷ്ടമായത്. 2015ലെ ലോകകപ്പിനു ശേഷം അശ്വിന്റെ പ്രകടനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. മധ്യ ഓവറുകള്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ടീമിനു ബ്രേക് ത്രൂകള്‍ നല്‍കാനുള്ള ശേഷി നഷ്ടമായതാണ് താരത്തിനു തിരിച്ചടിയായത്.
ഈ സീസണിലെ ഐപിഎല്ലിലും അശ്വിന്റെ പ്രകടനം അത്ര മികച്ചതായികുന്നില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന താരത്തിന് 14 വിക്കറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
അടുത്ത ലോകകപ്പിന് അശ്വിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് നിലവില്‍ ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരാവാന്‍ സാധ്യതയുള്ളവര്‍. മൂന്നാമത്തെ സ്പിന്നറായി വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയേക്കും.

Story first published: Saturday, June 9, 2018, 13:06 [IST]
Other articles published on Jun 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+