സച്ചിനു പോലുമില്ല ഈ റെക്കോര്‍ഡ്.. കോലിയാണ് റിയല്‍ കിങ്! മൂന്നിലും ഒന്നാംറാങ്ക്, ഒപ്പം 2 പേര്‍ മാത്രം
മുംബൈ: പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റാങ്ക് നല്‍കാന്‍ ആരംഭിച്ചത് 1998ലാണ്. ട്വന്റി20 യെന്ന ന്യൂജന്‍ ക്രിക്കറ്റ് പിറവിയെടുക്കാത്തതിനാല്‍ അക്കാലത്ത് ടെസ്റ്റിലും ഏകദിനത്തിലുമായിരുന്നു റാങ്കിങുണ്ടായിരുന്നത്. താരങ്ങളെ ബാറ്റ്‌സ്മാന്‍, ബൗളര്‍, ഓള്‍റൗണ്ടര്‍ എന്നിങ്ങനെ മൂന്നൂ കാറ്റഗറികളായിട്ടാണ് തരംതിരിച്ചിരുന്നത്.
ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ മൂന്നു ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമലങ്കരിച്ച മൂന്നു താരങ്ങള്‍ മാത്രമേ ലോക ക്രിക്കറ്റിലുള്ളൂ. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മൂന്നു ഫോര്‍മാറ്റിലും ഒന്നാംസ്ഥാനത്തെത്തി റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഈ നേട്ടത്തിന് അവകാശിയായ ഏക താരവും കോലി തന്നെയാണ്. ഏകദിനത്തില്‍ 10,000ത്തിന് അടുത്ത് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള കോലി ടെസ്റ്റില്‍ 6000 റണ്‍സും നേടിയിട്ടുണ്ട്. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാംസ്ഥാനത്തുള്ളത് കോലി തന്നെയാണ്.
2011ല്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒന്നാം റാങ്കിലെത്തിയ ശേഷം ടെസ്റ്റില്‍ ഈ നേട്ടത്തിന് അര്‍ഹനായ ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് കോലി. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനു ശേഷമാണ് വിലക്ക് നേരിടുന്ന ഓസീസ് താരം സ്റ്റീവ് സ്്മിത്തിനെ പിന്തള്ളി കോലി റാങ്കിങില്‍ തലപ്പത്തേക്കു കയറിയത്.

റിക്കി പോണ്ടിങ്
ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങും മൂന്നു ഫോര്‍മാറ്റുകളിലും ഒന്നാംസ്ഥാനത്തിന് അവകാശിയായിട്ടുണ്ട്. 2005-06 ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് മൂന്നു ഫോര്‍മാറ്റിലും പോണ്ടിങ് നമ്പര്‍ വണ്ണായത്. ഓസീസിന്റെ എക്കാലത്തെയും മികച്ച നായകനെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ടെസ്റ്റില്‍ 13,378 റണ്‍സും ഏകദിനത്തില്‍ 13,074 റണ്‍സും നേടിയിട്ടുണ്ട്. 71 സെഞ്ച്വറികളും പോണ്ടിങിന്റെ അക്കൗണ്ടിലുണ്ട്.
ഓസീസിനെ രണ്ടു തവണ ഏകദിന ലോകകപ്പില്‍ ജേതാക്കളാക്കിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.

മാത്യു ഹെയ്ഡന്‍
പോണ്ടിങിന്റെ സമനകാലികനും ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനുമായ മാത്യു ഹെയ്ഡനാണ് മൂന്നു ഫോര്‍മാറ്റിലും നമ്പര്‍ വണ്ണായ മറ്റൊരു താരം. ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരിലൊരാളായാണ് ഹെയ്ഡന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം 103 ടെസ്റ്റുകളും 161 ഏകദിനങ്ങളും ഒമ്പത് ടി20കളും കളിച്ചിട്ടുണ്ട്. ടി20യില്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും 51.33 എന്ന മികച്ച ശരാശരിയില്‍ നാലു ഫിഫ്റ്റികള്‍ ഹെയ്ഡന്‍ നേടി.
40 സെഞ്ച്വറികളുള്‍പ്പെടെ 15,000ത്തില്‍ കൂടുതല്‍ റണ്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഹെയ്ഡന്റെ പേരിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications