Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അങ്കം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലല്ല!! യഥാര്‍ഥ പോര് ഇവര്‍ തമ്മില്‍... ആരാവും കേമന്‍?

നോട്ടിങ്ഹാം: ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയെ നോക്കിക്കാണുന്നത്. കാരണം ലോക റാങ്കിങിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലെന്ന തരത്തില്‍ ഇതിനകം പരമ്പരയുടെ ഗ്ലാമര്‍ ഇരട്ടിയായിട്ടുണ്ട്. സമീപകാലത്ത് തുടര്‍ ജയങ്ങളുമായി മുന്നേറുന്ന ഇന്ത്യയും ഇംഗ്ലണ്ടും ഈ കുതിപ്പ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കൂടിയാണ് പാഡണിയുന്നത്.

ഇരുടീമിലെയും ചില താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമാവും പരമ്പര വിജയത്തില്‍ നിര്‍ണായകമാവുക. ഇത്തരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ പ്രധാന താരപ്പോരാട്ടങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

ഉമേഷ് യാദവ് / ജാസണ്‍ റോയ്

ഉമേഷ് യാദവ് / ജാസണ്‍ റോയ്

ഇന്ത്യയുടെ ഓപ്പണിങ് ബൗളര്‍മാരില്‍ ഒരാളായ ഉമേഷ് യാദവും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയും തമ്മിലുള്ള പോരില്‍ ആര് കേമനാവുമെന്ന് കണ്ടറിയണം. നേരത്തേ നടന്ന ടി20 പരമ്പരയില്‍ ജാസണ്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ച് ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും ജാസണിനെ പുറത്താക്കിയത് ഉമേഷായിരുന്നു. രണ്ടു തവണയും താരം ക്ലീന്‍ ബൗള്‍ഡായാണ് ക്രീസ് വിട്ടത്. ഏകദിനത്തിലും ഉമേഷ് തങ്ങളുടെ ഹീറോയാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

രോഹിത് ശര്‍മ/ ഡേവിഡ് വില്ലി

രോഹിത് ശര്‍മ/ ഡേവിഡ് വില്ലി

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലിയും തമ്മിലുള്ള പോരാട്ടവും തീപാറും. ഇടംകൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ രോഹിത്തിന് ചില വീക്ക്‌നെസുകളുണ്ട്. അതുകൊണ്ടു തന്നെ രോഹിത്തിനെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന്റെ പ്രധാന ആയുധം ഇടംകൈയന്‍ പേസറായ വില്ലി തന്നെയാവും.
ക്രീസിന് പുറത്തേക്ക് കയറി നിന്ന് വില്ലിയെ നേരിടുകയെന്ന തന്ത്രമായിരിക്കും രോഹിത് പരീക്ഷിക്കുക.

യുസ്‌വേന്ദ്ര ചഹല്‍/ അലെക്‌സ് ഹെയ്ല്‍സ്

യുസ്‌വേന്ദ്ര ചഹല്‍/ അലെക്‌സ് ഹെയ്ല്‍സ്

ഇംഗ്ലണ്ടിന്റെ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അലെക്‌സ് ഹെയ്ല്‍സിനെ പുറത്താക്കാനുള്ള ചുമതല സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനാവും. ഓഫ്സ്റ്റംപിന് പുറത്ത് ബൗള്‍ ചെയ്ത് ബാറ്റ്‌സ്മാനെ ക്രീസിന് പുറത്തേക്ക് ഇറക്കാന്‍ പ്രേരിപ്പിച്ച് സ്റ്റംപ് ചെയ്ത് ഔട്ടാക്കുകയെന്ന തന്ത്രമായിരിക്കും ചഹല്‍ പരീക്ഷിക്കുക. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ചഹല്‍ പുറത്താക്കിയത് ഇതേ ട്രിക്ക് ഉപയോഗിച്ചായിരുന്നു.

വിരാട് കോലി/ ആദില്‍ റഷീദ്

വിരാട് കോലി/ ആദില്‍ റഷീദ്

ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ വീഴ്ത്താന്‍ ഇംഗ്ലണ്ട് നിയോഗിക്കുക ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിനെയാവും. കഴിഞ്ഞ ഐപിഎല്ലില്‍ ലെഗ് സ്പിന്നര്‍മാരായ മുജീബ് സദ്രാന്‍, ശ്രേയസ് ഗോപാല്‍ എന്നിരുടെയെല്ലാം ഗൂഗ്ലികള്‍ കോലിയെ വെള്ളം കുടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ആദിലിനും കോലിയെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ കണക്കുകൂട്ടുന്നു.

കുല്‍ദീപ് യാദവ്/ ജോസ് ബട്‌ലര്‍

കുല്‍ദീപ് യാദവ്/ ജോസ് ബട്‌ലര്‍

ഇംഗ്ലീഷ് നിരയില്‍ ഇന്ത്യക്ക് ഏറ്റവുമധികം വെല്ലുവിളിയുര്‍ത്തുക ജോസ് ബട്‌ലറായിരിക്കും. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ക്കു പിന്നാലെ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ബട്‌ലര്‍ ഫോം ആവര്‍ത്തിക്കുകയാണ്. അധികനേരം ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചാല്‍ മല്‍സരവിധി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടായ കുല്‍ദീപ് യാദവിനെ ബട്‌ലര്‍ എങ്ങനെയായിരിക്കും നേരിടുകയെന്നാണ് അറിയാനുള്ളത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Thursday, July 12, 2018, 13:11 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+