For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും, കോടികള്‍!! രോഹിത്തിനും താഴെ കോലി... തലപ്പത്ത് ധോണി

വിദേശ താരങ്ങളില്‍ എബഡിയാണ് മുന്നില്‍

പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന 10 പേർ | #AUSvsIND | Boxing Day Test | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ അടിമുടി മാറ്റിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. യുവതാരങ്ങള്‍ക്കു തങ്ങള്‍ക്കു മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഐപിഎല്ലിനേക്കാള്‍ മികച്ചൊരു ടൂര്‍ണമെന്റ് ലോകത്തില്‍ വേറെയില്ലെന്നതാണ് യാഥാര്‍ഥ്യം. നിരവധി മിന്നും താരങ്ങളെയാണ് ഐപിഎല്ലിലൂടെ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.
പണക്കൊഴുപ്പിന്റെ കൂടി ടൂര്‍ണമെന്റായ ഐപിഎല്ലില്‍ ആകര്‍ഷണീയമായ പ്രതിഫലമാണ് കളിക്കാര്‍ക്കു ലഭിക്കുന്നത്. ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ കളിക്കാരെ അണിനിരത്തിയാല്‍ ആരൊക്കെയാവും ആദ്യ പത്തില്‍ വരികയെന്നു നോക്കാം.

സുനില്‍ നരെയ്ന്‍ (70.24 കോടി)

സുനില്‍ നരെയ്ന്‍ (70.24 കോടി)

പ്രതിഫലത്തിന്റെ കാര്യത്തില്‍ പത്താംസ്ഥാനത്തു നില്‍ക്കുന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ്. 70.24 കോടി രൂപയാണ് താരത്തിനു ലഭിച്ച ശമ്പളം. 2012ലാണ് നരെയ്ന്‍ കെകെആറിനൊപ്പം ചേരുന്നത്. പിന്നീടുള്ള സീസണുകളിലെല്ലാം താരം ടീമിനൊപ്പമായിരുന്നു. അടുത്ത സീസണിലും നരെയ്ന്‍ കെകെആറിനായി കളിക്കും.
ഇതുവരെ ഐപിഎല്ലില്‍ 98 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 17.44 ശരാശരിയില്‍ 628 റണ്‍സും 6.54 ഇക്കോണമി റേറ്റില്‍ 112 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

റോബിന്‍ ഉത്തപ്പ (72.27 കോടി)

റോബിന്‍ ഉത്തപ്പ (72.27 കോടി)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തന്നെ മറ്റൊരു താരമായ റോബിന്‍ ഉത്തപ്പയാണ് ഒമ്പതാംസ്ഥാനത്ത്. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരത്തിന്റെ പ്രതിഫലം 72.27 കോടി രൂപയാണ്. 6.4 കോടി രൂപയ്ക്കാണ് കര്‍ണാടക താരത്തെ അടുത്ത സീസണിലേക്കും കെകെആര്‍ നിലനിര്‍ത്തിയത്.
പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ് 33കാരനായ ഉത്തപ്പ. 2008ലെ പ്രഥമ സീസണില്‍ താരം മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. പിന്നീട് ആര്‍സിബി, പൂനെ വാരിയേഴ്‌സ് എന്നിവര്‍ക്കായും കളിച്ച ഉത്തപ്പ 2014ലാണ് കെകെആറിലെത്തിയത്. അന്നു മുതല്‍ ടീമിനൊപ്പം തുടരുകയാണ് താരം. ഐപിഎല്ലില്‍ ഇതുവരെ 165 മല്‍സരങ്ങളില്‍ നിന്നും 4129 റണ്‍സ് ഉത്തപ്പ നേടിയിട്ടുണ്ട്.

ഷെയ്ന്‍ വാട്‌സന്‍ (73.13 കോടി)

ഷെയ്ന്‍ വാട്‌സന്‍ (73.13 കോടി)

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്റെ ശമ്പളം 73.13 കോടി രൂപയാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച വാട്‌സന്‍ അടുത്ത സീസണിലും സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. നാലു കോടിക്കാണ് താരത്തെ സിഎസ്‌കെ നിലനിര്‍ത്തിയത്.
2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ജേതാക്കളാക്കുന്നതിലും ചുക്കാന്‍ പിടിച്ച വാട്‌സന്‍ പിന്നീട് ആര്‍സിബിക്കായും കളിച്ചു. 2017ലാണ് താരം സിഎസ്‌കെയിലെത്തിയത്. ഐപിഎല്ലില്‍ ഇതുവരെ 117 മല്‍സരങ്ങളില്‍ കളിച്ച വാട്‌സന്‍ 3177 റണ്‍സും 92 വിക്കറ്റുകളും നേടിയിട്ടുണ്ട്.

