ഇന്ത്യക്കാരനെങ്കില്‍ ചീട്ട് കീറിയേനെ, തന്നേക്കാള്‍ കഴിവുള്ളവര്‍ ടീമിന് പുറത്ത്! - സ്‌റ്റോയ്ണിസ്
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റിനെ വാനോളം പ്രശംസിച്ച് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നിശ്ചിത ഓവര്‍ താരങ്ങളിലൊരാലാണ് അദ്ദേഹം. കഴിഞ്ഞ ബിഗ് ബാഷ് ടി20 ലീഗില്‍ റണ്‍മഴ പെയ്യിച്ച സ്‌റ്റോയ്ണിസ് ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലും മിന്നുന്ന പ്രകടനം നടത്താന്‍ തയ്യാറെടുക്കുകയാണ്. ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് ഓള്‍റൗണ്ടര്‍ പുതിയ സീസണില്‍ കളിക്കുക. ബിഗ് ബാഷ് ലീഗില്‍ 705 റണ്‍സാണ് സ്റ്റോയ്ണിസ് അടിച്ചെടുത്തത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം.
ലോക ക്രിക്കറ്റില്‍ പ്രതിഭകളുടെ കാര്യത്തില്‍ ഇന്ത്യയാണ് ഏറ്റവും മുന്നിലെന്നും മറ്റു ടീമുകളെല്ലാം അവര്‍ക്കു താഴെ മാത്രമേ നില്‍ക്കുകയുള്ളൂവെന്നും സ്്‌റ്റോയ്ണിസ് ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭകളുടെ ധാരാളിത്തമാണുള്ളത്. തന്നേക്കാള്‍ കഴിവുറ്റ താരങ്ങള്‍ പോലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിനു പുറത്താണെന്നു സ്റ്റോയ്ണിസ് അഭിപ്രായപ്പെട്ടു.
ലോക ക്രിക്കറ്റില്‍ പ്രതിഭകളുടെ കാര്യത്തില്‍ ഇന്ത്യയെ കവച്ചുവയ്ക്കാന്‍ ഇപ്പോള്‍ മറ്റൊരു ടീമില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരുപിടി മികച്ച താരങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന് പുറത്താണെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചു പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കളിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നതായി സ്‌റ്റോയ്ണിസ് വെളിപ്പെടുത്തി. ഇന്ത്യയില്‍ കളിക്കാന്‍ ഇഷ്ടമാണ്. അതോടൊപ്പം അവരുടെ സംസ്‌കാരത്തെയും താന്‍ ആരാധിക്കുന്നു. മറ്റെവിടെയും കാണാത്ത ഊര്‍ജമാണ് ഇന്ത്യയില്‍ കളിക്കുമ്പോള്‍ ലഭിക്കുക. അത് കളിക്കളത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കും. ഇന്ത്യയിലെത്തിയാല്‍ ലഭിക്കുന്ന ആവേശവും ഊര്‍ജവും ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ കളിക്കാന്‍ മറ്റൊരു പ്രചോദനവും ആവശ്യമില്ലെന്നും സ്‌റ്റോയ്ണിസ് കൂട്ടിച്ചേര്‍ത്തു.

2018-19 സീസണില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് രകോലിയുടെ പെരുമാറ്റം തന്നെ രോഷാകുലനാക്കിയതായി ഇതേ ഡോക്യുമെന്റിയില്‍ ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങര്‍ പറഞ്ഞു. കോലിയുടെ ആഹ്ലാദ പ്രകടനം പലപ്പോഴും അതിരുകടന്നിരുന്നു. ഇത് തന്നെ ക്ഷുഭിതനാക്കി. പിറകില്‍ നിന്നു കൈകള്‍ കെട്ടിയിട്ട അവസ്ഥയിലായിരുന്നു ഞങ്ങള്‍. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ലാങര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications