For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണിയെ ജയിപ്പിച്ചത് ഹാര്‍ദിക്കിന്റെ മാസ്റ്റര്‍ പ്ലാന്‍! മോഹിത്തിനെ വഴിതെറ്റിച്ചു?

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കിരീടം കൈയെത്തുംദൂരത്തു വഴുതിപ്പോയതിന്റെ നിരാശയിലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. മഴയെ തുടര്‍ന്നു 15 ഓവറാക്കി വെട്ടിക്കുറച്ച ഫൈനലില്‍ അവസാനത്തെ രണ്ടു ബോളുകള്‍ മുമ്പ് വരെ ജിടി വിജയം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. കാരണം 10 റണ്‍സ് അവസാന രണ്ടു ബോളില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നു. പക്ഷെ അടുത്ത രണ്ടു ബോളില്‍ രവീന്ദ്ര ജഡേജയുടെ മാസ്മരിക ബാറ്റിങ് ജിടിയില്‍ നിന്നും കളി തട്ടിയകറ്റി.

ഓരോ സിക്‌സറും ഫോറുമടിച്ച് അദ്ദേഹം സിഎസ്‌കെയ്ക്കു ത്രില്ലിങ് ജയവും അഞ്ചാം ട്രോഫിയും സമ്മാനിക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ തന്റെ ഏറ്റവും വിശ്വസ്തനായ മോഹിത് ശര്‍മയെയായിരുന്നു 15ാം ഓവര്‍ ഹാര്‍ദിക് പാണ്ഡ്യ ഏല്‍പ്പിച്ചത്. നേരത്തേ തന്റ മൂന്നോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളും അദ്ദേഹം വീഴത്തിയിരുന്നു. അതുകൊണ്ടു തന്നെ ജിടി ബൗളിങ് നിരയില്‍ മോഹിത്തിനേക്കാള്‍ ഹാര്‍ദിക്കിനു വിശ്വസിക്കാവുന്ന മറ്റൊരു ബൗളറുമില്ലായിരുന്നു. ശിവം ദുബെയും രവീന്ദ്ര ജഡേജയുമായിരുന്നു സിഎസ്‌കെയ്ക്കു വേണ്ടി ക്രീസില്‍.

HARDIK- MOHIT

ഉജ്ജ്വല ബൗളിങായിരുന്നു നര്‍ണായക ഓവറില്‍ മോഹിത് ശര്‍മ കാഴ്ചവച്ചത്. ആദ്യ ബോള്‍ തകര്‍പ്പനൊരു യോര്‍ക്കറായിരുന്നു. ക്രീസിലുണ്ടായിരുന്ന ശിവം ദുബെയ്ക്കു കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. അദ്ദേഹം അതു ബ്ലോക്ക് ചെയ്തതോടെ റണ്ണില്ല. രണ്ടാമത്തെ ബോളും മറ്റൊരു കിടിലന്‍ യോര്‍ക്കര്‍.

അങ്ങനെയൊരു ബോളില്‍ ഫോറോ, സിക്‌സറോ അടിക്കുക ആര്‍ക്കാണെങ്കിലും അസാധ്യമായിരുന്നു. എങ്കിലും ഒരുവിധം ദുബെ സിംഗിള്‍ നേടി. മൂന്നാമത്തേതും യോര്‍ക്കര്‍ ബോള്‍. ഇത്തവണ രവീന്ദ്ര ജഡേജയാണ് സ്‌ട്രൈക്ക് നേരിട്ടത്. ലോങ്ഓണിലേക്കു കളിച്ച അദ്ദേഹം സിംഗിളെടുത്തു.

നാലാമത്തെ ബോള്‍ ശിവം ദുബെയ്‌ക്കെയ്‌ക്കെതിരേയായിരുന്നു. ഇത്തവണയും മികച്ചൊരു ബോളാണ് മോഹിത് ശര്‍മ പരീക്ഷിച്ചത്. താഴ്ന്ന ഫുള്‍ ടോസ് ലോങ്ഓണിലേക്കു ഡ്രൈവ് ചെയ്ത് ദുംബെ സിംഗിളെടുത്തു. ഇതോടെ അവസാന രണ്ടു ബോളില്‍ വേണ്ടത് 10 റണ്‍സ്. ഒന്നുകില്‍ 6,4 അല്ലെങ്കില്‍ 6,6 അല്ലാതെ സിഎസ്‌കെയ്ക്കു മറ്റു ഓപ്ഷനുകളില്ലായിരുന്നു.

ഈ സമയത്താണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മോഹിത്തിന്റെ അരികിലേക്കു വരിയകയും ചില ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തത്. പക്ഷെ ഇതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയായിരുന്നു. അതുവരെ ഉജ്ജ്വല ബൗളിങിലൂടെ സിഎസ്‌കെ ബാറ്റര്‍മാരെ വരിഞ്ഞുകെട്ടിയ മോഹിത് ശര്‍മയ്ക്കു അടുത്ത രണ്ടു ബോളുകളിലും പിഴയ്ക്കുയായിരുന്നു.

യോര്‍ക്കറായിരുന്നു അഞ്ചാമത്തെ ബോളില്‍ മോഹിത് പരീക്ഷിച്ചത്. പക്ഷെ ക്രീസില്‍ വളരെ ഡീപ്പായി നിന്ന ജഡ്ഡു ആ യോര്‍ക്കറിനെ നന്നായി കണക്ട് ചെയ്തു. മോഹിത്തിന്‍റെ തലയ്ക്കു മുകളിലൂടെ ലോങ് ഓണിനു മുകളിലൂടെ ജഡേജയുടെ തകര്‍പ്പനൊരു സിക്‌സര്‍. ഹാര്‍ദിക് വീണ്ടും മോഹിത്തിന്റെ അരികിലെത്തുകയും ഉപദേശം നല്‍കുകയും ചെയ്യുന്നു.

MOHIT SHARMA

യോര്‍ക്കറിനു പകരം ലെഗ് സൈഡിലേക്കു ബൗള്‍ ചെയ്യാനാണ് നിര്‍ദേശിച്ചതെന്നു കൈ കൊണ്ടുള്ള അദ്ദേഹത്തിന്റെ ആംഗ്യത്തില്‍ നിന്നും വ്യക്തമാണ്. പക്ഷെ ജഡേജ ഇതു പ്രതീക്ഷിച്ചിരുന്നു. ഹാര്‍ദിക് ആവശ്യപ്പെട്ടു പോലെ മോഹിത് കൃത്യമായി തന്നെ ബൗള്‍ ചെയ്‌തെങ്കിലും ജഡേജ അതു വിദഗ്ധമായി ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെ ബൗണ്ടറിയിലെത്തിച്ച് സിഎസ്‌കയ്ക്കു ജയവും കിരീടവും സമ്മാനിക്കുകയായിരുന്നു.

ഫൈനലില്‍ ജിടിയുടെ പരാജയത്തിനു ശേഷം ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ആരാധകരും ആഞ്ഞടിച്ചിരിക്കുകയാണ്. വളരെ നന്നായി അവസാന ഓവര്‍ ബൗള്‍ ചെയ്തു കൊണ്ടിരുന്ന മോഹിത് ശര്‍മയുടെ താളം നഷ്ടപ്പെടുത്തിയത് ഹാര്‍ദിക്കാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. തനിക്കു ഗുരുതുല്യനായ ധോണിക്കു കിരീടം സമ്മാനിക്കാന്‍ ഹാര്‍ദിക് മനപ്പൂര്‍വ്വം മോഹിത്തിന്റെ ബൗളിങില്‍ ഇടപെടുകയും വഴി തെറ്റിക്കുകയായിരുന്നുവെന്നും ചിലര്‍ ആരോപിക്കുന്നു.

കിരീടം നഷ്ടമായതിനു ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ മുഖത്ത് ഒരു നിരാശയും ദുഖവും കണ്ടില്ല. അദ്ദേഹം ചിരിക്കുകയായിരുന്നു. പക്ഷെ മോഹിത് ശര്‍മ വളരെ വികാരധീനനായിട്ടാണ് കാണപ്പെട്ടത്. മോഹിത്തിന്റെ കാര്യത്തില്‍ സങ്കടമുണ്ട്, കാരണം അദ്ദേഹം ജിടിയെ വിജയിപ്പിക്കാന്‍ പരമാവധി തന്നെ ശ്രമിച്ചിരുന്നു.

മോഹിത് ശര്‍മ നല്ല താളത്തില്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ഹാര്‍ദിക് പാണ്ഡ്യ അനാവശ്യമായി ഇടപെട്ട് ഇതു നഷ്ടപ്പെടുത്തി. ഇങ്ങനെയൊരാളെയാണ് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാക്കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Story first published: Tuesday, May 30, 2023, 14:01 [IST]
Other articles published on May 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+