എബി ഡിവില്ലിയേഴ്‌സ് (80.51 കോടി)

എബി ഡിവില്ലിയേഴ്‌സ് (80.51 കോടി)

സൂപ്പര്‍മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഇടിവെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ ശമ്പളം 80.51 കോടി രൂപയാണ്. വിദേശ താരങ്ങളില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്നതും എബിഡി തന്നെ. 11 കോടിക്കാണ് വരാനിരിക്കുന്ന സീസണിലും ആര്‍സിബി അദ്ദേഹത്തെ നിലനിര്‍ത്തിയത്.
2008ലെ പ്രഥമ സീസണില്‍ ഡല്‍ഹിക്കൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ച എബിഡി 2011ലാണ് ആര്‍സിബിയിലെത്തിയത്. പിന്നീട് ടീമിന്റെ അവിഭാജ്യഘടകമായി അദ്ദേഹം മാറുകയായിരുന്നു. ഐപിഎല്ലില്‍ 141 മല്‍സരങ്ങളില്‍ നിന്നും 3953 റണ്‍സാണ് എബിഡിയുടെ സമ്പാദ്യം.

യുവരാജ് സിങ് (84.6 കോടി)

യുവരാജ് സിങ് (84.6 കോടി)

പഴയ പ്രതാപം നഷ്ടമായെങ്കിലും ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പ്രതിഫലത്തിന്റെ കാര്യത്തില്‍ അഞ്ചാംസ്ഥാനത്തുണ്ട്. 84.6 കോടിയാണ് യുവിയുടെ പ്രതിഫലം. അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരിക്കും അദ്ദേഹത്തെ കാണുക. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന യുവിയെ സീസണിനു ശേഷം ഒഴിവാക്കുകയായിരുന്നു. ഇത്തവണ ലേലത്തില്‍ രണ്ടാം റൗണ്ടിലാണ് അദ്ദേഹത്തെ മുന്‍ ചാംപ്യന്‍മാരായ മുംബൈ വാങ്ങിയത്.
2008ലെ പ്രഥമ ഐപിഎല്ലില്‍ പഞ്ചാബിലൂടെയാണ് യുവി ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് പൂനെ, ഡല്‍ഹി, ആര്‍സിബി, ഹൈദരാബാദ് ടീമുകള്‍ക്കായും താരം കളിച്ചു.
ഐപിഎല്ലില്‍ ഇതുവരെ 128 മല്‍സരങ്ങൡ നിന്നും 2652 റണ്‍സാണ് യുവി നേടിയത്. 36 വിക്കറ്റുകളും താരം പോക്കറ്റിലാക്കിയിട്ടുണ്ട്.

സുരേഷ് റെയ്‌ന (88.74 കോടി)

സുരേഷ് റെയ്‌ന (88.74 കോടി)

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ സുരേഷ് റെയ്‌നയുടെ പ്രതിഫലം 88.74 കോടി രൂപയാണ്. ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഐക്കണ്‍ താരമായ റെയ്‌ന അടുത്ത സീസണിലും അവര്‍ക്കൊപ്പം തന്നെയുണ്ട്. 11 കോടിക്കാണ് ഇത്തവണ റെയ്‌നയെ സിഎസ്‌കെ നിലനിര്‍ത്തിയത്.
2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ ഇതുവരെയുള്ള 11 സീസണുകളിലും കളിച്ച താരമാണ് റെയ്‌ന. ഒമ്പതു സീസണുകള്‍ അദ്ദേഹം സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. രണ്ടു വര്‍ഷം സിഎസ്‌കെ വിലക്ക് നേരിട്ടതോടെ റെയ്‌ന ഗുജറാത്ത് ലയണ്‍സിലേക്കു മാറി. വിലക്ക് കഴിഞ്ഞ് സിഎസ്‌കെ മടങ്ങിയെത്തിയപ്പോള്‍ റെയ്‌നയെ ടീം തിരിച്ചുപിടിക്കുകയായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 179 മല്‍സരങ്ങള്‍ കളിച്ച റെയ്‌ന 4985 റണ്‍സ് നേടിയിട്ടുണ്ട്.

