Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രഹാനെയ്‌ക്കൊപ്പം ഒരുപാട് കളിച്ചു, ഇങ്ങനെ ഒരിക്കലും കണ്ടിട്ടില്ല!- ഓജയ്ക്ക് ആശ്ചര്യം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും പ്രമുഖ ബാറ്റ്‌സ്മാനുമായ അജിങ്ക്യ രഹാനെയുടെ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് മുന്‍ സ്പിന്നറും സഹതാരവുമായ പ്രഗ്യാന്‍ ഓജ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും ദയനീയ പ്രകടനം നടത്തിയത് അദ്ദേഹമായിരുന്നു. രണ്ടിന്നിങ്‌സുകളിലായി 1, 0 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍.

ഇതോടെ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് രഹാനെയ്ക്കു കൂടുതല്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്. അവസാനമായി കളിച്ച ഏഴു ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല.

രഹാനെയെ ഇങ്ങനെ കണ്ടിട്ടില്ല

രഹാനെയെ ഇങ്ങനെ കണ്ടിട്ടില്ല

രഹാനെയുടെ ഈ സ്ഥിരതയില്ലാത്ത പ്രകടനം എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തുന്നു. ചെറുപ്പകാലം മുതല്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. രഹാനെയുടെ ലെവലിലുള്ള ഒരാള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറി നേടിയ ശേഷം ഫോം കണ്ടെത്താനാവാതെ വലയുകയാണ്. മുമ്പൊരിക്കലും രഹാനെയെ എനിക്കു ഇങ്ങനെയൊരു അവസ്ഥയില്‍ കാണേണ്ടി വന്നിട്ടില്ലെന്നും ഓജ കൂട്ടിച്ചേര്‍ത്തു.

ഫോം വീണ്ടെടുത്തേ തീരൂ

ഫോം വീണ്ടെടുത്തേ തീരൂ

രഹാനെയ്ക്കു എത്രയും പെട്ടെന്നു പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഫോം വീണ്ടെടുത്തേ തീരൂവെന്ന് ഓജ പറഞ്ഞു. രാജ്യത്തിനായി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനമാണ്. ഇങ്ങനെയൊരാള്‍ വേഗത്തില്‍ തന്നെ പഴയ താളം വീണ്ടെടുക്കേണ്ടതുണ്ട്.
ഷോട്ടുകള്‍ കളിക്കുന്നതു കാണുമ്പോള്‍ രഹാനെ ഗംഭീര ബാറ്റ്‌സ്മാനായി തോന്നും. എന്നാല്‍ ഔട്ടായി മടങ്ങുമ്പോള്‍ മോശം ഫോമിലാണന്നു നിങ്ങള്‍ക്കു തോന്നുകയും ചെയ്യും. അതുകൊണ്ടു തന്നെ രഹാനെയ്ക്കു ഇപ്പോഴത്തെ ഈ പ്രതിസന്ധിയെ മറികടന്നേ തീരൂവെന്നും ഓജ വിശദമാക്കി.

ആരും ചോദ്യം ചെയ്യുന്നില്ല

ആരും ചോദ്യം ചെയ്യുന്നില്ല

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ രഹാനെയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ലെന്നു ഓജ പറഞ്ഞു. ടീമില്‍ രഹാനെയുടെ പൊസിഷനെ ആരും ചോദ്യം ചെയ്യുന്നില്ല, വൈസ് ക്യാപ്റ്റനായിട്ടും ടീമിനു വേണ്ടി എന്തു ചെയ്തുവെന്നും ആരും ചോദിക്കുന്നില്ല. പക്ഷെ എല്ലാവര്‍ക്കും ആശ്ചര്യമുണ്ട്. ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിലെ തോല്‍വി ഇന്ത്യന്‍ ടീമിനെയാകെ ഉലച്ചിരുന്നു. അവിടെ നിന്നാണ് മെല്‍ബണില്‍ ടീമിനെ നയിക്കുകയും ക്യാപ്റ്റന്റെ ഇന്നിങ്‌സ് രഹാനെ കളിക്കുകയും ചെയ്തതെന്നും ഓജ വിലയിരുത്തി.
നാട്ടിലേതിനേക്കാള്‍ കൂടുതല്‍ വിദേശത്ത് ബാറ്റിങ് ശരാശരിയുള്ള ചുരുക്കം താരങ്ങളിലൊളാരാണ് രഹാനെ. നാട്ടില്‍ 37.35ഉം വിദേശത്തു 44.44ഉം ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ഇംഗ്ലണ്ടിനെതിരേ രഹാനെയുടെ റെക്കോര്‍ഡ് വളരെ മോശമാണ്. നാലു മല്‍സരങ്ങളില്‍ നിന്നും വെറും 9.14 ശരാശരിയില്‍ 64 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ.

Story first published: Friday, February 12, 2021, 14:49 [IST]
Other articles published on Feb 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+