For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍... കെകെആറിന് കുറ്റബോധം!! കൈവിടാന്‍ പാടില്ലായിരുന്നു

കെകെആര്‍ ഒഴിവാക്കിയ താരങ്ങള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്

കൊല്‍ക്കത്ത: ഗൗതം ഗംഭീര്‍ യുഗത്തിനുശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ദിനേഷ് കാര്‍ത്തികിന്റെ യുഗം ആരംഭിച്ചു കഴിഞ്ഞു. കാര്‍ത്തികിനെ ക്യാപ്റ്റനാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ കാര്‍ത്തിക് തുടക്കം മോശമാക്കിയില്ല. ടീമിനെ മികച്ച രീതിയിലാണ് അദ്ദേഹം മുന്നോട്ട് നയിക്കുന്നത്. സീസണില്‍ ആറു മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള കെകെആറിനെ മൂന്നെണ്ണത്തില്‍ ജയം നേടിക്കൊടുക്കാന്‍ കാര്‍ത്തികിനു കഴിഞ്ഞു. മൂന്നു മല്‍സരങ്ങളിലാണ് അവര്‍ പരാജയപ്പെട്ടത്. ആറു പോയിന്റുമായി പട്ടികയില്‍ മൂന്നാംസ്ഥാനത്തു കെകെആറുണ്ട്.

എന്നാല്‍ ചില പ്രധാന താരങ്ങളെ ടീമില്‍ നിലനിര്‍ത്താത്തതിന്റെ കുറ്റബോധം കെകെആറിന് ഇപ്പോഴുണ്ടാവും. കാരണം തങ്ങള്‍ വേണ്ടന്നു വച്ച ചില താരങ്ങള്‍ മറ്റു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അവര്‍ കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തേതിനേക്കാള്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കാനാവുമെന്നും കൊല്‍ക്കത്ത ഉറച്ചുവിശ്വസിക്കുന്നു. ഇത്തരത്തില്‍ കൈവിട്ടു കളഞ്ഞതിന്റെ പേരില്‍ കൊല്‍ക്കത്ത പശ്ചാത്തപിക്കുന്ന താരങ്ങള്‍ ആരൊക്കെയന്നു നോക്കാം.

ട്രെന്റ് ബോള്‍ട്ട്

ട്രെന്റ് ബോള്‍ട്ട്

കഴിഞ്ഞ സീസണില്‍ വന്‍ പ്രതീക്ഷയോടെ കെകെആര്‍ തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്ന താരമായിരുന്നു ന്യൂസിലന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. എന്നാല്‍ ആറു മല്‍സരങ്ങളില്‍ നിന്നും വെറും അഞ്ചു വിക്കറ്റെടുക്കാനേ താരത്തിനായുള്ളൂ. മാത്രമല്ല ഒമ്പത് റണ്‍സില്‍ കൂടുതല്‍ ഒരോവറില്‍ ബോള്‍ട്ട് വഴങ്ങുകയും ചെയ്തു. മോശം ഫോമിനെ തുടര്‍ന്നു ബോള്‍ട്ടിനു പകരം നതാന്‍ കോള്‍ട്ടര്‍ നൈലിനെയാണ് കൂടുതല്‍ മല്‍സരങ്ങളിലും കെകെആര്‍ കളിപ്പിച്ചത്.
ഇത്തവണ തന്റെ പഴയ ക്യാപ്റ്റനായ ഗൗതം ഗംഭീറിനൊപ്പം ഡല്‍ഹി ഡെയര്‍ഡെിള്‍സ് ടീമിലാണ് ബോള്‍ട്ട്.
ഈ സീസണില്‍ ഡല്‍ഹിക്കൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇതുവരെ അഞ്ചു മല്‍സരങ്ങളില്‍ നിന്നായി ഏഴു വിക്കറ്റുകള്‍ ബോള്‍ട്ട് നേടിക്കഴിഞ്ഞു.
കൊല്‍ക്കത്തയ്ക്ക് വിദേശ പേസര്‍മാരുടെ കാര്യത്തില്‍ തിരിച്ചടികള്‍ നേരിടുന്നുണ്ട്. ഫസ്റ്റ് ചോയ്‌സ് പേസറായ ടോം ക്യുറാന്‍ നാലു മല്‍സരങ്ങളില്‍ അഞ്ചു വിക്കറ്റ് മാത്രമാണ് നേടിയത്. ഓസീസിന്റെ മുന്‍ പേസര്‍ മിച്ചെല്‍ ജോണ്‍സന്‍ ടീമിലുണ്ടെങ്കിലും കാര്യമായ സംഭാവന നല്‍കാന്‍ കഴിയുന്നില്ല. ഇപ്പോഴാണ് ബോള്‍ട്ടിന്റെ യഥാര്‍ഥ വില കെകെആര്‍ അറിയുന്നത്.

 സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്താതിരുന്നതും കെകെആറിനെ ഇപ്പോള്‍ അലട്ടുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. 2014ലെ ഐപിഎല്ലിലൂടെയാണ് സൂര്യകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് താരം 164 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ സ്ഥിരത നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. എങ്കിലും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീറിനും ടീം മാനേജ്‌മെന്റിനും താരത്തില്‍ വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ ഇതിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല.
ഇതോടെ ഈ സീസണിലെ ലേലത്തില്‍ സൂര്യകുമാറിനെ നിലനിര്‍ത്താനും കെകെആര്‍ തയ്യാറായില്ല. തുടര്‍ന്നാണ് 3.2 കോടി രൂപയ്ക്ക് താരം തന്റെ ഹോം ടീമായ മുംബൈയിലെത്തിയത്. നാലു മല്‍സരങ്ങളഴില്‍ നിന്നും ഇതിനകം 124 റണ്‍സ് നേടിയ സൂര്യകുമാര്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

 ഉമേഷ് യാദവ്

ഉമേഷ് യാദവ്

കെകെആര്‍ കൈവിട്ട മറ്റൊരു താരമായ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവും ഉജ്ജ്വല പ്രകടനമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്. ഇതിനകം എട്ടു വിക്കറ്റുകള്‍ ഉമേഷ് പോക്കറ്റിലാക്കിക്കഴിഞ്ഞു. മിക്ക കളികളിലും ആര്‍സിബിക്കു നിര്‍ണാക ബ്രേക് ത്രൂകള്‍ നല്‍കുന്നത് അദ്ദേഹമാണ്. പേസ് ബൗളിങില്‍ കെകെആറിന്റെ പോരായ്മ പരിഹരിക്കാന്‍ ഉമേഷിനാവുമായിരുന്നു.
മൂന്ന് ഇന്ത്യന്‍ പേസര്‍മാര്‍ മാത്രമേ നിലവില്‍ കെകെആര്‍ നിരയില്‍ ഉള്ളൂ. പ്രസീദ് കൃഷ്ണയെന്ന പേസര്‍ ഇതുവരെ ഐപിഎല്ലില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല. ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള ആര്‍ വിനയ് കുമാര്‍ സീസണില്‍ വന്‍ ഫ്‌ളോപ്പായിക്കഴിഞ്ഞു. ഇതോടെയാണ് ഇന്ത്യയുടെ അണ്ടര്‍ 19 ബൗളര്‍ ശിവം മാവിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ക്യാപ്റ്റന്‍ കാര്‍ത്തിക് നിര്‍ബന്ധിതനായത്. ശിവം മോശമല്ലാത്ത പ്രകടനമാണ് ടീമിനായി കാഴ്ചവയ്ക്കുന്നത്. പക്ഷെ ഉമേഷിനെപ്പോലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ മല്‍സരപരിചയമുള്ള ബൗളറുടെ സാന്നിധ്യം കെകെആറിന് വലിയ മുതല്‍ക്കൂട്ടാവുമായിരുന്നു.

ഷാക്വിബുല്‍ ഹസന്‍

ഷാക്വിബുല്‍ ഹസന്‍

ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കുള്ള താരമാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് അദ്ദേഹം. ഇത്തവണ ലേലത്തില്‍ വെറും രണ്ടു കോടി രൂപയ്ക്കാണ് ഷാക്വിബിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. തങ്ങളുടെ മുന്‍ താരത്തെ ടീമില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളൊന്നും കെകെആര്‍ നടത്തിയതുമില്ല.
എന്നാല്‍ ഷാക്വിബിനെ കൈവിട്ടതില്‍ കെകെആറിന് ഇപ്പോള്‍ കുറ്റബോധമുണ്ടാവും. 31 കാരനായ താരം മികച്ച പ്രകടനമാണ് ഹൈദരാബാദിനാി കാഴ്ചവയ്ക്കുന്നത്. 63 റണ്‍സ് നേടുന്നതിനൊപ്പം അഞ്ചു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. വെറും ഏഴ് റണ്‍സ് ശരാശരിയിലാണ് ഷാക്വിബ് അഞ്ചു പേരെ പുറത്താക്കിയത്.

Story first published: Monday, April 23, 2018, 11:34 [IST]
Other articles published on Apr 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+