ഗൗതം ഗംഭീര്‍ (94.62 കോടി)

ഗൗതം ഗംഭീര്‍ (94.62 കോടി)

2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ കഴിഞ്ഞ സീസണില്‍ വരെ കളിച്ച ഗൗതം ഗംഭീറിന് ഇതുവരെ ലഭിച്ച പ്രതിഫലം 94.62 കോടി രൂപയാണ്. അടുത്തിടെ ക്രിക്കറ്റിനോടു വിടപറഞ്ഞ ഗംഭീറിനെ അടുത്ത സീസണ്‍ മുതല്‍ ഐപില്ലില്‍ കാണാനാവില്ല. അടുത്ത സീസണില്‍ കൂടി കളിച്ചിരുന്നെങ്കില്‍ ഗംഭീറിന്റെ പ്രതിഫലം 100 കോടി കടക്കുമായിരുന്നു.
2008 മുതല്‍ 11 വരെ ഹോം ഫ്രാഞ്ചൈസിയായ ഡല്‍ഹിക്കൊപ്പമായിരുന്നു ഗംഭീര്‍. 2011ല്‍ കെകെആറിലെത്തിയതോടെയാണ് താരത്തിന്റെ കരിയര്‍ തന്നെ മാറിയത്. രണ്ടു തവണ കെകെആറിനെ ഐപിഎല്ലില്‍ ചാംപ്യന്‍മാരാക്കിയ ഗംഭീര്‍ കഴിഞ്ഞ സീസണില്‍ പഴയ തട്ടകമായ ഡല്‍ഹിയില്‍ തിരിച്ചെത്തുകയായിരുന്നു. 37 കാരനായ ഗംഭീര്‍ ഐപിഎല്ലില്‍ 154 മല്‍സരങ്ങളില്‍ നിന്നും 4218 റണ്‍സാണ് നേടിയത്.

വിരാട് കോലി (1.092 ബില്ല്യണ്‍)

വിരാട് കോലി (1.092 ബില്ല്യണ്‍)

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ പ്രതിഫലം 1.092 ബില്ല്യണാണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായ അദ്ദേഹത്തെ 17 കോടിക്കാണ് അടുത്ത സീസണിലും ടീം നിലനിര്‍ത്തിയത്.
ആദ്യ സീസണ്‍ മുതല്‍ ഇതുവരെ ഒരൊറ്റ ഫ്രാഞ്ചൈസിക്കായി കളിച്ചിട്ടുള്ള ചുരുക്കം താരങ്ങളിലൊരാളാണ് കോലി. 2008ലെ ആദ്യ സീസണ്‍ മുതല്‍ അദ്ദേഹം ആര്‍സിബിക്കൊപ്പമുണ്ട്. 30 കാരനായ കോലി ഐപിഎല്ലില്‍ 163 മല്‍സരങ്ങളില്‍ നിന്നായി 4948 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.

രോഹിത് ശര്‍മ (1.166 ബില്ല്യണ്‍)

രോഹിത് ശര്‍മ (1.166 ബില്ല്യണ്‍)

പ്രതിഫലത്തിന്റെ കാര്യത്തില്‍ കോലിക്കും മുകളിലാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. 15 കോടി രൂപയ്ക്കാണ് അടുത്ത സീസണിലും ഹിറ്റ്മാനെ മുംബൈ നിലനിര്‍ത്തിയത്.
2008ലെ പ്രഥമ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു രോഹിത്. 2009ല്‍ ഡെക്കാനൊപ്പം ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു കഴിഞ്ഞു. 2011ലാണ് രോഹിത് മുംബൈയിലെത്തിയത്. പിന്നീട് ടീമിന്റെ നട്ടെല്ലായി താരം മാറുകയും ചെയ്തു. ഐപിഎല്ലില്‍ 173 മല്‍സരങ്ങളില്‍ നിന്നും 4493 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.

എംഎസ് ധോണി (1.284 ബില്ല്യണ്‍)

എംഎസ് ധോണി (1.284 ബില്ല്യണ്‍)

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍. 1.284 ബില്ല്യണാണ് ഐപിഎല്ലില്‍ അദ്ദേഹത്തിനു ലഭിച്ച പ്രതിഫലം. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ സിഎസ്‌കെയ്ക്കു മടങ്ങിവരവില്‍ കിരീടം സമ്മാനിച്ച ധോണി അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തില്‍ കാണും. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ 15 കോടിക്കാണ് സിഎസ്‌കെ അടുത്ത സീസണിലും നിലനിര്‍ത്തിയത്.
2008 മുതല്‍ 15 വരെ ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനായിരുന്നു. സിഎസ്‌കെ വിലക്ക് മൂലം ഐപിഎല്ലില്‍ നിന്നും പുറത്തായതോടെ അദ്ദേഹം രണ്ടു സീസണ്‍ റൈസിങ് പൂനെ ജയന്റ്‌സിനായി കളിച്ചു.കഴിഞ്ഞ സീസണില്‍ വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ സിഎസ്‌കെ വീണ്ടും ധോണിയെ നായകസ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 175 മല്‍സരങ്ങളില്‍ കളിച്ച ധോണി 40.16 എന്ന മികച്ച ശരാശരിയില്‍ 4016 റണ്‍സ് നേടിക്കഴിഞ്ഞു.

Story first published: Tuesday, December 25, 2018, 14:30 [IST]
Other articles published on Dec 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+