Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: പാകിസ്താനെ തകര്‍ക്കാന്‍ ഇവരെ വീഴ്ത്തണം!! ടീം ഇന്ത്യ ലക്ഷ്യം വയ്‌ക്കേണ്ട താരങ്ങള്‍...

ടീം ഇന്ത്യ ലക്ഷ്യം വയ്‌ക്കേണ്ട 5 താരങ്ങള്‍ | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പില്‍ ഏവരും കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്താന്‍ ക്ലാസിക് പോരാട്ടത്തിനാണ്. ലോക ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക് പോരാട്ടം ബുധനാഴ്ചയാണ്. ഇത്തവണ ഇരുടീമും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ഗ്രൂപ്പുഘട്ടം കഴിഞ്ഞാല്‍ സൂപ്പര്‍ ഫോറിലും പിന്നീട് ഫൈനലിലും ഇന്ത്യ - പാക് ത്രില്ലറിനു സാധ്യതയുണ്ട്. മികച്ച ഫോമിലുള്ള ചില താരങ്ങളാണ് പാകിസ്താന്റെ തുറുപ്പുചീട്ടുകള്‍. ഇന്ത്യക്കു ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ള ഇവര്‍ ആരൊക്കെയെന്നു നോക്കാം.

 ഫഖര്‍ സമാന്‍

ഫഖര്‍ സമാന്‍

പാക് ക്രിക്കറ്റിലെ സെന്‍സേഷനാണ് ഇടംകൈയന്‍ ഓപ്പണറായ ഫഖര്‍ സമാന്‍. കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കതിരേ സെഞ്ച്വറിയുമായി വരവറിയിച്ച സമാന്‍ പിന്നീട് സൂപ്പര്‍ താര പദവിയിലേക്കുയരുന്നതാണ് കണ്ടത്. മികച്ച പ്രകടനത്തിലൂടെ ഇതിനകം ചില റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു.
ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏക പാക് ബാറ്റ്മാനെന് റെക്കോര്‍ഡ് സമാന്റെ പേരിലാണ്. ഏകദിനത്തില്‍ 100നു മുകളില്‍ സ്‌ട്രൈക്ക്‌റേറ്റുള്ള താരത്തിന്റെ ശരാശരി 76നും മുകളിലാണ്.

 ശുഐബ് മാലിക്ക്

ശുഐബ് മാലിക്ക്

ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടത് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ശുഐബ് മാലിക്കിനെയായിരിക്കും. കാരണം ഇന്ത്യക്കെതിരേയാണ് മാലിക്ക് ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്.
അദ്ദേഹം ഇതുവരെ നേടിയ ഒമ്പത് ഏകദിന സെഞ്ച്വറികളില്‍ നാലും ഇന്ത്യക്കെതിരേയാണ്. ഏകദിനത്തില്‍ ഇന്ത്യക്കെതിരേ 50ന് അടുത്താണ് മാലിക്കിന്റെ ബാറ്റിങ് ശരാശരി.
2004ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ 143 റണ്‍സുമായി മിന്നിയ അദ്ദേഹം 2009ലെ ചാംപ്യന്‍സ് ട്രോഫിയിലും സെഞ്ച്വറി കണ്ടെത്തിയിരുന്നു.

ബാബര്‍ അസം

ബാബര്‍ അസം

പാക് ക്രിക്കറ്റിലെ വിരാട് കോലിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. നിലവില്‍ ഏകദിനത്തിലും ട്വന്റി20യിലും 50നു മുകൡ ബാറ്റിങ് ശരാശരിയുള്ള ഏക താരവും ബാബറാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ തുടര്‍ച്ചയായി മൂന്നു സെഞ്ച്വറികളുമായി കസറിയ ബാബറിന്റെ പ്രിയ വേദിയാണ് യുഎഇ.

ഉസ്മാന്‍ ഖാന്‍

ഉസ്മാന്‍ ഖാന്‍

പാകിസ്താന്റെ പുതിയ ബൗളിങ് കണ്ടുപിടുത്തമാണ് ഇടംകൈയന്‍ പേസറായ ഉസ്മാന്‍ ഖാന്‍. സ്വിങ് ബൗളിങിലൂടെ എതിര്‍ ബാറ്റിങ് നിരയില്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരേ 21 പന്തുകളില്‍ നിന്നും ഉസ്മാന്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. ഏകദിനത്തില്‍ കുറഞ്ഞ പന്തുകളില്‍ അഞ്ചു വിക്കറ്റെടുത്ത മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹത്തിന്റെ പേരിലായിരുന്നു.

ഹസന്‍ അലി

ഹസന്‍ അലി

ഏതു തരത്തിലുള്ള പിച്ചിലും വിക്കറ്റ് കൊയ്യാന്‍ മിടുക്കുള്ള താരമാണ് മീഡിയം പേസറയ ഹസന്‍ അലി. ഏകദിനത്തില്‍ നിലവില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാനും അലിക്കു സാധിച്ചു.
കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ കന്നിക്കിരീട വിജയത്തിലേക്കു നയിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കയിരുന്നു. അലിയെ മികച്ച രീതിയില്‍ നേരിടുകയെന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളി തന്നെയായിരിക്കും.

Story first published: Monday, September 17, 2018, 13:25 [IST]
Other articles published on Sep 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+