Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മല്‍സരഫലം എന്തുമാവട്ടെ... ടീം ഇന്ത്യ ഇവരെ കണ്ടില്ലെന്നു നടിക്കരുത്, ഇംഗ്ലണ്ടില്‍ കളിപ്പിച്ചേ തീരൂ

ലോര്‍ഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ചില യുവ താരങ്ങള്‍ അവസരം കാത്ത് ടീമിന് പുറത്തുണ്ട്. അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ നേടിയ മുന്‍തൂക്കം നേടുകയും ചെയ്തിട്ടുണ്ട്. ആദ്യ മൂന്നു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ മാത്രമേ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളൂ.

പരമ്പരയുടെ ഫലം എന്തുതന്നെയായാലും അവസാനത്തെ രണ്ടു ടെസറ്റുകളില്‍ ചില താരങ്ങള്‍ക്കു ഇന്ത്യ അവസരം നല്‍കിയേ തീരൂ. ജൂനിയര്‍ ടീമുകള്‍ക്കു വേണ്ടിയും ആഭ്യന്തര ടീമുകള്‍ക്കുവേണ്ടിയും മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് അവസരം പ്രതീക്ഷിച്ച് പുറത്തുള്ളവര്‍.

ഹനുമ വിഹാരി

ഹനുമ വിഹാരി

ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാനായ ഹനുമ വിഹാരി കഴിഞ്ഞ രണ്ടു സീസണുകളിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമല്ല ഇന്ത്യയുടെ എ ടീമിനു വേണ്ടിയും വലംകൈയന്‍ ബാറ്റ്‌സ്മാന്‍ റണ്‍സ് അടിച്ചുകൂട്ടുകയാണ്.
ആന്ധ്ര, ഇന്ത്യ എ, സൗത്ത് സോണ്‍ ടീമുകള്‍ക്കു വേണ്ടി 60 ശരാശരിയില്‍ 4940 റണ്‍സാണ് വിഹാരി അടിച്ചെടുത്തത്. ചേതേശ്വര്‍ പുജാരയെപ്പോലെ മധ്യനിരയില്‍ ഇന്ത്യക്കു ടെസ്റ്റില്‍ ആശ്രയിക്കാവുന്ന താരമെന്നാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

മയാങ്ക് അഗര്‍വാള്‍

മയാങ്ക് അഗര്‍വാള്‍

ഇന്ത്യന്‍ ബാറ്റിങിലെ മറ്റൊരു പുത്തന്‍ പ്രതീക്ഷയാണ് കര്‍ണാടക താരമായ മയാങ്ക് അഗര്‍വാള്‍. കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 32 ഇന്നിങ്‌സുകളില്‍ നിന്നും 67.56 ശരാശരിയില്‍ 2162 റണ്‍സ് മയാങ്ക് അടിച്ചെടുത്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും മയാങ്ക് തന്റെ പേരിലാക്കിയിരുന്നു.
ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ ബെംഗളൂരുവില്‍ നടന്ന അനൗദ്യോഗിക ടെസ്റ്റില്‍ 251 പന്തില്‍ 220 റണ്‍സാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ തീര്‍ച്ചയായും ഓപ്പണറായി പരീക്ഷിക്കാവുന്ന താരമാണ് മയാങ്ക്.

 പൃഥ്വി ഷാ

പൃഥ്വി ഷാ

സ്‌കൂള്‍ ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ടു കൊണ്ടു തുടങ്ങി പിന്നീട് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് വിജയത്തിലേക്കു വരെ നയിച്ച താരമാണ് ഓപ്പണിങ് ബാറ്റ്‌സ്മാനായ പൃഥ്വി ഷാ. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും മിന്നുന്ന പ്രകടനം നടത്തിയ പൃഥ്വി ആഭ്യന്തര ടൂര്‍ണമെന്റുകളിലും തിളങ്ങിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകളില്‍ മയാങ്കിനൊപ്പം ഇന്ത്യക്കു ഓപ്പണിങ് സ്ഥാനത്തേക്കു പരിഗണിക്കാവുന്ന താരമാണ് അദ്ദേഹം. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി പൃഥ്വി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

Story first published: Thursday, August 9, 2018, 13:51 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+