For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷമിക്ക് വീണ്ടും പരിക്ക്! ഓസീസ് പര്യടനത്തിനുണ്ടാവില്ല? ഇന്ത്യ ആരെ പകരക്കാരനാക്കും?

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ഓസീസ് പര്യടനത്തിനുണ്ടാവില്ല. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഷമി വീണ്ടും പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ താരത്തിന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റിരിക്കുകയാണ്. ഇതോടെ വരാനിരിക്കുന്ന ന്യൂസീലന്‍ഡ് പരമ്പരയില്‍ ഷമി ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഷമി കളിച്ചേക്കില്ല. അങ്ങനെ വന്നാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവാകും.

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ കരുത്ത് പേസ് നിരയായിരുന്നു. അതിലെ പ്രധാനിയാണ് ഷമിയെന്ന് പറയാം. ഇപ്പോള്‍ ഷമിക്ക് പരിക്കേറ്റതോടെ ഇന്ത്യയുടെ പ്രകടനത്തെയത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ഷമി കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ഉത്തമ പകരക്കാരനെ കണ്ടെത്തുകയെന്നത് പ്രയാസമാണ്. ഷമിക്ക് പകരം ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആകാശ് ദീപ്

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ മുഖ്യ പരിഗണന നല്‍കുക ആകാശ് ദീപിനാവും. വലം കൈയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ആകാശ് ദുലീപ് ട്രോഫിയില്‍ ഒമ്പത് വിക്കറ്റുമായി ശോഭിച്ചു. തുടര്‍ച്ചയായി 140 വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരമാണ് ആകാശ് ദീപ്. കൂടാതെ മികച്ച സ്വിങ്ങും താരത്തിന് അവകാശപ്പെടാം. ഷമിയുടെ പകരക്കാരനാവാന്‍ എന്തുകൊണ്ടും ആകാശിന് യോഗ്യതയുണ്ട്.

ബാറ്റുകൊണ്ടും ഇന്ത്യന്‍ ടീമിന് ഉപകാരിയാണ് ആകാശ് ദീപ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ആകാശ് ദീപ്. അതുകൊണ്ടുതന്നെ ഇന്ത്യ ആകാശിനാവും ഷമിക്ക് പകരക്കാരനായി അവസരം നല്‍കാന്‍ കൂടുതല്‍ സാധ്യത.

അര്‍ഷ്ദീപ് സിങ്

ഇന്ത്യന്‍ ടീമിനൊപ്പം ഇടം കൈയന്‍ പേസര്‍മാരില്ല. ഏറെ നാളായി തുടരുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള അവസരമായി പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇതിനെ എടുത്തേക്കും. അങ്ങനെ വന്നാല്‍ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തായി അര്‍ഷ്ദീപ് സജീവമാണ്. മികച്ച യോര്‍ക്കറുകളെറിയാന്‍ അര്‍ഷ്ദീപിന് കഴിവുണ്ട്. എന്നാല്‍ 135 ശരാശരി വേഗമാണ് അര്‍ഷ്ദീപിനുള്ളത്. അതുകൊണ്ടുതന്നെ ഓസീസ് പിച്ചുകളില്‍ അദ്ദേഹത്തിന് എത്രത്തോളം തിളങ്ങാനാവുമെന്നത് കണ്ടറിയണം.

aakash deep

യഷ് ദയാല്‍

മറ്റൊരു ഇടം കൈയന്‍ പേസറായ യഷ് ദയാലിനെ ഇന്ത്യക്ക് പരിഗണിക്കാം. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലേക്ക് ഇന്ത്യ ദയാലിനെ പരിഗണിച്ചെങ്കിലും കളിപ്പിക്കാതെ ഇറാനി കപ്പിലേക്ക് അയച്ചു. ഇറാനി കപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ദയാല്‍ ദുലീപ് ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടി. എന്നാല്‍ ഇന്ത്യക്കായി ഇതുവരെ അരങ്ങേറ്റം നടത്താന്‍ ദയാലിന് സാധിച്ചിട്ടില്ല. പുതുമുഖ താരമെന്ന നിലയില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് ദയാല്‍.

മുകേഷ് കുമാര്‍

ഇന്ത്യക്കായി ഇതിനോടകം അരങ്ങേറിയിട്ടുള്ള താരമാണ് മുകേഷ് കുമാര്‍. സ്വിങ് പേസറായ മുകേഷ് കുമാറിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ മുകേഷ് കുമാറിനായിട്ടുണ്ട്. ഇറാനി കപ്പില്‍ നാല് വിക്കറ്റടക്കം വീഴ്ത്തി കസറാന്‍ മുകേഷിനായി. ബാറ്റ്‌സ്മാനെ കുഴപ്പിക്കുന്ന ലൈനും ലെങ്തും അവകാശപ്പെടാന്‍ സാധിക്കുന്ന മുകേഷ് കുമാറിനെ സെലക്ടര്‍മാര്‍ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

പ്രസിദ്ധ് കൃഷ്ണ

ഇന്ത്യക്കായി അരങ്ങേറിയ പേസറാണെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് പ്രസിദ്ധ് കൃഷ്ണ. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് പ്രസിദ്ധ്. ഉയരക്കൂടുതലുള്ള പേസറാണ് അദ്ദേഹം. ഓസ്‌ട്രേലിയയിലെ പിച്ചില്‍ നല്ല ബൗണ്‍സ് കണ്ടെത്താന്‍ കഴിവുള്ള താരമാണ് പ്രസിദ്ധ് എന്ന് പറയാം. ഭേദപ്പെട്ട രീതിയില്‍ സ്വിങ് ചെയ്യിക്കാനും കഴിവുള്ള പ്രസിദ്ധിനെ ഇന്ത്യ ഷമിക്ക് പകരക്കാരനായി പരിഗണിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Wednesday, October 2, 2024, 17:23 [IST]
Other articles published on Oct 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+