ഏഷ്യാ കപ്പ്: ടീം ഇന്ത്യക്കായി ഇവര്‍ കളിക്കണം... സ്ഥാനം അര്‍ഹിക്കുന്നു, പന്ത് മുതല്‍ പാണ്ഡ്യ വരെ
മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വലിയ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ ഇറങ്ങുക. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും പാഡണിയുക.
ശക്തമായ ടീമിനെ തന്നെ ഇന്ത്യ ഇത്തവണയും ടൂര്‍ണമെന്റില്‍ അണിനിരത്തുമെന്നാണ് വിവരം. വിരാട് കോലി തന്നെ നയിക്കുമ്പോള്‍ നിലവില്‍ ടീമിലുള്ള പലരും ഏഷ്യാ കപ്പ് സംഘത്തിലുമുണ്ടാവും. ഏഷ്യാ കപ്പില്‍ അവസരം കാത്ത് ചില യുവതാരങ്ങള്‍ ഇപ്പോള്‍ ടീമിനു പുറത്തുണ്ട്. ദേശീയ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ക്രുനാല്‍ പാണ്ഡ്യ
ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മൂത്ത സഹോദരന്‍ കൂടിയായ ക്രുനാല്‍ പാണ്ഡ്യയും മികച്ച ഓള്‍റൗണ്ടറാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നിരവധി സീസണുകളില്‍ മിന്നുന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ക്രുനാലിനാവും.
സഹോദരന്‍ കൂടിയായ ഹര്‍ദിക്കിന് ഏഷ്യാ കപ്പില്‍ വിശ്രമം നല്‍കാന്‍ സെലക്റ്റര്‍മാര്‍ തീരുമാനിക്കുകയാണെങ്കില്‍ പകരക്കാരനായി ഉള്‍പ്പെടുത്താന്‍ ഏറ്റവും അനുയോജ്യനായ താരമാണ് ക്രുനാല്‍.

ദീപക് ചഹാര്‍
ഇന്ത്യന്‍ പേസ് ബൗളിങിലെ പുതിയ താരോദയമാണ് ദീപക് ചഹാര്‍. ബൗളിങില്‍ മാത്രമല്ല ബാറ്റിങില്‍ വാലറ്റത്ത് വലിയ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കും ചഹാറിനുണ്ട്.
കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി മികച്ച പ്രകടനമാണ് താരം നടത്തിയത്. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന ടി20യിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ചഹാര്‍ മോശമല്ലാത്ത പ്രകടനവും നടത്തിയിരുന്നു.

റിഷഭ് പന്ത്
ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ ബാറ്റിങ് സെന്‍സേഷനായ റിഷഭ് പന്ത് തീര്‍ച്ചയായും ഏഷ്യാ കപ്പില്‍ സ്ഥാനമര്‍ഹിക്കുന്ന താരമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ട് പന്തിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച അവസരമാണ് ഏഷ്യാ കപ്പ്.
ഇന്ത്യക്കു വേണ്ടി ട്വന്റ20യിലും ടെസ്റ്റിലുമെല്ലാം അരങ്ങേറിയെങ്കിലും ഏകദിനത്തില്‍ പന്ത് ഇതുവരെ കളിച്ചിട്ടില്ല. ഏഷ്യാ കപ്പിലൂടെ താരത്തിന്റെ ഏകദിന മോഹവും പൂവണിയുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

അമ്പാട്ടി റായുഡു
ബാറ്റിങില്‍ ഇന്ത്യക്കു ഏതു പൊസിഷനിലും പരീക്ഷിക്കാവുന്ന താരമാണ് അമ്പാട്ടി റായുഡു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയായിരുന്നു അദ്ദേഹം. ഇതേ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ റായുഡു ഇടം പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐയുടെ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ഭാഗ്യവശാല്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു.
അടുത്തിടെ യോ യോ ടെസ്റ്റില്‍ പാസായ റായുഡു ഇപ്പോള്‍ ചതുര്‍രാഷ്ട്ര പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായി കളിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പ്രകടനമാണ് ചാംപ്യന്‍ഷിപ്പില്‍ താരം നടത്തിക്കൊണ്ടിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications