
മനീഷ് പാണ്ഡ
11 കോടി രൂപയ്ക്കു ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയ മനീഷ് പാണ്ഡെ നിരാശാജനകമായ പ്രകടനമാണ് ഇതുവരെ നടത്തിയത്. ഈ സീസണില്‍ ഇതുവരെ കളിച്ച എട്ടു മല്‍സരങ്ങളില്‍ നിന്നും 158 റണ്‍സ് മാത്രമേ പാണ്ഡെ നേടിയിട്ടുള്ളൂ.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പാണ്ഡെയ്ക്കു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഐപിഎല്‍. എന്നാല്‍ ഇതു മുതലെടുക്കാന്‍ കഴിയാതിരുന്നതോടെ താരം തഴയപ്പെടാനാണ് സാധ്യത. ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് പാണ്ഡെയുടെ ദേശീയ ടീമിലെ സ്ഥാനത്തിനു ഭീഷണിയുയര്‍ത്തുന്നത്.

മുഹമ്മദ് ഷമി
ഭാര്യ ഹസിന്‍ ജഹാന്റെ ഗുരുതര ആരോപണങ്ങളെയും പരാതിയെയും തുടര്‍ന്നു കേസില്‍ അകപ്പെട്ട പേസര്‍ മുഹമ്മദ് ഷമിക്കും ദേശീയ ടീമില്‍ സ്ഥാനം നഷ്ടമാവുമെന്നുറപ്പായി. വിവാദങ്ങള്‍ക്കിടെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച ഷമി സമ്പൂര്‍ണ പരാജയമായി മാറുകയും ചെയ്തു.
ആദ്യത്തെ നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു വിക്കറ്റുകള്‍ മാത്രം നേടിയ ഷമിയെ പിന്നീട് പ്ലെയിങ് ഇലവനില്‍ നിന്നും ഡല്‍ഹി ഒഴിവാക്കുകയും ചെയ്തിരുന്നു. സീസണില്‍ ഇനിയുള്ള നിര്‍ണായക മല്‍സരങ്ങളില്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ടു തന്നെ ഇനി ദേശിയ ടീമിലേക്കൊരു തിരിച്ചുവരവ് ഷമിക്ക് ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അക്ഷര്‍ പട്ടേല്‍
കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്ലില്‍ പുതിയ സീസണില്‍ നിലനില്‍ത്തിയ ഏക താരമായ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെയും ദേശീയ ടീമിലെ സ്ഥാനത്തിന് ഭീഷണിയുയര്‍ന്നു കഴിഞ്ഞു. പുതിയ ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ അക്ഷറിന് പഞ്ചാബ് ടീമില്‍ കാര്യമായ അവസരങ്ങള്‍ നല്‍കുന്നില്ലെന്നതാണ് പ്രധാന കാരണം.
കളിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ തനിക്ക് മികവ് പുറത്തെടുക്കാനാവുമെന്ന ആത്മവിശ്വാസം അക്ഷറിനുണ്ട്. പക്ഷെ ഇതിനകം ഒരു വിന്നിങ് കോമ്പിനേഷന്‍ അശ്വിന് കണ്ടെത്തിക്കഴിഞ്ഞു. ആ കോമ്പിനേഷനില്‍ അക്ഷറിന് ഇടം നേടാനുമായിട്ടില്ല.

വാഷിങ്ടണ്‍ സുന്ദര്‍
അടുത്തിടെ ഇന്ത്യന്‍ ടീമിലെത്തിയ 18 കാരനായ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിനും ടീം ഇന്ത്യയില്‍ സ്ഥാനമുറപ്പിക്കുകയെന്നത് ബുദ്ധിമുട്ടാവും. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സിനൊപ്പം മിന്നുന്ന പ്രകടനമാണ് വാഷിങ്ടണ്‍ നടത്തിയത്. ഇന്ത്യ അവസാനമായി കളിച്ച നിദാഹാസ് ട്രോഫിയില്‍ മാന്‍ ഓഫ് ദി സീരീസ് കൂടിയായിരുന്നു താരം.
എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം നിരാശാജനകമായ പ്രകടനമാണ് വാഷിങ്ടണ്‍ നടത്തുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും വെറും നാലു വിക്കറ്റുകള്‍ മാത്രമേ താരത്തിനു നേടാനായിട്ടുള്ളൂ.
ആര്‍സിബിയുടെയും ടീം ഇന്ത്യയുടെയും ക്യാപ്റ്റനായ വിരാട് കോലിക്കു വാഷിങ്ടണില്‍ പ്രതീക്ഷയും നഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇനി വരാനിരിക്കുന്ന ദേശീയ ടീമിന്റെ മല്‍സരങ്ങളില്‍ താരത്തിന് അവസരം ലഭിക്കാനും സാധ്യത കുറവാണ്.

ജയദേവ് ഉനാട്കട്ട്
ഐപിഎല്‍ ലേലത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടു 11.5 കോടി രൂപയ്ക്കു രാജ്സ്ഥാന്‍ റോയല്‍സിലെത്തിയ പേസര്‍ ജയദേവ് ഉനാട്കട്ടിന് ഈ മൂല്യത്തിന്റെ പകുതി പോലും കളിക്കളത്തില്‍ നല്‍കാനായിട്ടില്ല. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വില കൂടിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡിന് അവകാശിയായ അദ്ദേഹത്തിന് ഇനി ദേശീയ ടീമില്‍ തിരിച്ചെത്തുക കടുപ്പമാവും.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 12മല്‍സരങ്ങളില്‍നിന്നും ഉനാട്കട്ട് 24 വിക്കറ്റെടുത്തിരുന്നു. പക്ഷെ ഈ സീസണില്‍ ഇതുവരെ നടന്ന എട്ടു മല്‍സരങ്ങളില്‍ ഏഴു വിക്കറ്റാണ് പേസര്‍ക്കു നേടാനായത്. 10ല്‍ കൂടുതല്‍ റണ്‍സും വിട്ടുകൊടുത്താണ് ഉനാട്കട്ട് ഏഴു പേരെ പുറത്താക്കിയത്.


Click it and Unblock the Notifications











