For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിച്ചാലും ഇവര്‍ ടീം ഇന്ത്യക്കൊപ്പമുണ്ടാവും? പുതിയ റോളില്‍... മുഖ്യ കോച്ചാവാന്‍ ഏറ്റവും യോഗ്യന്‍

ചില താരങ്ങള്‍ ഭാവി പരിശീലകരാവാന്‍ സാധ്യതയുള്ളവരാണ്

മുംബൈ: കളിക്കാരനായി തുടങ്ങി പിന്നീട് പരിശീലകക്കുപ്പായത്തിലും തിളങ്ങിയ വളരെ കുറച്ചു പേര്‍ മാത്രമേ ലോക ക്രിക്കറ്റിലുള്ളൂ. അത്ര പ്രമുഖരല്ലാത്ത ചില കളിക്കാര്‍ പരിശീലകനായി പേരെടുത്തപ്പോള്‍ തിരിച്ചും സംഭവിച്ചിട്ടുണ്ട്. മികച്ച ചില താരങ്ങള്‍ കോച്ചിന്റെ റോളില്‍ പരാജയപ്പെടുന്നതും കണ്ടു കഴിഞ്ഞു.

ഇന്ത്യയുടെ മുന്‍ ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരെല്ലാം പരിശീലകരായും ശ്രദ്ധിക്കപ്പെട്ടവരാണ്. നിലവിലെ ഇന്ത്യന്‍ ടീമിലുള്ള ചില താരങ്ങള്‍ ഭാവിയില്‍ പരിശീലകരായി വരാന്‍ സാധ്യതയുള്ളവരാണ്. ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

എംഎസ് ധോണി (മുഖ്യ കോച്ച്)

എംഎസ് ധോണി (മുഖ്യ കോച്ച്)

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് പരിശീലക റോളില്‍ എത്താന്‍ സാധ്യതയുള്ള പ്രമുഖന്‍. ടീമിന്റെ മുഖ്യ കോച്ചായി ധോണി വന്നാലും അദ്ഭുതപ്പെടേണ്ടതില്ല. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ഞെട്ടിച്ചിട്ടുള്ള അദ്ദേഹത്തിന് കോച്ചായും ഇതാവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു. ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റിലും ടീമിനെ ജേതാക്കളാക്കിയ ഏക ക്യാപ്റ്റന്‍ കൂടിയായ ധോണി ഇപ്പോള്‍ കരിയറിന്റെ അവസാന കാലത്താണ്.
ഇപ്പോള്‍ ക്യാപ്റ്റനല്ലെങ്കിലും നായകനായ വിരാട് കോലിയെ കളിക്കളത്തില്‍ പലപ്പോഴും തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നത് ധോണിയാണ്. പല നിര്‍ണായക സന്ദര്‍ഭങ്ങളിലും കോലി അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്തിട്ടുണ്ട്.

ഭുവനേശ്വര്‍ കുമാര്‍ (ബൗളിങ് കോച്ച്)

ഭുവനേശ്വര്‍ കുമാര്‍ (ബൗളിങ് കോച്ച്)

2012ല്‍ പാകിസ്താനെതിരേ ട്വന്റി20 കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമാണ്. കരിയറിന്റെ തുടക്കം മുതല്‍ സ്വിങ് ബൗളിങിലൂടെ കളിക്കളത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ഭുവിക്കായിട്ടുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ പിന്നീട് ടെസ്റ്റ് ടീമിലും ഏകദിന ടീമിലുമെല്ലാം എത്തിയ അദ്ദേഹം ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയായി മാറി.
അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം ഭുവി ഐപിഎല്ലിലും ആവര്‍ത്തിച്ചു. തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനുള്ള പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു.

28 കാരനായ ഭുവിക്ക് കരിയറില്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ടെങ്കിലും വിരമിച്ച ശേഷം ഇന്ത്യയുടെ ബൗളിങ് കോച്ചായി അദ്ദേഹം വന്നാല്‍ അത് ടീമിന് മുതല്‍ക്കൂട്ടായേക്കും.

ചേതേശ്വര്‍ പുജാര (ബാറ്റിങ് കോച്ച്)

ചേതേശ്വര്‍ പുജാര (ബാറ്റിങ് കോച്ച്)

ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ വിരമിക്കലിനു ശേഷം ഈ കുറവ് ഏറക്കുറെ നികത്തിയത് ചേതേശ്വര്‍ പുജാരയാണ്. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനായ അദ്ദേഹം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാണ്. 2010ല്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ചാണ് പുജാര അരങ്ങേറിയത്. 2013ല്‍ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.
എങ്കിലും യുവതാരങ്ങള്‍ക്കു പ്രചോദനമേകി ടീമിന്റെ ബാറ്റിങ് കോച്ചായി ഭാവിയില്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചേക്കും.

Story first published: Tuesday, July 24, 2018, 14:00 [IST]
Other articles published on Jul 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+