For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം നമ്പറില്‍ ആര്? ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇവര്‍ക്കാവും.. എല്ലാം കേമന്‍മാര്‍

നിരവധി പേരെ ഇന്ത്യ ഈ റോളില്‍ പരീക്ഷിച്ചിരുന്നു

മുംബൈ: ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കവെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നാലാം നമ്പര്‍ പൊസിഷനില്‍ ആരെ ബാറ്റിങിന് ഇറക്കുമെന്നതാണ്. നിരവധി താരങ്ങളെ ഇതിനകം ഇന്ത്യ ഈ റോളില്‍ പരീക്ഷിച്ചു കഴിഞ്ഞു. ചിലര്‍ തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഇതു കാത്തുസൂക്ഷിക്കാനായില്ല.

എന്നാല്‍ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മിടുക്കുള്ള ചില യുവതാരങ്ങള്‍ ഇപ്പോള്‍ ടീമിനു പുറത്തുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

മയാങ്ക് അഗര്‍വാള്‍

മയാങ്ക് അഗര്‍വാള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ സെന്‍സേഷനാണ് മയാങ്ക് അഗര്‍വാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ ഏറെ റണ്‍സ് വാരിക്കൂട്ടിയ മയാങ്ക് ഇപ്പോള്‍ സീനിയര്‍ ടീമിലേക്കും തന്റെ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. നിലവില്‍ ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായ അദ്ദേഹം ഓപ്പണറായും മധ്യനിരയിലും കൡക്കാന്‍ മിടുക്കുള്ള താരമാണ്.
അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എയ്ക്കു വേണ്ടി നാലു മല്‍സരങ്ങളില്‍ നിന്നും മയാങ്ക് 287 റണ്‍സെടുത്തിരുന്നു. 105നു മുകളിയായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്. നാലാം നമ്പര്‍ പൊസിഷനില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ മയാങ്കിനാവും.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് നാലാം നമ്പര്‍ പൊസിഷനില്‍ പരീക്ഷിക്കാവുന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. അതിവേഗം ഇന്നിങ്‌സുകള്‍ കെപ്പിപ്പെടുക്കാന്‍ ശേഷിയുള്ള സഞ്ജു ജൂനിയര്‍ ടീമുകള്‍ക്കായും ഐപിഎല്ലിലുമെല്ലാം പല തവണ ഇതു തെളിയിക്കുകയും ചെയ്തതാണ്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 15 മല്‍സരങ്ങളില്‍ നിന്നും താരം 441 റണ്‍സെടുത്തിരുന്നു.
മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജുവിനെ നാലാം നമ്പറില്‍ ഇറക്കിയാല്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടാവും.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

കഴിഞ്ഞ ഐപിഎല്ലിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ റണ്‍വേട്ടക്കാരനായിരുന്നു അമ്പാട്ടി റായുഡു. 40നു മുകളില്‍ ശരാശരിയില്‍ 602 റണ്‍സ് താരം നേടിയിരുന്നു. 150ന് അടുത്ത് സ്‌ട്രൈക്ക് റേറ്റും റായുഡുവിനുണ്ടായിരുന്നു.
ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ അദ്ദേഹം കളിക്കേണ്ടതായിരുന്നു. നേരത്തേ പ്രഖ്യാപിച്ച ടീമില്‍ റായുഡു ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായി.
ഏതു പൊസിഷനിലും തനിക്കു കളിക്കാനാവുമെന്ന് കഴിഞ്ഞ ഐപിഎല്ലില്‍ റായുഡു തെളിയിച്ചിരുന്നു.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി പലരും ഉയര്‍ത്തിക്കാട്ടുന്ന താരമാണ് റിഷഭ് പന്ത്. ആക്രമണോത്സുക ശൈലി ഇഷ്ടപ്പെടുന്ന പന്ത് ഏതു മികച്ച ബൗളിങ് നിരയെയും അനായാസം നേരിടും. കഴിഞ്ഞ ഐപിഎല്ലില്‍ 700ന് അടുത്ത് റണ്‍സാണ് ഡല്‍ഹിക്കായി അദ്ദേഹം അടിച്ചെടുത്തത്.
ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് ഇംഗ്ലണ്ട് സാക്ഷിയായേക്കും.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഇന്ത്യ ജേതാക്കളായ കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലൂടെ കണ്ടെത്തിയ ബാറ്റിങ് സെന്‍സേഷനാണ് ശുഭ്മാന്‍ ഗില്‍. ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരവും ഗില്‍ തന്നെയായിരുന്നു.ഈ പ്രകടനം കഴിഞ്ഞ ഐപിഎല്ലിലും താരത്തിന് അവസരം നേടിക്കൊടുത്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ച പന്ത് 30നു മുകളില്‍ ശരാശരിയില്‍ 203 റണ്‍സും നേടി.
ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ എ ടീമിലും ഗില്ലിന് സ്ഥാനം നേടിക്കൊടുത്തു. നാലു മല്‍സരങ്ങളില്‍ നിന്നും 60നു മുകളില്‍ ശരാശരിയില്‍ 187 റണ്‍സ് നേടാന്‍ താരത്തിനു കഴിഞ്ഞു. മധ്യനിര ബാറ്റ്‌സ്മാനായ ഗില്ലിനെ ഉടന്‍ സീനിയര്‍ ടീമിലും കാണാന്‍ കഴിഞ്ഞേക്കും.

Story first published: Saturday, July 21, 2018, 11:56 [IST]
Other articles published on Jul 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+