ഇന്ത്യക്കു ഇനിയുണ്ടാവുമോ മറ്റൊരു കോലി? പകരക്കാരന്‍ വരും!! ഇവരിലൊരാള്‍ക്ക് സാധ്യത...

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ യുഗത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ വിരാട് കോലി യുഗമാണ്. അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങളിലൂടെ റെക്കോര്‍ഡുകള്‍ക്കു പിറകെ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ് അദ്ദേഹം. കോലിയില്ലാതെ ടീം ഇന്ത്യയില്ല എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറുകയാണ്. കോലി യുഗത്തിനു ശേഷമെന്താവുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
കോലിയുടെ പിന്‍ഗാമിയായി മാറാന്‍ മിടുക്കുള്ള യുവതാരങ്ങള്‍ ഇന്ത്യക്കുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇവര്‍ ആരൊക്കെയാണെന്നു നോക്കം.

ശുഭ്മാന്‍ ഗില്‍
പഞ്ചാബില്‍ നിന്നുള്ള യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാണ്. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോല്‍ 372 റണ്‍സുമായി ഗില്‍ ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. ഈ പ്രകടനത്തിനു പിന്നാലെ ഐപിഎല്ലിലും അവസരം ലഭിച്ച ഗില്‍ ഇപ്പോള്‍ സീനിയര്‍ ടീമിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്.
2017-18 സീസണില്‍ പഞ്ചാബിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ഗില്‍ ഇന്ത്യ എ, ബി ടീമുകളില്‍ ഇപ്പോള്‍ സ്ഥിരസാന്നിധ്യമാണ്. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ കൂടിയായ ഗില്ലിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ഇന്ത്യക്കുള്ളത്.

റിഷഭ് പന്ത്
ഇന്ത്യന്‍ ഗില്‍ക്രിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലോക ക്രിക്കറ്റിലെ തന്നെ അടുത്ത സെന്‍സേഷനെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനകം സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞ പന്ത് അധികം വൈകാതെ സ്ഥിരസാന്നിധ്യമായി മാറുമെന്നതില്‍ സംശയമില്ല.
കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി താരം റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ പേരിലുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോറും പന്തിന്റെ പേരിലാണ്.

പൃഥ്വി ഷാ
ശുഭ്മാന്‍ ഗില്ലിനൊപ്പം തന്നെ അണ്ടര്‍ 19 ലോകകപ്പിലൂടെ വരവറിയിച്ച താരമാണ് ഓപ്പണര്‍ കൂടിയായ പൃഥ്വി ഷാ. ഗില്‍ കസറിയ ലോകകപ്പില്‍ ടീമിനെ നയിച്ചത് പൃഥ്വിയായിരുന്നു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് ശൈലിയുമായി ഏറെ സാമ്യം പുലര്‍ത്തുന്ന പൃഥ്വിയുടെ ആരാധനാപാത്രവും അദ്ദേഹം തന്നെയാണ്.
സ്‌കൂള്‍ ക്രിക്കറ്റില്‍ 14 വയസ്സുള്ളപ്പോള്‍ 546 റണ്‍സെടുത്തതോടെയാണ് പൃഥ്വി വാര്‍ത്തകളില്‍ നിറയുന്നത്. പിന്നീട് ദുലീപ് ട്രോഫിയില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടി ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ റെക്കോര്‍ഡും പൃഥ്വി പഴങ്കഥയാക്കിയിരുന്നു.
കഴിഞ്ഞ ഐപിഎല്ലിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരം ഇപ്പോള്‍ ഇന്ത്യന്‍ എ, ബി, ജൂനിയര്‍ ടീമുകളിലെ സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലും പൃഥ്വി ഇടംപിടിച്ചു കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications