Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മൂന്നാം ടെസ്റ്റ് സിഡ്‌നിയില്‍ തന്നെ, വേദി മാറ്റില്ല- സ്ഥിരീകരിച്ച് സിഎ

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മുന്‍ നിശ്ചയിച്ച പ്രകാരം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നെ നടക്കും. സിഡ്‌നിയിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വേദി ഇവിടെ നിന്നു മാറ്റിയേക്കുമെന്നും രണ്ടാം ടെസ്റ്റ് അരങ്ങേറിയ മെല്‍ബണില്‍ തന്നെ മൂന്നാം ടെസ്റ്റും നടന്നേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജനുവരി ഏഴിനു തുടങ്ങുന്ന മൂന്നാം ടെസ്റ്റ് സിഡ്‌നിയില്‍ തന്നെയാവുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) സ്ഥിരീകരിച്ചു.

1

ഈ മാസം സിഡ്‌നിയില്‍ നിരവധി കൊവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ ഇവിടെ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റ് അനിശ്ചിതത്വത്തിലാവുകയും ചെയ്തിരുന്നു. ന്യൂസൗത്ത് വെയ്ല്‍സ് അതോറിറ്റികളും ക്വീന്‍സ് ലാന്‍ഡ്‌സര്‍ക്കാരും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മില്‍ ടെസ്റ്റിന്റെ വേദിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയോളമായി ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ നേരത്തേ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം സിഡ്‌നിയുമായി മുന്നോട്ട് പോവാന്‍ തീരുമാനമെടുക്കുകയായിരുന്നു.

അതേസമയം, മുന്‍കരുതലുകളുടെ ഭാഗമായി ഇരുടീമുകളിലെയും താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും സിഡ്‌നിയില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരും. പരിശീലനത്തിനു മാത്രമേ താരങ്ങള്‍ക്കു അനുമതി ലഭിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല സിഇഒയായ നിക്ക് ഹോക്ക്‌ലി മൂന്നാം ടെസ്റ്റ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നെ നടത്തണമെന്ന അഭിപ്രായത്തില്‍ ആദ്യം മുതല്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ വിവിധ ഓഹരിയുടമകള്‍ ഇതിന് എതിരുമായിരുന്നു. പുതുവര്‍ഷത്തിലെ ആദ്യ ടെസ്റ്റ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ സിഡ്‌നി ടെസ്റ്റിനു വേദിയായാല്‍ അത് ന്യൂസൗത്ത് വെയ്ല്‍സ് സര്‍ക്കാരിനും ഇവിടെയുള്ള ആരാധകര്‍ക്കും ആവേശം പകരുമെന്ന വിശ്വാസത്തിലായിരുന്നു ഹോക്ക്‌ലി.

അതേസമയം, സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ തീപാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇപ്പോള്‍ 1-1ന് ഒപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റില്‍ ജയിക്കുന്ന ടീമിനെ പരമ്പര നഷ്ടമാവില്ലെന്നു ഉറപ്പിക്കാന്‍ സാധിക്കും. അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ എട്ടു വിക്കറ്റിന്റെ വിജയം ആഘോഷിച്ചിരുന്നു. എന്നാല്‍ മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ ഇതേ മാര്‍ജിനില്‍ ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ പരമ്പരയിലേക്കു ശക്തമായി തിരിച്ചുവരികയായിരുന്നു. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യ ആതിഥേയരെ തുരത്തിയത്.

Story first published: Tuesday, December 29, 2020, 17:36 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+