വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇതാണ് അരങ്ങേറ്റം... ഒന്നൊന്നര പ്രകടനം, കൈയടിക്കാം ഇവര്‍ക്ക്

കന്നി മല്‍സരത്തില്‍ തന്നെ കസറിയ ചില താരങ്ങളുണ്ട്

IPL 2018: കന്നി അരങ്ങേറ്റം അവിശ്വസനീയമാക്കി ഈ സൂപ്പര്‍ താരങ്ങള്‍ | Oneindia Malayalam

മുംബൈ: വന്നു, കണ്ടു, കീഴടക്കിയെന്നു പറഞ്ഞാല്‍ ഇതാണ്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ടീമിന്റെ വിജയശില്‍പ്പിയായി മാറിയ ചില താരങ്ങളുണ്ട്. ടീമിന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ ഇവര്‍ കാഴ്ചവച്ചിട്ടുള്ളത്. ഈയൊരു പ്രകടനത്തിലൂടെ തന്നെ ടീമില്‍ സ്ഥാനമുറപ്പിക്കാനും ഈ താരങ്ങള്‍ക്കു സാധിക്കുകയും ചെയ്തു.

വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഐപിഎല്ലില്‍ ഇത്തരത്തില്‍ കന്നി മല്‍സരം തന്നെ ഗംഭീരമാക്കാന്‍ കഴിയാറുള്ളൂ. ഈ സീസണില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഹീറോയായി മാറിയ ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 മുജീബുര്‍ റഹ്മാന്‍

മുജീബുര്‍ റഹ്മാന്‍

അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ നാട്ടില്‍ നിന്നുള്ള മറ്റൊരു താരോദയമാണ് സ്പിന്നര്‍ തന്നെയായ മുജീബുര്‍ റഹ്മാന്‍.കിങ്‌സ് ഇലവന്‍ പഞ്ചാബ് 3.2 കോടി രൂപയ്ക്കാണ് 17 കാരനായ മുജീബിനെ ഈ സീസണില്‍ ടീമിലേക്കു കൊണ്ടുവന്നത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്റെ തനിക്കായി പഞ്ചാബ് ചെലവഴിച്ച കോടികള്‍ പാഴായില്ലെന്നു താരം തെളിയിച്ചു. 28 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റാണ് ആദ്യ മല്‍സരത്തില്‍ തന്നെ താരം നേടിയത്.

ഈ പ്രകടനത്തിലൂടെ മുജീബ് പഞ്ചാബ് ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. സീസണില്‍ ഇതുവരെ ആറു വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. ആറു മല്‍സരങ്ങളില്‍ 51 പന്തുകളില്‍ മുജീബ് റണ്‍സൊന്നും വഴങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ബൗളിങാണ്പഞ്ചാബിന്റെ പോരായ്മയെന്നായിരുന്നു സീസണിനു മുമ്പ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ അതു തെറ്റാണെന്ന് തെളിയിക്കുകയാണ് മുജീബിന്റെ പ്രകടനങ്ങള്‍.

ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍

ബിഗ് ബാഷ് ട്വന്റി20 ലീഗിലൂടെ തരംഗമായി മാറിയ പേസറാണ് ജോഫ്ര ആര്‍ച്ചര്‍. വിന്‍ഡീസില്‍ ജനിച്ചുവളര്‍ന്ന താരം ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബാഷ് ലീഗ് ആര്‍ച്ചറെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തുകയും ചെയ്തു. ഈ സീസണിലെ ഐപിഎല്ലില്‍ 7.2 കോടി രൂപ വാരിയെറിഞ്ഞാണ് രാജസ്ഥാന്‍ ആര്‍ച്ചറെ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നത്.
എന്നാല്‍ ചെറിയ പരിക്കുമൂലം ആദ്യ മല്‍സരങ്ങളിലൊന്നും താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല. ഒടുവില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ ആര്‍ച്ചര്‍ക്കു നറുക്കു വീഴുകയും ചെയ്തു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത താരം മാന്‍ ഓഫ് ദി മാച്ച് പുരസ്താരവും സ്വന്തമാക്കിയിരുന്നു.
140 കിമി വേഗതയില്‍ കൂടുതല്‍ തുടര്‍ച്ചയായി പന്തെറിയാനുള്ള മിടുക്കും ഡെത്ത് ഓവറുകളിലെ പിശുക്കുമാണ് ആര്‍ച്ചറെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

ലിയാം പ്ലങ്കെറ്റ്

ലിയാം പ്ലങ്കെറ്റ്

ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാതിരുന്ന താരമായിരുന്നു ഇംഗ്ലണ്ട് പേസര്‍ ലിയാം പ്ലങ്കെറ്റ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയ്ക്കു പരിക്കേറ്റതോടെയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പകരക്കാരനായി പ്ലങ്കെറ്റിനെ ടീമിലേക്കു കൊണ്ടുവരുന്നത്. ടൂര്‍ണമെന്റിലെ ആദ്യ അഞ്ചു മല്‍സരങ്ങളിലും പേസര്‍ക്കു കളിക്കാന്‍ അവസരം ലഭിച്ചില്ല.
ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ നിര്‍ണായക മല്‍സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ പ്ലങ്കെറ്റ് നിരാശപ്പെടുത്തിയില്ല. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് താരം നേടിയത്.

മയാങ്ക് മര്‍ക്കാന്‍ഡെ

മയാങ്ക് മര്‍ക്കാന്‍ഡെ

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് മുംബൈ ഇന്ത്യന്‍സിന്റെ യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കാന്‍ഡെ. അരങ്ങേറ്റ മല്‍സരം മുതല്‍ തുടര്‍ച്ചയായി മുംബൈക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് മയാങ്ക് കാഴ്ചവയ്ക്കുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്നതും താരമാണ്. 7.15 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് മയാങ്ക് 10 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.
ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേയുള്ള സീലണിലെ ഉദ്ഘാടന മല്‍സരത്തിലൂടെയായിരുന്നു മയാങ്കിന്റെ ഐപിഎല്‍ അരങ്ങേറ്റം. 23 റണ്‍സിന് മൂന്നു വിക്കറ്റ് നേടി തുടക്കം താരം ഗംഭീരമാക്കുകയും ചെയ്തു. പഞ്ചാബില്‍ നിന്നുള്ള സ്പിന്നര്‍ തൊട്ടടുത്ത കളിയില്‍ ഇതിനേക്കാള്‍ മികച്ച പ്രകടനമാണ് നടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നാലു വിക്കറ്റുകളാണ് മയാങ്ക് പോക്കറ്റിലാക്കിയത്.

ഐപിഎല്‍: വില്ല്യംസണ്‍ ബ്രില്ല്യന്‍സ്... റാഷിദിന്റെ സൂപ്പര്‍ ബൗളിങ്, മുംബൈയുടെ വീഴ്ചയ്ക്കു പിന്നില്‍ഐപിഎല്‍: വില്ല്യംസണ്‍ ബ്രില്ല്യന്‍സ്... റാഷിദിന്റെ സൂപ്പര്‍ ബൗളിങ്, മുംബൈയുടെ വീഴ്ചയ്ക്കു പിന്നില്‍

ഐപിഎല്‍: ധോണിയോ, കോലിയോ? ക്യാപ്റ്റന്‍മാരില്‍ കേമനാര്? ചിന്നസ്വാമി നല്‍കും ഉത്തരംഐപിഎല്‍: ധോണിയോ, കോലിയോ? ക്യാപ്റ്റന്‍മാരില്‍ കേമനാര്? ചിന്നസ്വാമി നല്‍കും ഉത്തരം

Story first published: Wednesday, April 25, 2018, 13:43 [IST]
Other articles published on Apr 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X