Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരുടെ കാര്യം തീരുമാനമായി? ഇനി ഇന്ത്യക്കായി ടി20 കളിക്കില്ല!! വന്‍ ഫ്‌ളോപ്പായി പന്ത്

ഇവരുടെ കാര്യം തീരുമാനമായി | Oneindia Malayalam

ബെംഗളൂരു: ഓസ്‌ട്രേലിയയുടെ ശരാശരി ടീമിനെ രണ്ടു മല്‍സരങ്ങളുട ടി20 പരമ്പരയില്‍ ഇന്ത്യ തൂത്തുവാരുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനങ്ങള്‍. എന്നാല്‍ തിരിച്ചാണ് സംഭവിച്ചത്. ലോകകപ്പ് ഫേവറിറ്റുകള്‍ കൂടിയായ ഇന്ത്യയെ കംഗാരുപ്പട സ്വന്തം കാണികള്‍ക്കു മുന്നില്‍ കശാപ്പ് ചെയ്യുകയായിരുന്നു. രണ്ടു മല്‍സരങ്ങളിലും തോറ്റ ഇന്ത്യ കിരീടവും കൈവിട്ടിരുന്നു. ഇതാദ്യമായാണ് സ്വന്തം നാട്ടില്‍ ഓസീസിനോട് ഇന്ത്യക്കു ടെസ്റ്റ് പരമ്പര നഷ്ടമായത്.

ചില താരങ്ങളുടെ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ തോല്‍വിക്കു വഴിയൊരുക്കിയത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ചില താരങ്ങള്‍ക്കു ടീമില്‍ സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആരൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.

സിദ്ധാര്‍ഥ് കൗള്‍

സിദ്ധാര്‍ഥ് കൗള്‍

കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി നടത്തിയ ഉജ്ജ്വല ബൗളിങ് പ്രകടനത്തിലൂടെ ടീം ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ച താരമാണ് സിദ്ധാര്‍ഥ് കൗള്‍. എന്നാല്‍ ദേശീയ ടീമിനൊപ്പം ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ കൗളിനായില്ല. അവസരം നല്‍കിയപ്പോഴെല്ലാം താരം നിരാശപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയായിരുന്നു കൗളിന്റെ അരങ്ങേറ്റം. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായി.
ഇത്തവണ ഓസീസിനെതിരായ ടി20 പരമ്പരയിലേക്ക് തിരികെ വിളിച്ചപ്പോഴും കൗള്‍ പഴയ കൗള്‍ തന്നെയായിരുന്നു. രണ്ടാം ടി20യിലാണ് താരത്തിന് അവസരം ലഭിച്ചത്. ആദ്യ ഓവറില്‍ വിക്കറ്റുമായി തുടങ്ങിയ കൗള്‍ പിന്നീട് നിരാശപ്പെടുത്തി. 3.4 ഓവര്‍ ബൗള്‍ ചെയ്ത പേസര്‍ 45 റണ്‍സാണ് വിട്ടുകൊടുത്തത്.

റിഷഭ് പന്ത്

റിഷഭ് പന്ത്

എംഎസ് ധോണിയുടെ പകരക്കാരനെന്ന് വിലയിരുത്തപ്പെടുന്ന യുവ താരം റിഷഭ് പന്തിന് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിച്ച അവസരമായിരുന്നു ഓസീസിനെതിരായ ടി20 പരമ്പര. പക്ഷെ താരം രണ്ടു കളികളിലും ദയനീമായി പരാജയപ്പെട്ടു. വെറും നാല് റണ്‍സാണ് പരമ്പരയില്‍ പന്തിന് നേടാനായത്. ഇതോടെ താരത്തിന്റെ ലോകകപ്പ് ടീമിലെ സ്ഥാനം പോലും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ടെസ്റ്റില്‍ മാത്രമാണ് ഇതുവരെ പന്തിന് ശ്രദ്ധേയമായ ബാറ്റിങ് കാഴ്ചവയ്ക്കാനായിട്ടുള്ളത്. ടി20യില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ഇനി ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഓസീസിനെതിരായ പരമ്പരയിലെ മറ്റൊരു ഫ്‌ളോപ്പാണ് പേസര്‍ ഉമേഷ് യാദവ്. ഇന്ത്യ ഒരു ഘട്ടത്തില്‍ ജയിക്കുമായിരുന്ന ആദ്യ ടി20യില്‍ ഓസീസിനെ ജയിപ്പിച്ചത് ഉമേഷിന്റെ മോശം ബൗളിങായിരുന്നു. അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 14 റണ്‍സ് വേണമായിരുന്നു. ഉമേഷാവട്ടെ ഇത്രയും റണ്‍സ് ദാനം ചെയ്ത് ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് രണ്ടാം ടി20യില്‍ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായിരുന്നു.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയ്ക്കു ശേഷം ഉമേഷ് ആദ്യമായി കളിച്ച പരമ്പര കൂടിയായിരുന്നു ഓസീസിനെതിരേയുള്ളത്. അന്ന് മോശം പ്രകടനത്തെ തുടര്‍ന്ന് തഴയപ്പെട്ട അദ്ദേഹം ഇത്തവണയും അതു തന്നെ ആവര്‍ത്തിക്കുകയായിരുന്നു.

Story first published: Thursday, February 28, 2019, 15:25 [IST]
Other articles published on Feb 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+