ഇതാണോ മാന്യന്‍മാരുടെ കളി!! ക്രിക്കറ്റിനു തന്നെ നാണക്കേട്....വൈറലായി വീഡിയോ
സിഡ്‌നി: മാന്യന്‍മാരുടെ കളിയെന്നാണ് ക്രിക്കറ്റിനെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ക്രിക്കറ്റിന്റെ ഈ വിശേഷണത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം ഓസ്‌ട്രേലിയയില്‍ നടന്നു. കൗണ്ടി ക്രിക്കറ്റ് മല്‍സരത്തിനിടെയായിരുന്നു ഇത്.

ബാറ്റിങിനിടെ തന്നെ ക്ലീന്‍ബൗള്‍ഡാക്കിയ ബൗളറെ ബാറ്റ്‌സ്മാന്‍ തോള്‍ കൊണ്ട് ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ട് നടന്ന ബാറ്റ്സ്മാനെ എതിര്‍ ടീമിലെ ഫീല്‍ഡര്‍ വന്ന് ഗ്രൗണ്ടിലേക്കു തള്ളിയിട്ടു. ഇരുതാരങ്ങളും ഏറ്റുമുട്ടുമെന്ന് ഉറപ്പായതോടെ മറ്റു കളിക്കാര്‍ ഇടപെട്ടു ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.

കളിക്കളത്തിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് താരങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ബൗളറെ നാലാഴ്ചത്തേയ്ക്കു സസ്‌പെന്റ് ചെയ്തപ്പോള്‍ ബാറ്റ്‌സ്മാനെയും ഫീല്‍ഡറെയും 2018 ജനുവരി ക്രിക്കറ്റില്‍ നിന്നു വിലക്കി.
ക്രിക്കറ്റ് പിച്ചില്‍ മോശമായി പെരുമാറുന്നവരെ ശിക്ഷിക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് നിയമനിര്‍മാതാക്കളായ മെര്‍ളിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് പ്രഖ്യാപിച്ചതിനു പിറകെയാണ് ഈ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications