വരുന്നത് ഇവരുടെ ഏഷ്യാ കപ്പ്... ആരാവും ഇന്ത്യന്‍ ഹീറോ? ഹിറ്റ്മാന്‍ മാത്രമല്ല, വേറെയും ചിലരുണ്ട്

മുംബൈ: ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ വെന്നിക്കൊടി പാറിക്കാന്‍ നിലവിലെ ജേതാക്കള്‍ കൂടിയായ ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. യുഎയില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍ഷിപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ കാത്തിരിക്കുന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഏഷ്യന്‍ അങ്കത്തില്‍ ഇന്ത്യയെ നയിക്കുന്നത്.
അവസാനമായി ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ ഇറങ്ങുന്നത്. ചില താരങ്ങളുട മിന്നും പ്രകടനത്തിലാണ് ഇന്ത്യ കിരീടം സ്വപ്‌നം കാണുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഹീറോയായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഭുവനേശ്വര്‍ കുമാര്‍
പരിക്കു ഭേദമായ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുന്ന ടൂര്‍ണമെന്റ് കൂടിയാണിത്. പുറംഭാഗത്തേറ്റ പരിക്കില്‍ നിന്നും മുക്തനായ ശേഷം ദക്ഷിണാഫ്രിക്കയ എയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ ഭുവി അടുത്തിടെ കൡച്ചിരുന്നു. മൂന്നു വിക്കറ്റുമായി തിരിച്ചുവരവ് ഉജ്ജ്വലമാക്കാന്‍ താരത്തിനു സാധിച്ചു. ഷ്യാ കപ്പില്‍ ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയായി ഭുവി മാറുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ രോഹിത്.

കുല്‍ദീപ് യാദവ്
ഇന്ത്യയുടെ പുതിയ സ്പിന്‍ സെന്‍ഷനായ കുല്‍ദീപ് ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഏകദിന, ട്വന്റി20 പരമ്പരകളില്‍ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു.
കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനം ദേശീയ ടീമിനൊപ്പവും ആവര്‍ത്തിക്കുന്ന കുല്‍ദീപിന്റെ കന്നി ഏഷ്യാ കപ്പ് കൂടിയാണ് ഇത്തവണത്തതേ്.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ താരം ഒമ്പതു വിക്കറ്റെടുത്തിരുന്നു.

ലോകേഷ് രാഹുല്‍
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരമായ ലോകേഷ് രാഹുല്‍ ഏഷ്യാ കപ്പില്‍ ഇടിവെട്ട് പ്രകടനം നടത്താന്‍ കച്ചമുറുക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ അത്ര മികച്ചതായിരുന്നില്ല 26കാരന്റെ പ്രകടനം. ആദ്യ ടി20യില്‍ സെഞ്ച്വറിയുമായി തുടങ്ങിയ രാഹുല്‍ പിന്നീട് സ്ഥിരത നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.
അടുത്ത വര്‍ഷത്തെ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഏഷ്യാ കപ്പില്‍ രാഹുലിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

ശിഖര്‍ ധവാന്‍
2016ലെ കഴിഞ്ഞ ഏഷ്യാ കപ്പിന്റെ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായിരുന്ന ശിഖര്‍ ധവാന്‍ ഇത്തവണയും മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. വലിയ ടൂര്‍ണമെന്റുകളുടെ താരമായ ധവാന്‍ കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കളിയാതിരുന്ന അദ്ദേഹം ഏഷ്യാ കപ്പില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.

രോഹിത് ശര്‍മ
ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ഹിറ്റ്മാനെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ മറ്റൊരു മിന്നും താരം. ഇത്തവണ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത്തില്‍ നിന്നും മികച്ച പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഇംഗ്ലണ്ടിനെതിരേയുള്ള കഴിഞ്ഞ ഏകദിന, ടി20 പരമ്പരകളില്‍ ഓരോ സെഞ്ച്വറി വീതം താരം നേടിയിരുന്നു. എന്നാല്‍ മറ്റു മല്‍സരങ്ങളില്‍ രോഹിത്തിന് ഈ മികവ് ആവര്‍ത്തിക്കാനായില്ല. എന്നാല്‍ ഏഷ്യാ കപ്പില്‍ ഈ കുറവുകളെല്ലാം നികത്താമെന്ന പ്രതീക്ഷയിലാണ് ഹിറ്റ്മാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications