Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയോ, ഗംഭീറോ? മികച്ച ക്യാപ്റ്റനാരെന്ന് പിയൂഷ് ചൗള പറയുന്നു

ഇന്ത്യന്‍ ടീമിനു വേണ്ടി ഒരുപാട് കാലം കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ് സ്പിന്നര്‍ പിയൂഷ് ചൗള. ദീര്‍ഘകാലം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്ന അദ്ദേഹം പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ്. 2014ല്‍ കെകെആറിലെത്തിയ ചൗള 19 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഗൗതം ഗംഭീറിനു കീഴില്‍ കെകെആര്‍ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയപ്പോള്‍ സംഘത്തില്‍ ചൗളയുമുണ്ടായിരുന്നു. ദേശീയ ടീമില്‍ ധോണിക്കു കീഴിലും താരം കളിച്ചിട്ടുണ്ട്. ധോണിയുടെയും ഗംഭീറിന്റെയും ക്യാപ്റ്റന്‍സി താരതമ്യം ചെയ്തിരിക്കുകയാണ് 31 കാരനായ സ്പിന്നര്‍.

ആകാഷ് ചോപ്രയുമായി യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ധോണിയുടെയും ഗംഭീറിന്റെയും ക്യാപ്റ്റന്‍സിയെക്കുറിച്ച് ചൗള അഭിപ്രായം പറഞ്ഞത്. രണ്ടു പേരില്‍ ആരാണ് മികച്ച ക്യാപ്റ്റനെന്നായിരുന്നു ചോപ്രയുടെ ചോദ്യം. ഒരാളെ തിരഞ്ഞെടുത്ത ചൗള രണ്ടു പേരെയും ഒരുപോലെ പുകഴ്ത്തുകയും ചെയ്തു.

1

ധോണിയാണ് ബെസ്‌റ്റെന്നു പറയാം. എന്നാല്‍ രണ്ടു ക്യാപ്റ്റന്‍മാരെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഓരോരുത്തരും വ്യത്യസ്തമായിട്ടായിരിക്കും കാര്യങ്ങളെ സമീപിക്കുന്നത്. ചില സമയങ്ങളില്‍ നീ ഇങ്ങനെ ചെയ്യണമമെന്ന് ഗൗട്ടി ഭായ് (ഗംഭീര്‍) പറയും. അതു സംഭവിച്ചേക്കും. മറുഭാഗത്ത് ധോണി ഭായിയും ചില സമയങ്ങളില്‍ നമുക്ക് വിട്ടുതരും. അതിനാല്‍ തന്നെ രണ്ടു പേരെയും താരതമ്യം ചെയ്യാനാവില്ല. ഇരുവരും തമ്മില്‍ ചില സാമ്യതകളുണ്ട്. ബൗളറെന്ന നിലയില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്കു വിട്ടു നല്‍കുന്നവരാണ് രണ്ടു പേരും. അത് നടന്നില്ലെങ്കില്‍ അവര്‍ പ്ലാന്‍ ബിയിലേക്കു മാറുമെന്നും ചൗള കൂട്ടിച്ചേര്‍ത്തു.

2

ചൗള ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയത് ധോണി ക്യാപ്റ്റനായിരുന്നപ്പോഴാണ്. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചതും അദ്ദേഹത്തിനു കീഴില്‍ തന്നെ. 2010ല്‍ ധോണി ക്യാപ്റ്റനായിരിക്കെ ചൗള ടി20യിലും ആദ്യമായി കളിച്ചു. 12ല്‍ ധോണിക്കു കീഴിലാണ് താരം അവസാന അന്താരാഷ്ട്ര മല്‍സരത്തില്‍ ഇറങ്ങിയത്. എന്നാല്‍ 2014ല്‍ കെകെആറിലെത്തിയ ചൗള ആദ്യ സീസണില്‍ തന്നെ ഫൈനലില്‍ ടീമിന്റെ വിജയറണ്‍സ് നേടി ശ്രദ്ധിക്കപ്പെട്ടു. ഗംഭീറിനു കീഴില്‍ കെകെആറിനു വേണ്ടി 42 വിക്കറ്റുകള്‍ സ്പിന്നര്‍ നേടിയിട്ടുണ്ട്.

2018ലെ മെഗാ ലേലത്തിനു മുമ്പ് ചൗളയെ കെകെആര്‍ ഒഴിവാക്കിയെങ്കിലും ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി 4.2 കോടി രൂപയ്ക്ക് വീണ്ടും ടീമിലേക്കു കൊണ്ടു വന്നു. രണ്ടു സീസണുകളില്‍ ദിനേഷ് കാര്‍ത്തികിന് കീഴില്‍ കെകെആറിനു വേണ്ടി താരം പന്തെറിഞ്ഞു. കഴിഞ്ഞ സീസണിനു ശേഷം കെകെആര്‍ ഒഴിവാക്കിയതോടെ ഇത്തവണ ലേലത്തില്‍ ചൗളയെ 6.75 കോടി രൂപയ്ക്കു സിഎസ്‌കെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു.

3

ഇന്ത്യക്കു വേണ്ടി 35 അന്താരാഷ്ട്ര മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും രണ്ടു തവണ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയാവാന്‍ ചൗളയ്ക്കു സാധിച്ചു. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ടി20 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ലെങ്കിലും 2011ലെ ലോകകപ്പില്‍ ആര്‍ അശ്വിനു പകരം തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ ചൗളയ്ക്കു പ്ലെയിങ് ഇലവനില്‍ ഇടം കിട്ടിയിരുന്നു.

Story first published: Thursday, July 2, 2020, 15:49 [IST]
Other articles published on Jul 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+