Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

year end 2018: കോലിക്കു ശേഷമാര്? ടീം ഇന്ത്യയെ നയിക്കാന്‍ ചുണക്കുട്ടികള്‍ വേറെയുമുണ്ട്!!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയുടെ പാത പിന്തുടരാനുള്ള ശ്രമത്തിലാണ് വിരാട് കോലി. ധോണിക്കു കീഴില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ കോലിക്കു നേടിത്തരാന്‍ കഴിയുമോയെന്ന കാര്യം സംശയത്തിലാണ്. എങ്കിലും മുന്നില്‍ നിന്നുനയിക്കുന്ന കോലി ഇതിനകം താന്‍ മികച്ച ക്യാപ്റ്റനാണെന്നു തെളിയിച്ചു കഴിഞ്ഞു.

നായകനെന്ന നിലയില്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി കോലിക്കുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ കോലിക്കു ശേഷമാര് എന്ന് ഇന്ത്യ ഇപ്പോള്‍ തന്നെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ഭാവി ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള യുവതാരങ്ങള്‍ ആരാക്കെയെന്നു നോക്കാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ആഭ്യന്തര ക്രിക്കറ്റിലെയും ജൂനിയര്‍ ടീമിലെയും സ്ഥിരംസാന്നിധ്യമായ മറുനാടന്‍ മലയാളി താരം ശ്രേയസ് അയ്യര്‍ ഭാവി ക്യാപ്റ്റനാവാന്‍ മിടുക്കുള്ള താരമാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലിലും ശ്രേയസ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്.
49 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 53 എന്ന മികച്ച ശരാശരിയില്‍ 4148 റണ്‍സ് ശ്രേയസ് നേടിയിട്ടുണ്ട്.
മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായ ശ്രേയസ് ടീം ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിലും മികവ് കാണിക്കാന്‍ ശേഷിയുള്ള താരമാണ്.

പൃഥ്വി ഷാ

പൃഥ്വി ഷാ

സ്‌കൂള്‍ ക്രിക്കറ്റിലെ റെക്കോര്‍ഡ് പ്രകടനവുമായി വരവറിയിച്ച് പിന്നീട് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കിരീടമേറ്റുവാങ്ങിയ ക്യാപ്റ്റനാണ് പൃഥ്വി ഷാ. ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യ ജേതാക്കളായപ്പോള്‍ പൃഥ്വിയായിരുന്നു ക്യാപ്റ്റന്‍.
ഇതിനകം ആഭ്യന്തര ക്രിക്കറ്റിലെ ചില റെക്കോര്‍ഡുകള്‍ 18 കാരന്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏഴു സെഞ്ച്വറികളടക്കം 1418 റണ്‍സ് പൃഥ്വി നേടിയിട്ടുണ്ട്. കളിക്കളത്തില്‍ പ്രായത്തിനു അപ്പുറത്തെ പക്വത കാണിക്കുന്ന പൃഥ്വിയെ ഇതിനകം പലരും ഭാവി ഇന്ത്യന്‍ ക്യാപ്റ്റനായി ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇതിഹാസതാരം കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഭാവി ക്യാപ്റ്റനായി മാറാന്‍ സാധ്യതയുള്ള മറ്റൊരു താരം. ട്വന്റി20യിലൂടെ തുടങ്ങി ഏകദിനത്തിലും ടെസ്റ്റിലും കളിച്ച പാണ്ഡ്യ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റിലും ടീമിന്റെ അവിഭാജ്യഘടകമാണ്.
24 കാരനായ താരം ഇതിനകം 11 ടെസ്റ്റുകളും 40ല്‍ കൂടുതല്‍ ഏകദിനങ്ങളും കളിച്ചു കഴിഞ്ഞു.
ഓരോ മല്‍സരം കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന താരമാണ് പാണ്ഡ്യ. ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്ത് കുറവാണെങ്കിലും ഭാവിയില്‍ ഇന്ത്യയുടെ നായകനായി പാണ്ഡ്യ എത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല.

Story first published: Wednesday, December 12, 2018, 21:10 [IST]
Other articles published on Dec 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+