ദ്രാവിഡ് എങ്ങനെയുള്ള കോച്ച്? താരങ്ങള്‍ക്കു ഭയമായിരുന്നു!- പൃഥ്വി ഷായ്ക്കു പറയാനുള്ളത്

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലകമായി മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് വരുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. ബിസിസിഐ ഒഫീഷ്യല്‍ തന്നെയായിരുന്നു ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാല്‍ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. രവി ശാസ്ത്രിയുള്‍പ്പെട്ട പരിശീല സംഘം വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിനാലാണ് ലങ്കയിലേക്കു ഇന്ത്യക്കു മറ്റൊരു ടീമിനെയും പരിശീലകസംഘത്തെയും തിരഞ്ഞെടുക്കേണ്ടി വന്നത്.
കോച്ചെന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ പ്രകടനമാണ് ദ്രാവിഡ് കാഴ്ചവച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കോച്ചിങ് ശൈലിയെക്കുറിച്ചും ഇടപെടലിനെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. 2018ല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു പൃഥ്വി.

ആരെയും നിര്‍ബന്ധിക്കില്ല
അണ്ടര്‍ 19 ലോകകപ്പിനു മുമ്പ് ഞങ്ങള്‍ ദ്രാവിഡ് സാറിനോടൊപ്പം വിദേശത്തു പര്യടനം നടത്തിയിരുന്നു. ഒരു താരത്തെയും തന്നെപ്പോലെയാവാന്‍ അദ്ദേഹം നിര്‍ബന്ധിച്ചിരുന്നില്ല. എന്റെ മാത്രമല്ല, ആരുടെയും ബാറ്റിങില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചിരുന്നില്ല.
സ്വതസിദ്ധമായ ശൈലിയില്‍ തന്നെ തുടരായിരുന്നു ദ്രാവിഡ് സാര്‍ എനിക്കു നല്‍കിയ ഉപദേശം. പവര്‍പ്ലേ ഓവറുകളില്‍ ഞാന്‍ കൡച്ചാല്‍ പുറത്താക്കുക ബുദ്ധിമുട്ടാണെന്നു അദ്ദേഹത്തിനു അറിയാമായിരുന്നുവെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ആസ്വദിച്ച് കളിക്കണം
കളിക്കാര്‍ക്കു പൂര്‍ണ പിന്തുണ നല്‍കിയിരുന്ന കോച്ചാണ് ദ്രാവിഡ്. തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ മാത്രമേ അദ്ദേഹം ഇടപെട്ടിരുന്നുള്ളൂ. മാനസികമായ കാര്യങ്ങളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും കളിയെ എങ്ങനെ സമീപിക്കണമെന്നതിനെക്കുറിച്ചുമെല്ലായിരുന്നു അദ്ദേഹം കൂടുതലും പറഞ്ഞിരുന്നത്.
ഒരുപാടൊന്നു ദ്രാവിഡ് സംസാരിച്ചിരുന്നില്ല. മീറ്റിങുകളില്‍ മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ഞങ്ങള്‍ ആസ്വദിച്ചു കളിക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ടീമിലെ ആരെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രം ഇടപെടുകയും ഉപദേശം നല്‍കുകയും ചെയ്തിരുന്നതായും പൃഥ്വി വിശദമാക്കി.

താരങ്ങള്‍ക്കു ഭയമായിരുന്നു
അണ്ടര്‍ 19 ലോകകപ്പിനിടെ പരിശീലനം നടത്തുമ്പോള്‍ ദ്രാവിഡിനെ താരങ്ങള്‍ക്കു അല്‍പ്പം ഭയമായിരുന്നു. എന്നാല്‍ ഫീല്‍ഡിലെത്തിയാല്‍ ഇതു വ്യത്യസ്തവുമായിരുന്നു. രാഹുല്‍ സാറിനൊപ്പമുള്ളപ്പോള്‍ നിങ്ങള്‍ വളരെ അച്ചടക്കമുള്ളവരായിരിക്കണം. സൗഹൃദപരമായിട്ടാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഞങ്ങള്‍ക്കൊപ്പം ഇരിക്കുകയും ഡിന്നര്‍ കഴിക്കുകയുമെല്ലാം ചെയ്തിരുന്നു. രാഹുല്‍ സാറിനെപ്പോലെയൊരു ഇതിഹാസത്തിനൊപ്പം ഇരിക്കുകയെന്നത് സ്വപ്‌നസാഫല്യമായിരുന്നു. ഓരോ യുവതാരത്തിന്റെയും സ്വപ്‌നമായിരിക്കും ഇത്.
അണ്ടര്‍ 19 കാലഘട്ടത്തിലൂടെ അദ്ദേഹവും കടന്നുപോയിട്ടുണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഞങ്ങളില്‍ നിന്നെല്ലാം എന്താണ് പ്രതീക്ഷിക്കേണ്ടതെന്നു രാഹുല്‍ സാറിന് നന്നായി അറിയുകയും ചെയ്യാമായിരുന്നു. ഓരോ താരത്തോടു പ്രത്യേകമായി അദ്ദേഹം സംസാരിച്ചിരുന്നതായും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

വീണ്ടും ദ്രാവിഡിന് കീഴില്‍
ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലേക്കു പൃഥ്വി തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ വീണ്ടും ദ്രാവിഡിനു കീഴില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് യുവതാരം.
ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ഒരാളായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നാണ് സൂചനകള്‍. സീനിയര്‍ താരമായ ധവാനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഈ മാസമവസാനം ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചേക്കും. ജൂലൈയിലാണ് ഇന്ത്യ ലങ്കയില്‍ പരമ്പരകളില്‍ കളിക്കുന്നത്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് പര്യടനത്തിലുണ്ടാവുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications