Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തിലെ കിങ് ആരാവും? ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയറാവാന്‍ ഇവര്‍... ഇന്ത്യ നേടുമോ?

പ്ലെയര്‍ ഓഫ് ദി ഇയറാവാന്‍ ഇവര്‍ | Oneindia Malayalam

ദുബായ്: ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ വര്‍ധിച്ചിരിക്കുകയാണ്. പുരുഷന്‍മാരില്‍ ഐസിസിയുടെ മികച്ച താരം ആരായിരിക്കുമെന്നതാണ് ഏവരുടെയും ചോദ്യം.

ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവച്ച ചില കളിക്കാരുണ്ട്. ഐസിസിയുടെ ഏകദിനത്തിലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനായി സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രധാന താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

 രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മ തീര്‍ച്ചയായും സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചേക്കും. ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം ഗംഭീര പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവച്ചത്. വിരാട് കോലിക്കു വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നു നിരവധി മല്‍സരങ്ങളില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു.
19 ഏകദിനങ്ങളില്‍ നിന്നും 73.57 ശരാശരിയില്‍ 1030 റണ്‍സാണ് 2018ല്‍ രോഹിത് അടിച്ചെടുത്തത്. 100.10 ആയിരുന്നു സ്‌ട്രൈക്ക്‌റേറ്റ്. വിന്‍ഡീസിനെതിരേ 137 പന്തില്‍ 162 റണ്‍സെടുത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

 ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യന്‍ പേസ് ബൗളിങിലെ സെന്‍സേഷനായി മാറിയ ജസ്പ്രീത് ബുംറയ്ക്കും മികച്ച വര്‍ഷമായിരുന്നു 2018. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വെറും ഒമ്പത് ഏകദിനങ്ങളില്‍ മാത്രം കളിച്ച ബുംറ 22 വിക്കറ്റുകളാണ് കടപുഴക്കിയത്. 3.63 എന്ന ഇക്കോണമി റേറ്റിലാണ് താരം ഇത്രയും വിക്കറ്റെടുത്തത്. നിലവില്‍ ബൗളര്‍മാരുടെ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തും ബുംറ തന്നെയാണ്.

 റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അഫ്ഗാനിസ്താന്റെ തുറുപ്പുചീട്ടായ സ്പിന്നര്‍ റാഷിദ് ഖാനും പ്ലെയര്‍ ഓഫ് ദി ഇയറായി പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ്. 20കാരനായ സ്പിന്നര്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടി20 ലീഗുകളിലെ അവിഭാജ്യഘടകം കൂടിയാണ് റാഷിദ്.
ഐസിസിയുടെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ അമരത്തുള്ള അദ്ദേഹം ബൗളര്‍മാരില്‍ രണ്ടാംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ വര്‍ഷം 12 ഏകദിനങ്ങളില്‍ നിന്നും 48 വിക്കറ്റുകളാണ് റാഷിദ് പോക്കറ്റിലാക്കിയത്. 182 റണ്‍സും താരം നേടി.

ഷാക്വിബുല്‍ ഹസന്‍

ഷാക്വിബുല്‍ ഹസന്‍

ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഷാക്വിബുല്‍ ഹസനാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ബംഗ്ലാ ടീമിന്റെ അവിഭാജ്യഘടകമാണ് അദ്ദേഹം. ബാറ്റിങിലും ബൗളിങിലുമെല്ലാം താരം പല തവണ ടീമിന്റെ രക്ഷകനായിട്ടുണ്ട്.
15 ഏകദിനങ്ങളാണ് 2018ല്‍ ഷാക്വിബ് കളിച്ചത്. 4.48 ഇക്കോണമി റേറ്റില്‍ 21 വിക്കറ്റുകളും താരം വീഴ്ത്തി. ബൗളിങില്‍ മാത്രമല്ല ബാറ്റിങില്‍ 38.23 ശരാശരിയില്‍ 498 റണ്‍സും ഷാക്വിബ് നേടിയിട്ടുണ്ട്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കും അവിസ്മരണീയ വര്‍ഷമായിരുന്നു 2018. 14 ഏകദിനങ്ങളിലാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം കളിച്ചത്. 133.56 എന്ന ഞെട്ടിക്കുന്ന ബാറ്റിങ് ശരാശരിയില്‍ 1202 റണ്‍സ് കോലി അടിച്ചുകൂട്ടിയിട്ടുണ്ട്. 102.56 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇത്രയും റണ്‍സ് നേടിയത്.
ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചാണ് കോലി ഇത്രയും മികച്ച പ്രകടനം നടത്തിയത്. ഏകദിനത്തില്‍ ചില ലോക റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരുന്നു.

Story first published: Tuesday, January 1, 2019, 14:34 [IST]
Other articles published on Jan 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+