Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ v/s ഓസീസ്: വിധി നിര്‍ണയിക്കുക ഈ താരപ്പോരുകള്‍... കോലിക്ക് x സ്റ്റാര്‍ക്ക്!! ഇനിയുമുണ്ട്

കോലിക്ക് x സ്റ്റാര്‍ക്ക്, ഇനിയുമുണ്ട് താരപ്പോരുകള്‍ | Oneindia Malayalam

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ഇരുടീമുകളുടെയും ആരാധകര്‍. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

ഇതുവരെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയില്ലാത്ത ഇന്ത്യ ഇത്തവണ ചരിത്രം മാറ്റിയെഴുതാനുള്ള തയ്യാറെടുപ്പിലാണ്. ഇരുടീമിലെയും ചില താരങ്ങള്‍ തമ്മിലുള്ള പോരാട്ടമാവും ടെസ്റ്റ് പരമ്പരയുടെ വിധി നിര്‍ണയിക്കുക. ഈ താരപ്പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

മാര്‍ഷ് v/s അശ്വിന്‍

മാര്‍ഷ് v/s അശ്വിന്‍

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷും തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് പരമ്പരയുടെ ഫലത്തില്‍ നിര്‍ണായകമായേക്കും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ വലിയ ചലനമുണ്ടാക്കാനായില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ അശ്വിന്‍ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.
സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവത്തില്‍ ഓസീസ് ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരമാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ മാര്‍ഷ്. അശ്വിന്റെ കറങ്ങുന്ന പന്തുകളെ അതിജീവിച്ചാല്‍ മാത്രമേ മാര്‍ഷിന് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിക്കാനാവുകയുള്ളൂ.

രാഹുല്‍ v/s ഹാസ്ല്‍വുഡ്

രാഹുല്‍ v/s ഹാസ്ല്‍വുഡ്

ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹാസ്ല്‍വുഡിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ തുടക്കം. രാഹുല്‍ ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ അല്ലാത്തതിനാല്‍ തന്നെ ഹാസ്ല്‍വുഡിനെതിരേ അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്നത് ചോദ്യചിഹ്നമാണ്.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലുമെല്ലാം രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്തുമായി താരതമ്യം ചെയ്യപ്പെടുന്ന താരമാണ് ഹാസ്ല്‍വുഡ്. പരിക്കുകാരണം പാകിലസ്താനെതിരായ കഴിഞ്ഞ പരമ്പര നഷ്ടമായ അദ്ദേഹം ഇന്ത്യക്കെതിരേ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

പുജാര v/s ലിയോണ്‍

പുജാര v/s ലിയോണ്‍

ഓസീസ് പേസര്‍മാര്‍ മാത്രമല്ല സ്പിന്നര്‍ നതാന്‍ ലിയോണും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഭീഷണിയാവാനിടയുള്ള താരമാണ്. മധ്യനിരയില്‍ ചേതേശ്വര്‍ പുജാരയും ലിയോണും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ശ്രദ്ധിക്കപ്പെടുക. ലോക ക്രിക്കറ്റിലെ തന്നെ മികച്ച സ്പിന്നര്‍മാരിലൊരാളായി ലിയോണ്‍ മാറിക്കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ പിച്ചിലും തിളങ്ങാനാവുമെന്ന് നേരത്തേ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
സ്പിന്‍ ബൗളിങിനെ വളരെ നന്നായി നേരിടുന്ന പുജാരയെ വിറപ്പിക്കാന്‍ ലിയോണിനു സാധിച്ചാല്‍ അത് ഇന്ത്യന്‍ ബാറ്റിങിന് തിരിച്ചടിയായേക്കും.

ഉസ്മാന്‍ ഖവാജ/ ജസ്പ്രീത് ബുംറ

ഉസ്മാന്‍ ഖവാജ/ ജസ്പ്രീത് ബുംറ

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും നിലവില്‍ ഓസീസ് ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഓപ്പണറുമായ ഉസ്മാന്‍ ഖവാജയും തമ്മിലുള്ള ഏറ്റുമുട്ടലും ശ്രദ്ധിക്കേണ്ടതുണ്ട്. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന താരമാണ് 24 കാരനായ ബുംറ. ഖവാജയെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ബുംറയ്ക്കായാല്‍ ഓസീസ് ബാറ്റിങിന് കൂച്ചുവിലങ്ങിടാന്‍ ഇന്ത്യക്കു സാധിക്കും

കോലി v/s സ്റ്റാര്‍ക്ക്

കോലി v/s സ്റ്റാര്‍ക്ക്

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള പോരാട്ടവും തീപാറും. ടെസ്റ്റ് പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ ഏറ്റുമുട്ടലും ഇതു തന്നെയാവും. നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് കോലിയെങ്കില്‍ ലോകത്തില്‍ ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റാര്‍ക്ക്.
മികച്ച ഫോമില്‍ കളിക്കുന്ന കോലിയെ നേരത്തേ പുറത്താക്കാനുള്ള ചുമതല സ്റ്റാര്‍ക്കിനാവും. എന്നാല്‍ പാകിസ്താനെതിരായ കഴിഞ്ഞ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന സ്റ്റാര്‍ക്കിന് അതിനാവുമോയെന്ന കാര്യം സംശയമാണ്.

Story first published: Saturday, December 1, 2018, 12:22 [IST]
Other articles published on Dec 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+