Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പിച്ചില്‍ എന്താണ് ഇത്ര വലിയ കാര്യം? രണ്ടു ടീമിനും ഒരുപോലെയെന്ന് രോഹിത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നം ഉയര്‍ന്നു വന്ന സാഹചരത്തില്‍ ഇതിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ഓപ്പണര്‍ രോഹിത് ശര്‍മ. രണ്ടു ടീമുകള്‍ക്കും പിച്ച് ഒരുപോലെയാണ് പിച്ചെന്നും പിന്നെയെന്തിനാണ് ഇതു ഇത്ര മാത്രം വലിയ സംഭവമായി വിഷയമായി ഉയര്‍ത്തിക്കാക്കുന്നതെന്നും രോഹിത് ചോദിക്കുന്നു. പിച്ച് ഒരു പ്രത്യേക തരത്തില്‍ ഉള്ളതല്ലെന്നാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ വര്‍ഷങ്ങളോളമായി ഇന്ത്യയിലെ പിച്ച് ഇതുപോലെ തന്നെയാണ്. എല്ലാ ടീമുകളും തങ്ങളുടെ കരുത്തിന് അനുസരിച്ചു തന്നെയാണ് നാട്ടില്‍ കളിക്കുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളും അതുപോലെ തന്നെ ചെയ്യുന്നതായും രോഹിത് വ്യക്തമാക്കി.

1

ബാറ്റ്‌സ്മാനെന്ന നിലയില്‍ ഞങ്ങള്‍ പിച്ചിനെക്കുറിച്ചല്ല ചിന്തിക്കാറുള്ളത്. മറിച്ച് സ്വന്തം പ്ലാനുകളെക്കുറിച്ചു മാത്രമേ ആലോചിക്കാറുള്ളൂ. ടേണിങ് പിച്ചാണെങ്കില്‍ സ്വീപ്പ് ഷോട്ട് കളിക്കണോ, അതോ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിക്കണോയെന്നൊക്കെയാണ് ഞങ്ങള്‍ ആലോചിക്കാറുള്ളത്. എന്നാല്‍ ബോള്‍ സ്വിങ് ചെയ്യുന്ന പിച്ചാണെങ്കില്‍ ബോള്‍ ഒഴിവാക്കണോ, അതോ ക്രീസിന്റെ പുറത്തേക്കു ഇറങ്ങി നിന്ന് ഷോട്ട് കളിക്കണോ അതോ പ്രതിരോധിച്ച് കളിക്കണോയെന്നും ചിന്തിക്കാറുണ്ടെന്നു രോഹിത് പറഞ്ഞു.

പിച്ചിന് അനുസരിച്ച് നമ്മള്‍ സ്വന്തം മനസ്സിനെ ഒരുക്കിയെടുക്കേണ്ടതുണ്ട്. എങ്ങനെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാമെന്നറിയുന്നതു കൊണ്ടാണ് നിങ്ങള്‍ ഈ ലെവലിലെത്തുകയും ഇപ്പോള്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും ചെയ്യുന്നത്. ഇത്തരം വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഇതു തെളിയിക്കുകയും വേണം. വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ കളിക്കാന്‍ ടീം ഇന്ത്യക്കു ഇഷ്ടമാണ്. കാര്യങ്ങള്‍ ഞങ്ങള്‍ക്കെതിരാണെങ്കിലും അവിടെ കളിക്കാന്‍ ഇഷ്ടമാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

2

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ബുധനാഴ്ച മുതല്‍ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റ് മല്‍സരം കൂടിയാണിത്. ഈ സ്‌റ്റേഡിയം നവീകരിച്ച ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയാണിത്. കഴിഞ്ഞ മാസം സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ക്കു മാത്രമേ ഈ സ്റ്റേഡിയം വേദിയായിട്ടുള്ളൂ. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇപ്പോള്‍ 1-1ന് ഒപ്പമായതിനാല്‍ പിങ്ക് ബോള്‍ ടെസ്റ്റ് രണ്ടു പേര്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. ഈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിക്കുകയാണെങ്കില്‍ ഇന്ത്യ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാണാതെ പുറത്താവും.

Story first published: Sunday, February 21, 2021, 18:31 [IST]
Other articles published on Feb 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+