Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഹാനെയെ ഇനി ഒരിടത്തു മാത്രം കളിപ്പിച്ചാല്‍ മതി- നിര്‍ദേശവുമായി മുന്‍ സെലക്ടര്‍

1

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മുന്‍ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയെക്കുറിച്ച് ശ്രദ്ധേയമായ നിര്‍ദേശവുമായി മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്ത്. നിലവില്‍ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് രഹാനെ കടന്നുപോവുന്നത്. ബാറ്റിങിലെ ദയനീയ പ്രകടനം കാരണമാണ് വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ വൈസ് ക്യാപറ്റന്‍ സ്ഥാനത്തു നിന്നു മാറ്റി പകരം രോഹിത് ശര്‍മയ്ക്കു ചുമതല നല്‍കിയിരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നു മാത്രമല്ല സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ നിന്നു പോലും രഹാനെയെ ഒഴിവാക്കിയേക്കുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

വിദേശത്തു നടക്കാനിരിക്കുന്ന ടെസ്റ്റുകളില്‍ മാത്രം ഇനി രഹാനെയെ കളിപ്പിക്കുന്നതാവും ഉചിതമെന്നും നാട്ടില്‍ അദ്ദേഹത്തിനു പകരം മറ്റു ബാറ്റര്‍മാരെം ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണെന്നുമാണ് മുന്‍ സെലക്ടര്‍ പ്രസാദിന്റെ അഭിപ്രായം. വിദേശത്തു നന്നായി പെര്‍ഫോം ചെയ്യാറുള്ള താരമാണ് രഹാനെ. നാട്ടില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അത്ര മികച്ചതുമല്ല. ഇവ പരിഗണിക്കുമ്പോള്‍ സെലക്ട്ര്‍മാര്‍ക്കു വിദേശത്തു രഹാനെയെയും നാട്ടില്‍ മറ്റാരെയെങ്കിലും കളിപ്പിക്കാവുന്നതാണെന്നും പ്രസാദ് നിരീക്ഷിച്ചു.

2

സാധാരണയായി വിദേശത്തു ഇന്ത്യക്കു വേണ്ടി ഏറ്റവും നന്നായി ബാറ്റ് ചെയ്യാറുള്ള താരങ്ങളിലൊരാളാണ് രഹാനെ. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. അനുഭവസമ്പത്ത് പരിഗണിച്ച് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തണമോയെന്നതാണ് അവലെ കുഴക്കുന്ന ചോദ്യം. ആദ്യം തന്നെ പറഞ്ഞാല്‍ ടീം സെലക്ഷന്റെ കാര്യത്തില്‍ ആരോഗ്യപരമായ തലവേദനയുണ്ടാവുന്നത് നല്ല കാര്യമാണ്. രണ്ടാമത്തെ കാര്യം ടീം സെലക്ഷന്റെ കാര്യത്തില്‍ ഒരു ശരിയായ സിസ്റ്റം വേണമെന്നതാണ്. ഒരു സീനിയര്‍ താരത്തിനു നിങ്ങള്‍ എത്ര അവസരങ്ങള്‍ നല്‍കും? എപ്പോഴായിരിക്കണം അയാളെ മാറ്റി ഒരു യുവതാരത്തെ ഉള്‍പ്പെടുത്തേണ്ടത്? ടൂറില്‍ എത്ര യുവതാരങ്ങളുണ്ട്? ഈ കാര്യങ്ങളെല്ലാം സെലക്ടര്‍മാര്‍ പരിഗണിക്കണം. ശരിയായ ബാലന്‍സ് നിര്‍ബന്ധമാണെന്നും പ്രസാദ് വിലയിരുത്തി.

ഈ വര്‍ഷം ടെസ്റ്റിലെ പ്രകടനമെടുത്താല്‍ 20ലും താഴയൊണ് രഹാനെയുടെ ബാറ്റിങ് ശരാശരി. 2019നു ശേഷമാണ് അദ്ദേഹത്തിന്റെ ഫോമില്‍ വന്‍ ഇടിവ് സംഭവിക്കുന്നത്. 2019ല്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 71.33 എന്ന മികച്ച ശരാശരിയില്‍ 642 റണ്‍സ് രഹാനെ അടിച്ചെടുത്തിരുന്നു. 2020ല്‍ നാലു ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 38.85ലേക്കു താഴ്ന്നു. ഈ വര്‍ഷം ശരാശരി വീണ്ടും താഴേക്കു പോയിരിക്കുകയാണ്. 12 മല്‍സരങ്ങളില്‍ നിന്നും 19.57 ശരാശരിയില്‍ 411 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലെ പ്രകടനമെടുത്താല്‍ വെറും നാലു സെഞ്ച്വറികള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. അവസാനത്തെ 10 ഇന്നിങ്‌സുകളില്‍ 20 പ്ലസ് സ്‌കോറിനു മുകളില്‍ നേടിയത് രണ്ടു തവണ മാത്രം.

3

അടുത്തിടെ അരങ്ങേറിയ ശ്രേയസ് അയ്യര്‍, അരങ്ങേറാന്‍ തയ്യാറെടുക്കുന്ന സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് ടീമിന്റെ മാത്രം ഭാഗമായ ഹനുമാ വിഹാരി എന്നിവരടക്കമുള്ള താരങ്ങളുടെ സാന്നിധ്യം ടെസ്റ്റ് ടീമില്‍ രഹാനെയുടെ സ്ഥാനത്തിനു ഭീഷണിയായിരിക്കുകയാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനം അദ്ദേഹത്തിനു ഫോം വീണ്ടെടുക്കാനുള്ള അവസാനത്തെ അവസരവുമായേക്കും. ഈ പരമ്പരയിലും ഫ്‌ളോപ്പായാല്‍ രഹാനെയ്ക്കു പിന്നീടൊരു തിരിച്ചുവരവുണ്ടായേക്കില്ല.

ടെസ്റ്റുല്‍ 41.71 ശരാശരിയില്‍ 3000ന് മുകളില്‍ റണ്‍സ് രഹാനെ നേടിയിട്ടുണ്ട്. നാട്ടിലെ ശരാശരിയേക്കാള്‍ (35.73) കൂടുതലാണ് അദ്ദേഹത്തിന്റെ വിദേശത്തെ ശരാശരി. കഴിഞ്ഞ 10 വര്‍ഷത്തെ ടെസ്റ്റിലെ കണക്കുകളെടുത്താല്‍ സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിലും വെസ്റ്റ് ഇന്‍ഡിസിലുമായി നടന്ന ടെസ്റ്റുകളില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ ബാറ്ററാണ് രഹാനെ. 2646 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. നായകന്‍ വിരാട് കോലി (3551 റണ്‍സ്) മുന്നിലുള്ളൂ.

Story first published: Friday, December 10, 2021, 16:28 [IST]
Other articles published on Dec 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+