കളിച്ചു കുഴങ്ങി കോലിപ്പട... അടുത്ത പരമ്പരയില്‍ പുതിയ നായകന്‍? സാധ്യത ഇവരിലൊരാള്‍ക്ക്
മുംബൈ: തുടര്‍ച്ചയായ പരമ്പരകളില്‍ കളിക്കുന്നത് ടീമിനെ തളര്‍ത്തുന്നതായി ന്യൂസിലാന്‍ഡ് പര്യടനത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വെളിപ്പെടുത്തിയിരുന്നു. പിന്നീട് വിക്കറ്റ് കീപ്പര്‍ ലോകേഷ് രാഹുലും മല്‍സരാധിക്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിരുന്നു. ഇടവേളകളില്ലാതെ മല്‍സരങ്ങള്‍ കളിക്കുന്നത് കാരണം ഇന്ത്യയുടെ പല താരങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏറ്റവും അവസാനമായി വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് പരിക്കിനെ തുടര്‍ന്ന് ടീമിനു പുറത്തായത്.

ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനു ശേഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ കോലിയടക്കം പല താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയേക്കും. പരിക്ക് ഭേദമായി രോഹിത് തിരിച്ചെത്താനും സാധ്യത കുറവാണ്. ഹിറ്റ്മാനെ ധൃതി പിടിച്ച് ടീമിലേക്കു തിരികെ കൊണ്ടു വരാനും ഇന്ത്യ ശ്രമിക്കാനിടയില്ല. കോലിയും രോഹിത്തുമില്ലെങ്കില്‍ പുതിയ നായകനായിരിക്കും പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ക്യാപ്റ്റനായി നറുക്ക് വീഴാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയെന്നു നോക്കാം.

ലോകേഷ് രാഹുല്‍
നിലവില്‍ വിക്കറ്റ് കീപ്പറുടെ അധികച്ചുമതലയുള്ള ലോകേഷ് രാഹുലിനെ ക്യാപ്റ്റന്‍സി കൂടി ഇന്ത്യ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ടീം ഏതു റോള്‍ ഏല്‍പ്പിച്ചാലും അത് ഏറ്റെടുത്ത് വിജയിപ്പിക്കുന്ന താരമാണ് രാഹുല്‍. ഓപ്പണറായും അഞ്ചാമനായും ഇറങ്ങി ബാറ്റിങില്‍ തിളങ്ങിയ രാഹുല്‍ വിക്കറ്റ് കീപ്പിങിലും മോശമാക്കിയിട്ടില്ല.
ന്യൂസിലാന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ബാറ്റിങിനിടെ പരിക്കേറ്റ രോഹിത് ഫീല്‍ഡിങിനായി ഇറങ്ങാതിരുന്നപ്പോള്‍ ടീമിനെ നയിച്ചത് രാഹുലായിരുന്നു. ഈ കളിയില്‍ കോലിക്കും ഇന്ത്യ വിശ്രമം നല്‍കിയിരുന്നു.

മനീഷ് പാണ്ഡെ
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക ടീമിന്റെ നായകന്‍ കൂടിയായ മനീഷ് പാണ്ഡെയാണ് ടീം ഇന്ത്യയെ നയിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. നിലവില്‍ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരാംഗമല്ലെങ്കിലും അവസരം ലഭിച്ചപ്പോള്‍ പാണ്ഡെ മോശമാക്കിയിരുന്നില്ല.
ആഭ്യന്തര ക്രിക്കറ്റിലെ മാത്രമല്ല ഇന്ത്യന്‍ എ ടീമിന്റെയും സ്ഥിരം ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. നായകനെന്ന നിലയില്‍ ഒട്ടേറെ മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് പാണ്ഡെയ്ക്കു തീര്‍ച്ചയായും പ്ലസ് പോയിന്റാണ്.

ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നാലാം നമ്പറുകാരനു വേണ്ടിയുള്ള ഇന്ത്യയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച താരം കൂടിയാണ് ശ്രേയസ്.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായ ശ്രേയസ് ആഭ്യന്തര ക്രിക്കറ്രില്‍ മുംബൈയെയും നയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റനായി നറുക്ക് വീഴാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരം കൂടിയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications