
ഗുര്‍കീരത് മാന്‍സിങ്
ഐപിഎല്ലിലെ സ്ഥിരസാന്നിധ്യമാണ് പഞ്ചാബില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ഗുര്‍കീരത് മാന്‍സിങ്. 2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ തികച്ചും അപ്രതീക്ഷിതമായാണ് ഗുര്‍കീരത് ഇടംപിടിച്ചത്. എന്നാല്‍ ഈ പരമ്പരയില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചില്ല.
2016ല്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലെത്തിയതോടെയാണ് ഗുര്‍കീരതിന് അരങ്ങേറാന്‍ ഭാഗ്യമുണ്ടായത്. വെറും മൂന്നു കളികളില്‍ മാത്രമേ താരത്തിനു കളിക്കാനായുള്ളൂ. മൂന്നു കളികളില്‍ നിന്നും 13 റണ്‍സെടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ബാറ്റിങിലും ബൗളിങിലും സമ്പൂര്‍ണ പരാജയമായതോടെ ഗുര്‍കീരത് ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു.

മോഹിത് ശര്‍മ
2015ല്‍ വിലക്ക് വരുന്നതു വരെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ബൗളിങിലെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു മോഹിത് ശര്‍മ. 2013ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. കന്നി മല്‍സരത്തില്‍തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായി മോഹിത് വരവറിയിച്ചു.
പിന്നീട് ഈ ഫോം കരിയറില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പേസര്‍ക്കായില്ല. 26 മല്‍സരങ്ങളില്‍ നിന്നും 31 വിക്കറ്റുകളാണ് മോഹിത്തിനു നേടാനായത്. ഐപിഎല്ലില്‍ തുടര്‍ന്നും ചില മികച്ച പ്രകടനങ്ങള്‍ താരം പുറത്തെടുത്തെങ്കിലും ദേശീയ ടീമിനൊപ്പം ഇത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

സ്റ്റുവര്‍ട്ട് ബിന്നി
ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം റോജര്‍ ബിന്നിയുടെ മകനായ സ്റ്റുവര്‍ട്ട് ബിന്നിക്ക് പക്ഷെ പിതാവിന്റെ പെരുമയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഓള്‍റൗണ്ടറെന്ന ലേബലില്‍ ടീമിലെത്തിയ ബിന്നി നിരാശപ്പെടുത്തുകയായിരുന്നു. 2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെയാണ് താരം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷം ബിന്നിക്ക് ദേശീയ ടീമിലേക്കു വിളി വരുകയും ചെയ്തു.
2014ല്‍ ഇന്ത്യക്കു വേണ്ടി താരം ഏകദിനത്തില്‍ അരങ്ങേറി. ഇതേ വര്‍ഷമാണ് ബംഗ്ലാദേശിനെതിരേ ബിന്നിയുടെ മാന്ത്രികപ്രകടനം കണ്ടത്. ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം നാലു വിക്കറ്റെടുക്കുകയായിരുന്നു.
പക്ഷെ പിന്നീട് ഇതുപോലൊരു പ്രകടനം ആവര്‍ത്തിക്കുന്നതില്‍ ബിന്നി പരാജയപ്പെട്ടു. ഹര്‍ദിക് പാണ്ഡ്യയുടെ വരവോടെ ഇനിയൊരിക്കലും ബിന്നിയെ ടീമിലേക്കു തിരിച്ചുവിളിക്കാന്‍ സാധ്യതയില്ല.


Click it and Unblock the Notifications











