ഏഷ്യാ കപ്പ്: ടീം ഇന്ത്യയില്‍ ഇവര്‍ ഉണ്ടാവില്ല? തഴയപ്പെട്ടേക്കും... കൂട്ടത്തില്‍ റെയ്‌നയും!!
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സപംതംബറില്‍് യുഎഇയില്‍ നടക്കാിരിക്കുകയാണ്. ഏഷ്യയിലെ ക്രിക്കറ്റ് സിംഹാസനം പിടിച്ചടക്കാന്‍ ആറു ടീമുകളാണ് പോര്‍ക്കളത്തിലിങ്ങുക. കിരീടം നിലനിര്‍ത്താനാവുമെന്ന ആത്മവിശ്വാസത്തിലായിരിക്കും വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യയുടെ വരവ്. ചിരവൈരികളായ പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇത്തവണ ഇന്ത്യയുടെ സ്ഥാനം.
അവസാനമായി ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര കളിച്ച ടീമിലെ ചില താരങ്ങള്‍ ഏഷ്യാ കപ്പിനുള്ള സംഘത്തില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ല. ടീം ഇന്ത്യയില്‍ നിന്നും തഴയപ്പെടാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

സിദ്ധാര്‍ഥ് കൗള്‍
കഴിഞ്ഞ ഐപിഎല്ലിലെ മിന്നും താരമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസറായിരുന്ന സിദ്ധാര്‍ഥ് കൗള്‍. 21 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കിയിരുന്നു. ഈ പ്രകടനം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും കൗളിന് ഇടം നേടിക്കൊടുത്തു. എന്നാല്‍ ലഭിച്ച സുവര്‍ണാവസരം മുതലെടുക്കാന്‍ കൗളിനായിട്ടില്ല.
ആദ്യ രണ്ടു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ താരത്തിന് വിക്കറ്റൊനും നേടാന്‍ കഴിയാതിരുന്നതോടെ അടുത്ത കളിയില്‍ സ്ഥാനവും നഷ്ടമായി. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പ് ടീമിലേക്ക് കൗളിനെ പരിഗണിക്കാന്‍ ഇനി സാധ്യതയുമില്ല.

ശര്‍ദ്ദുല്‍ താക്കൂര്‍
കൗളിനെപ്പോലെ അത്ര മികച്ച ഐപിഎല്ലായിരുന്നില്ല മറ്റൊരു പേസറായ ശര്‍ദ്ദുല്‍ താക്കൂറിന്. 16 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും താരം ഏറെ റണ്‍സ് വഴങ്ങിയിരുന്നു. എങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ താക്കൂറിനെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം മൂന്നാമത്തെ കളിയില്‍ താരം തഴയപ്പെട്ടു. 51 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് താക്കൂറിന് നേടാനായത്.
ദേശീയ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ട താക്കൂറിനും ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനമുണ്ടായേക്കില്ല.

സുരേഷ് റെയ്‌ന
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഏകദിന ടീമിലേക്കു തിരിച്ചെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കും ഏഷ്യാ കപ്പില്‍ കാഴ്ചക്കാരനായി നില്‍ക്കേണ്ടിവന്നേക്കും. നേരത്തേ ടീമിലുണ്ടായിരുന്ന അമ്പാട്ടി റായുഡു യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരേ റെയ്‌നയ്ക്കു നറുക്കുവീണത്. പക്ഷെ ഈ അവസരം മുതലെടുത്ത് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ 31 കാരനായില്ല.
മയാങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നീ യുവ താരങ്ങള്‍ മിന്നുന്ന പ്രകടനവുമായി ദേശീയ ടീമിലേക്ക് വിളി കാത്ത് നില്‍ക്കുമ്പോള്‍ റെയ്‌നയെ ഏഷ്യാ കപ്പില്‍ കാണാനായേക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications